ലണ്ടന്*: രസികന്* ഓറഞ്ച് നുണയുമ്പോള്* ലേശം ചവര്*പ്പുള്ള കുരുക്കള്* മെനക്കെടായി തോന്നിയിട്ടുണ്ടോ? എന്തായാലും ആ പ്രശ്*നമങ്ങ് തീരുകയാണ്. ഇനി ഏറിയാല്* രണ്ടോ മൂന്നോ കുരു മാത്രമുള്ള ഓറഞ്ച് വിപണിയിലേക്ക് വരികയാണ്. സാധാരണ ഓറഞ്ചില്* 15 മുതല്* 30 വരെ കരുവാണുള്ളത്. വിവിധ ഇനങ്ങളുടെ ഗുണങ്ങള്* സംയോജിപ്പിച്ചു വികസിപ്പിച്ച പുതിയ ഓറഞ്ച് വിത്ത് കലിഫോര്*ണിയയില്* ജനുവരിയില്* കൃഷിചെയ്തു തുടങ്ങും.കലിഫോര്*ണിയ സര്*വകലാശാലയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിനു പിന്നില്*.
കിന്നൌ എല്*എസ് എന്നാണു പേര്. സാധാരണ ഓറഞ്ചിനെക്കാള്* ഇതു വലുതായിരിക്കും. എന്തായാലും സീഡ്*ലെസ് മുന്തിരി ചോദിച്ചുവാങ്ങുന്നത് പോലെ സീഡ്*ലെസ് ഓറഞ്ച് ചോദിയ്ക്കാനും ഇത്തിരി കാത്തിരിയ്*ക്കേണ്ടി വരും. ചുരുങ്ങിയത് അഞ്ച് വര്*ഷമെങ്കിലും കഴിഞ്ഞേ വാണിജ്യാടിസ്ഥാനത്തില്* കുരുവില്ലാ ഓറഞ്ച് വിപണിയിലെത്തൂവെന്നാണ് ഗവേഷകര്* പറയുന്നത്.
Powered By WizardRSS.com | Full Text Feed | Amazon Affiliate