താരാട്ടില്ലാതെ 'നന്ദനം'

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    താരാട്ടില്ലാതെ 'നന്ദനം'

    താരാട്ടില്ലാതെ 'നന്ദനം'


    തിരുവനന്തപുരം: 'കണ്ണുംപൂട്ടി ഉറങ്ങുക നീയെന്*...' നന്ദനയ്ക്ക് ഏറ്റവുമിഷ്ടം അമ്മ പാടുന്ന ഈുതാരാട്ടുപാട്ടായിരുന്നു. കരമന ജഡ്ജ് റോഡിലെ ഗൃഹപ്രവേശം കാത്തിരിക്കുന്ന 'നന്ദന'ത്തില്* ഇനി ഈ പാട്ടില്ല; അതുകൊണ്ടുതന്നെ ഓര്*മകള്* ഉണര്*ന്നിരിക്കും.

    ഗായിക കെ.എസ്. ചിത്രയുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന വീട് കരമനയില്* അടുത്തിടെയാണ് പൂര്*ത്തിയായത്. ഏക മകളുടെ പേരുതന്നെ വീടിനിട്ടു. അവള്*ക്കൊപ്പം ഗൃഹപ്രവേശനത്തിന് ഒരുങ്ങുമ്പോഴാണ് നന്ദന മരണത്തിലേക്ക് മുങ്ങിത്താണത്. വിവാഹം കഴിഞ്ഞ് 15 വര്*ഷത്തിനുശേഷം ലഭിച്ച കുഞ്ഞായിരുന്ന നന്ദന ചിത്രയ്ക്ക് നിധി തന്നെയായിരുന്നു. എ.ആര്*.റഹ്മാന്റെ സംഗീതപരിപാടിയില്* പങ്കെടുക്കാനായി രണ്ടാഴ്ച മുമ്പാണ് ചിത്രയും ഭര്*ത്താവ് വിജയശങ്കറും മകളും ദുബായില്* പോയത്. നന്ദനയ്ക്ക് അവധിക്കാലമായതിനാല്* അവളെയും ഒപ്പം കൂട്ടുകയായിരുന്നു. ജഡ്ജ് റോഡില്* തന്നെയുള്ള പിതൃസഹോദരി തങ്കിക്കൊപ്പമായിരുന്നു തിരുവനന്തപുരത്തെത്തുമ്പോള്* ഇവര്* താമസിച്ചിരുന്നത്. കുഞ്ഞിന്റെ മരണവാര്*ത്ത ഈ വീട്ടിലേക്കെത്തിയപ്പോള്* ബന്ധുക്കളൊക്കെയും തേങ്ങി. മൃതദേഹം ചെന്നൈയില്* എത്തിക്കുന്നതിനാല്* തിരുവനന്തപുരത്തുനിന്ന് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ചെന്നൈയിലേക്ക് പുറപ്പെട്ടു.
Working...
X