ശരാശരിയില്* നിന്ന് ഏറെ വ്യത്യാസം കാട്ടിയ ബൂത്തുകളില്* സൂക്ഷ്മപരിശോധന
കൊല്ലം: നിയോജകമണ്ഡലത്തിലെ ശരാശരി പോളിങ്ങ് ശതമാനത്തേക്കാള്* 15 ശതമാനം അധികമോ 15 ശതമാനത്തില്* കുറവോ പോളിങ് നടന്ന ബൂത്തുകളിലെ വോട്ടിങ് സംബന്ധിച്ച് സൂക്ഷ്മ പരിശോധനയ്ക്ക് വോട്ടെടുപ്പിന്റെ പിറ്റേന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്* അവസരമൊരുക്കി. വോട്ടെണ്ണല്* കേന്ദ്രങ്ങളില്* പ്രത്യേക നിരീക്ഷകന്*മാരുടെ സാന്നിധ്യത്തില്* രാഷ്ട്രീയ പാര്*ട്ടിയുടെ കക്ഷികള്*ക്ക് തങ്ങളുടെ വാദങ്ങളോ പരാതികളോ ഉന്നയിക്കാന്* അവസരം നല്*കി. പരാതിയില്* കഴമ്പുണ്ടെന്നു തോന്നിയാല്* നിരീക്ഷകര്*ക്ക് റീപോള്* ശുപാര്*ശ ചെയ്യാം. കേരളത്തില്* നിയമസഭാ തിരഞ്ഞെടുപ്പില്* ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏര്*പ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്* പറഞ്ഞു.
കൊല്ലത്തെ വോട്ടെണ്ണല്* കേന്ദ്രമായ സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്സില്* വ്യാഴാഴ്ച ഇത്തരത്തിലുള്ള ഒരു സൂക്ഷ്മ പരിശോധന നടന്നു. ഇരവിപുരം മണ്ഡലത്തിലെ കാക്കോട്ടുമൂല ഗവ. മോഡല്* യു.പി.എസിലുള്ള 135-ാം നമ്പര്* ബൂത്തിലെ പോളിങ് സംബന്ധിച്ചായിരുന്നു പരിശോധന. ഇരവിപുരം മണ്ഡലത്തിലെ വോട്ടിങ് ശതമാനമായി കണക്കാക്കിയത് 67.85 ആയിരുന്നു. ഇതുവച്ചു നോക്കുമ്പോള്* 82.85 ശതമാനത്തില്* കൂടുതലോ 52.85 ശതമാനത്തില്* താഴെയോ ആയാല്* സൂക്ഷ്മ പരിശോധന ആകാം. കാക്കോട്ടുമൂല ബൂത്തില്* 52 ശതമാനം പോളിങ് നടന്നിരുന്നു. വിവിധ കക്ഷികള്*ക്ക് കമ്മീഷന്* നോട്ടീസ് നല്*കിയെങ്കിലും ഒരാള്* മാത്രമേ പരിശോധനയ്*ക്കെത്തിയുള്ളൂ. ഇദ്ദേഹമാകട്ടെ പരാതിയൊന്നും ഉന്നയിച്ചതുമില്ല. തമിഴ്*നാട്ടില്*നിന്നുള്ള നിരീക്ഷകന്* മുഹമ്മദ് അസ്*ലമാണ് പരിശോധന നടത്തിയത്. മണ്ഡലം വരണാധികാരിമാരായ രാധാകുമാര്* (ഇരവിപുരം), ജോണ്* വി.സാമുവല്* (ചാത്തന്നൂര്*), പ്രസാദ് (കൊല്ലം) തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ശരാശരി പോളിങ് ശതമാനത്തേക്കാള്* 15 ശതമാനം ഉയര്*ന്നു നിന്നാല്* അന്യായമായ രീതിയില്* വോട്ട് നടന്നതായും 15 ശതമാനത്തില്* താഴെ നിന്നാല്* ഒരു വിഭാഗത്തെ വോട്ട് ചെയ്യുന്നതില്*നിന്ന് മനഃപൂര്*വ്വം തടഞ്ഞുവെന്നോ സംശയിക്കാവുന്നതാണ്. ഇക്കാര്യത്തില്* സംശയനിവൃത്തി വരുത്തുന്നതിനായിട്ടാണ് സൂക്ഷ്മ പരിശോധനയ്ക്ക് അവസരമൊരുക്കിയത്.