തിരഞ്ഞെടുപ്പ് പ്രചാരണം: ബംഗാളിലേക്ക് വി.എസ്സിന് ക്ഷണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    തിരഞ്ഞെടുപ്പ് പ്രചാരണം: ബംഗാളിലേക്ക് വി.എസ്സിന് ക്ഷണം


    കണ്ണൂര്*: ബംഗാളില്* തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്* മുഖ്യമന്ത്രി വി.എസ്സിന് ക്ഷണം. വ്യാഴാഴ്ച പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയാണ് ബംഗാളില്* തിരഞ്ഞെടുപ്പ് പ്രചാരണത്തില്* പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി വി.എസ്സിനോട് ഫോണില്* അഭ്യര്*ഥിച്ചത്.

    ഏപ്രില്* 27ന് ആരംഭിക്കുന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് വി.എസ്സ്. ബംഗാളില്* എത്തുക. മിക്കവാറും ഏപ്രില്* 22ന് മുഖ്യമന്ത്രി ബംഗാളിലേക്ക് യാത്ര തിരിക്കും. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വി.എസ്സിന് ദേശീയ മാധ്യമങ്ങളില്* ലഭിച്ച വന്* പ്രാധാന്യം കൂടി കണക്കിലെടുത്താണ് ഈ ക്ഷണം. ത്രിപുര മുഖ്യമന്ത്രി മണിക്*സര്*ക്കാരും ബംഗാളില്* പ്രചാരണത്തിനെത്തുന്നുണ്ട്.
Working...
X