
ചെന്നൈ: നന്മയുടെയും സമ്പല്*സമൃദ്ധിയുടെയും മാധുര്യം പകര്*ന്നുകൊണ്ട് വെള്ളിയാഴ്ച വീണ്ടും ഒരു വിഷു കടന്നെത്തുന്നു. വിഷുക്കണിയും കൈനീട്ടവുമൊരുക്കി ചെന്നൈയിലെ ക്ഷേത്രങ്ങളും ഒരുങ്ങി. മഹാലിംഗപുരം അയ്യപ്പന്* ഗുരുവായൂരപ്പന്* ക്ഷേത്രത്തില്* വിഷുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. രാവിലെ നാലിന് വിഷുക്കണിദര്*ശനം, 4.30 മുതല്* വിഷുക്കൈനീട്ട വിതരണം എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് ഏഴിന് കലാമണ്ഡലം ക്ഷേമാവതിയുടെ മോഹിനിയാട്ടം ഉണ്ടായിരിക്കും.
അണ്ണാനഗര്* അയ്യപ്പക്ഷേത്രത്തില്* പുലര്*ച്ചെ 4.30-ന് നടതുറന്ന് വിഷുക്കണിദര്*ശനം. ഇതോടൊപ്പംതന്നെ വിഷുക്കൈനിട്ടവും ആരംഭിക്കും. 5.30 വരെ നിര്*മാല്യദര്*ശനവും ഉണ്ടായിരിക്കും. വൈകിട്ട് പ്രേംകുമാറും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള. എഗ്മൂര്* അയ്യപ്പ ക്ഷേത്രത്തില്* പുലര്*ച്ചെ 4.30 മുതല്* വിഷുക്കണി ആരംഭിക്കും. 5 മണി മുതല്* 12 മണി വരെ വിഷുക്കൈനീട്ട വിതരണം നടക്കും. വൈകിട്ട് പുഷ്പാഭിഷേകവും അന്നദാനവും ഉണ്ടായിരിക്കും.
ആദംപാക്കം ബൃന്ദാവന്* നഗറിലുള്ള അയ്യപ്പന്* ഗുരുവായൂരപ്പന്* ക്ഷേത്രത്തില്* രാവിലെ നാലിന് നട തുറന്ന് വിഷുക്കണി. അഞ്ചുമുതല്* 11 വരെ വിഷുക്കൈനീട്ടം. തുടര്*ന്ന് വിശേഷാല്* പൂജകള്*, അലങ്കാരം, പ്രത്യേക അഭിഷേകങ്ങള്* എന്നിവ നടക്കും. വൈകിട്ട് ദീപാരാധനയ്ക്കുശേഷം പുഷ്പാഭിഷേകവും പ്രസാദവിതരണവും ഉണ്ടായിരിക്കും.
മണലി ശിവ-വിഷ്ണുജ്യോതി അയ്യപ്പ ക്ഷേത്രത്തില്* രാവിലെ നാലു മണി മുതല്* വിഷുക്കണി, വിഷുക്കൈനീട്ടം, മഹാഗണപതി ഹോമം, മഹാഭിഷേകം, വിശേഷാലങ്കാരം, ദീപാരാധന എന്നിവ ഉണ്ടായിരിക്കും. കെ.കെ. നഗര്* അയ്യപ്പക്ഷേത്രത്തില്* രാവിലെ നാലിന് വിഷുക്കണി, 4.40-ന് അഭിഷേകം, 5.40-ന് അഭിഷേകം, 7.30-ന് പന്തീരടി പൂജ, വൈകിട്ട് ആറിന് പൂമൂടലും തുടര്*ന്ന് ദീപാരാധനയും. രാത്രി 7.15-ന് ഗ്രീഷ്മയുടെ ഭരതനാട്യം ഉണ്ടായിരിക്കും. നഗരത്തിലെ മടിപ്പാക്കം അയ്യപ്പക്ഷേത്രം, ആവഡി അയ്യപ്പ ക്ഷേത്രം, സേലയൂര്* അയ്യപ്പ ക്ഷേത്രം, വെളാച്ചേരി അയ്യപ്പ ക്ഷേത്രം, പെരമ്പൂര്* അയ്യപ്പക്ഷേത്രം, ആര്*.എ. പുരം അയ്യപ്പ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും വിഷുവിന് പ്രത്യേക ചടങ്ങുകള്* ഒരുക്കിയിട്ടുണ്ട്.



Comment