ഇത് അരിമുടക്കി കോണ്*ഗ്രസ്: വി എസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇത് അരിമുടക്കി കോണ്*ഗ്രസ്: വി എസ്

    ആലപ്പുഴ: ഈ തിരഞ്ഞെടുപ്പോടെ കോണ്*ഗ്രസിന് അരിമുടക്കി കോണ്*ഗ്രസ് എന്ന പേരുകൂടി വീണതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്*. പുന്നപ്രയിലെ വീട്ടിലെത്തിയ മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്*ക്കായി എല്*ഡിഎഫ് സര്*ക്കാര്* ഒട്ടേറെ കാര്യങ്ങള്* ചെയ്തു. പലതും മുടക്കാന്* കോണ്*ഗ്രസ് ശ്രമിക്കുകയും ചെയ്തു. രണ്ടുരൂപയ്ക്ക് നല്*കിയ അരി മുടക്കിയതോടെ കോഗ്രസിന് അരിമുടക്കി കോഗ്രസ് എന്ന പേരുംവീണു. വെന്ത കഞ്ഞിയുടെ മേല്* മണ്ണ് വാരിയിടുന്നവരെന്ന പേരും അവര്*ക്കുണ്ടെന്നും വിഎസ് പരിഹസിച്ചു.

    കോഗ്രസിന്റെ ജനസ്വാധീനം എത്രയെന്ന് കോണ്*ഗ്രസുകാരന്റെ നെഞ്ചത്ത് കൈവെച്ചു നോക്കിയാല്* മനസിലാകും. കക്ഷികളുടെ സ്വാധീനമനുസരിച്ച് വോട്ടര്*മാര്* വോട്ട് ചെയ്തു. അതുകൊണ്ടാണ് വോട്ടിങ്ങ് ശതമാനം ഉയര്*ന്നതെന്നും വി എസ് പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളികള്*ക്ക് വിഎസ് വിഷുദിനാശംസകളും നേര്*ന്നു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X