2ജിയില്* പവാറിനെതിരെ റാഡിയ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    2ജിയില്* പവാറിനെതിരെ റാഡിയ

    ദില്ലി: 2ജി സ്*പെക്ട്രം ഇടപാടില്* കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിനു പങ്കുള്ളതായി നീര റാഡിയ. സിബിഐയ്ക്കു നല്*കിയ മൊഴിയിലാണു നീര ഇക്കാര്യം വെളിപ്പെടുത്തിയത്.ഇടപാടിലെ പങ്കാളിയായ പ്രധാന കമ്പനി ഡിബി റിയാലിറ്റി നിയന്ത്രിച്ചിരുന്നത് പവാറാണെന്നു നീര പറഞ്ഞു. കൂടാതെ സ്വാന്* ടെലികോമിനു സ്*പെക്ട്രം ലൈസന്*സ് അനുവദിച്ചു കൊടുത്തതിലും പവാറിനു പങ്കുണ്ട്. എന്നാല്* ഇതു സാധൂകരിയ്ക്കുന്ന രേഖകള്* തന്റെ പക്കലില്ലെന്ന് അവര്* വ്യക്തമാക്കി.

    ഡിബി റിയാലിറ്റിയുടെ നിയന്ത്രണം നേരിട്ടോ അല്ലാതെയോ പവാറും കുടുംബവുമാണു നടത്തിയിരുന്നത്. സ്വാന്* ടെലികോമിനും അനില്* അംബാനിയുടെ റിയലന്*സ് കമ്യൂണിക്കേഷനും സ്*പെക്ട്രം ലൈസന്*സ് അനുവദിക്കുന്നതില്* പവാര്* താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും അവര്* വ്യക്തമാക്കി

    ഡിബി റിയാല്*റ്റി ഉടമകളുമായി പവാറിനുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ ആരോപണമുയര്*ന്നിരുന്നു. എന്നാല്* പവാര്* ഇത് ശക്തമായി നിഷേധിക്കുകയും ചെയ്തിരുന്നു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X