ആറ് മാസമായി പട്ടിണിയിലായിരുന്ന സഹോദരിമാരില്* ഒരാള്* മരിച്ചു
Posted on: 14 Apr 2011
ന്യൂഡല്*ഹി: മാസങ്ങളായുള്ള പട്ടിണി മൂലം അവശനിലയില്* കണ്ടെത്തിയ സഹോദരിമാരില്* ഒരാള്* ആസ്പത്രിയില്* മരിച്ചു. ഡല്*ഹി നോയിഡ സെക്ടര്* 59 അപ്പാര്*ട്ട്*മെന്*റിലെ താമസക്കാരായിരുന്ന അനുരാധ, സൊണാലി എന്നീ സഹോദരിമാരെ കഴിഞ്ഞദിവസമാണ് അവശനിലയില്* കണ്ടെത്തിയത്. മൂത്ത സഹോദരിയായ അനുരാധ (40) ആണ് മരിച്ചത്. ആറ് മാസമായി പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുകയായിരുന്ന ഇരുവരെയും അയല്*വാസികളും സന്നദ്ധസംഘടനാ പ്രവര്*ത്തകരുമാണ് ആസ്പത്രിയിലെത്തിച്ചത്.
അച്ഛനും അമ്മയും മരിച്ചതോടെ മാനസികമായി ചെറിയ അസ്വസ്ഥതകള്* പ്രകടമാക്കിയ ഇവര്* അയല്*വാസികളില്*നിന്ന് അകന്നു കഴിയുകയായിരുന്നു. ഏറെ അടുപ്പമുണ്ടായിരുന്ന വളര്*ത്തുനായ ആറ് മാസം മുമ്പ് ചത്തതോടെ സഹോദരിമാര്* വീടിന് പുറത്തിറങ്ങാതെയായി. ഗുഡ്ഗാവില്* കഴിയുന്ന ഏക സഹോദരനും ഇവരെക്കുറിച്ച് തിരക്കിയിരുന്നില്ല.
സംഭവം സംബന്ധിച്ച് വിശദമായ റിപ്പോര്*ട്ട് തേടിയതായി ദേശീയ വനിതാ കമ്മീഷന്റെ പുതിയ അധ്യക്ഷ യാസ്മീന്* അബ്രാര്* പറഞ്ഞു. ഞെട്ടിക്കുന്ന വാര്*ത്തയാണിതെന്നും ഇത്തരം സംഭവങ്ങള്* ആവര്*ത്തിക്കാതിരിക്കാന്* സമൂഹം ജാഗ്രത പാലിക്കണമെന്നും അവര്* ആവശ്യപ്പെട്ടു.