ഭക്തസഹസ്രങ്ങളുടെ പുണ്യസന്നിധിയായ ഗുരുവായൂര്*ക്ഷേത്രനടയില്* മനസ്സിലെ കാണിക്കയര്*പ്പിക്കുകയാണ് നര്*ത്തകി രാജശ്രീ വാര്യര്*

പുലര്*കാല നിലാവ് മയങ്ങുന്നു കിഴക്കേ ഗോപുരനടയില്*. അകത്ത് ശംഖനാദവും നാദസ്വരവും മുഴങ്ങി. ഭഗവാന്* പള്ളിയുണരുകയാണ്. ഗോപുരവാതില്* തുറന്നപ്പോഴേ കണ്ടു, വാകച്ചാര്*ത്തില്* കുളിച്ചുനില്*ക്കുന്നു കണ്ണന്*. കണ്ണുകളില്* കുസൃതിയുടെ നിഴലാട്ടം. കണ്ണനെ തൊഴുതുകൊണ്ട് തിരക്കിനിടയിലൂടെ ഇറങ്ങി വന്നു രാജശ്രീ വാര്യര്*.
''ഭഗവാനെക്കാണാന്* തോന്നുമ്പോഴൊക്കെ ഞാനിങ്ങോട്ട് ഓടിയെത്തും. ഇവിടെയിരിക്കുമ്പോള്* എന്നിലൊരുപോസിറ്റീവ് എനര്*ജി നിറയുന്നുണ്ട്'' അവതാരകയും പാട്ടുകാരിയും നര്*ത്തകിയുമായ രാജശ്രീ വാര്യരുടെ മുഖത്ത് പ്രസാദംനിറഞ്ഞു. അവര്* കണ്ണനുമുന്നില്* വീണ്ടും കൈകൂപ്പി നിന്നു. ഇടയ്ക്ക് ഉണ്ണിക്കണ്ണന്റെ ലീലാവിലാസങ്ങളെക്കുറിച്ച് രാജശ്രീയൊരു കഥപറഞ്ഞു. ''വലിയ ജന്മിയുടെ മകളായിരുന്നു രാധ. ജനിച്ച സമയത്ത് അവള്*ക്ക് കാഴ്ചയുണ്ടായിരുന്നില്ല. രാധക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് കൃഷ്ണന്* ജനിക്കുന്നത്. യശോദ കണ്ണനെയും കൊണ്ട് രാധയുടെ പിറന്നാള്* ആഘോഷത്തിന് പോവുകയാണ്. രാധയെക്കണ്ടപ്പോള്* കൃഷ്ണന്* മുഖത്ത് ചെറുതായൊന്ന് തലോടിയത്രേ. അത്ഭുതം. അപ്പോളവള്*ക്ക് കാഴ്ച തിരികെക്കിട്ടി. ആദ്യം കണ്ണനെ കാണാന്* വേണ്ടിയിട്ടാണത്രേ അതുവരെ രാധ അന്ധയായത്. കൃഷ്ണന്* നമ്മുടെ ജീവിതത്തിലും പ്രകാശം ചൊരിയാനെത്തും. എനിക്കനുഭവമാണത്. ജീവിതത്തില്* പ്രതിസന്ധികള്* വന്നപ്പോഴൊക്കെ ഞാനിങ്ങോട്ട് ഓടിപ്പോരാറുണ്ട്്. ശരിയായൊരു കാഴ്ച തരൂ എന്നുപറയും. എപ്പോഴും അത് കിട്ടിയിട്ടുമുണ്ട്.''
പുറത്ത് ഭക്തരുടെ കടല്* വലുതായിക്കൊണ്ടിരുന്നു. മഞ്ഞച്ചേല ചുറ്റിയ അമ്മയുടെ ഒക്കത്തിരുന്ന് ഒരു കുഞ്ഞ് 'കൃഷ്ണന്*' കൊച്ചരിപ്പല്ലുകാട്ടി ചിരിച്ചു. പിന്നെ അടുത്തുകണ്ട തൂണിലേക്ക് ചാടിക്കയറി. അവനെ വാരിയെടുത്ത് കൊണ്ട് അമ്മ മഞ്ചാടിക്കുരു വാരിക്കാന്* പോയി.'ഉണ്ണിക്കണ്ണന്*മാരുടെ വികൃതിമാറ്റാനുള്ള വഴിയാണ് മഞ്ചാടിക്കുരു വാരിക്കല്*' കണ്ടുനിന്നൊരാള്* കഥ പറഞ്ഞു.
പ്രണയിനികളാം ഗോപികമാര്*
അകത്ത് വാകച്ചാര്*ത്ത് കഴിഞ്ഞു. ഇനി ശീവേലിയാണ്. ഭൂതഗണങ്ങള്*ക്ക് നിവേദ്യം നല്*കുന്നത് ഭഗവാന്* നേരില്* കാണുകയാണ്. ശീവേലി എഴുന്നള്ളിപ്പിന് ഗജരാജന്* തിടമ്പുമായി വന്ന് ഭഗവാനുമുന്നില്* മുട്ടുകുത്തുന്നു. അതുകാണാന്* വാതില്*മാടം കടന്നൊഴുകുന്ന പുതിയ 'ഗോപികമാര്*'. അവരുടെ മുടിക്കെട്ടില്* നിന്ന് മുല്ലമുത്തുകള്* പൊഴിഞ്ഞുവീണുകൊണ്ടിരുന്നു. പൂമണംപരന്നുകിടക്കുന്ന പടിഞ്ഞാറേ നട.
രാജശ്രീയും കണ്ണനുമുന്നിലൊരു പ്രണയിനിയായിനിന്നു. 'സ്ത്രീകളുടെയെല്ലാം സങ്കല്*പലോകത്തിലെ ഏകപുരുഷനല്ലേ കൃഷ്ണന്*. പണ്ടുളളവര്* പറയും. കൃഷ്ണനെ ഒരുപാട് ഭജിക്കരുതെന്ന്. ഭജിച്ചാല്* കൃഷ്ണന്* എല്ലാവരില്* നിന്നും അകറ്റിക്കളയുമത്രേ. പക്ഷേ ഭഗവാന്റെ സാന്നിധ്യം നമ്മുടെ കൂടെയുണ്ടെങ്കില്* വേറൊരാളെന്തിനാ. ഒരു പുരുഷന്റെ തന്റേടത്തോടെ ജീവിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട് എനിക്ക്. ഇപ്പോള്* സ്ത്രീയെന്ന തോന്നലുണ്ടാകുന്നത് ഇവിടെയെത്തുമ്പോഴാണ്. ഇവിടെയെത്തുമ്പോഴേ എനിക്ക് തലയില്* പൂവെക്കണമെന്ന് തോന്നാറുള്ളൂ. ഇതൊരു ഭ്രാന്തായിരിക്കും. പക്ഷേ ഈ ഭ്രാന്ത് എനിക്കൊരു സന്തോഷം തരുന്നുണ്ട്. കൃഷ്ണനെനിക്കൊരു പുരുഷചൈതന്യം തന്നെയാണ്. ഈയൊരു ശക്തിക്ക് മുന്നില്* ഞാന്* ശരിക്കുമൊരു അടിമയാണ്'' അവരുടെ കണ്ണുകളില്* ഭക്തി തുളുമ്പിനിന്നു.

കണികാണും നേരം
വിഷുവിന്റെ മഞ്ഞവെയില്* പരന്നുവീഴുന്നു നാലമ്പലമുറ്റത്ത്. തൊട്ടുമുന്നിലെ മതില്*ക്കെട്ടിനരികില്* പൂത്തുനില്ക്കുന്ന കണിക്കൊന്നകള്*. മനസ്സ് കാണിക്ക വെച്ചു ഭഗവാനില്*ത്തന്നെ മനസ്സര്*പ്പിച്ചിരിക്കുന്ന ഭക്തര്*. 'വിഷുദിനത്തില്* പാതിരാനേരത്ത് രണ്ടരക്കാണ് നടതുറക്കുക. അതും കാത്ത് ക്ഷേത്രമതിലിനുള്ളില്* തമ്പടിച്ചിരിക്കും. ഓരോ പുതുവര്*ഷത്തിലും ആദ്യം കണ്ണനെ കണികാണണം.'മാല കോര്*ത്തെടുക്കുന്നതിനിടയില്* കുന്ദംകുളത്തുകാരനായ ഭാര്*ഗവപണിക്കര്* ഓര്*മിപ്പിച്ചു. തിടപ്പള്ളിയില്* ഭഗവാനുള്ള നിവേദ്യമൊരുങ്ങുന്നു. ഇഷ്ടപ്പെട്ട പാല്*പ്പായസംതിളച്ചുവരുന്നു.
''ഭഗവാനെ കാണാനുള്ള ആദ്യവരവ് ആറാം ക്ലാസില്* പഠിക്കുമ്പോളായിരുന്നു. അന്ന് മേല്*പ്പത്തൂര്* ഓഡിറ്റോറിയത്തില്* ഡാന്*സ് അവതരിപ്പിക്കാന്* വന്നതാണ് .ദശാവതാരം കളിച്ചുകൊണ്ടിരിക്കുമ്പോള്* പെട്ടെന്ന് കറണ്ടുപോയി. ഭയങ്കരസങ്കടമായി. എന്നിട്ടും കളിതുടര്*ന്നു. അത്ഭുതം, കൃഷ്ണാവതാരമെത്തിയപ്പോള്* കറണ്ടുവന്നു. അപ്പോള്* ടീച്ചര്*മാരൊക്കെ പറയുകയാണ്. കണ്ടില്ലേ ഭഗവാന്റെ ഇഷ്ടക്കൂടുതലെന്ന്. ഇതൊക്കെ മനസ്സില്* ചില ബന്ധങ്ങളുണ്ടാക്കും. ഒപ്പം ആത്മവിശ്വാസവും. കൃഷ്ണന്* എനിക്കൊരു ഉറപ്പാണ്.
എന്റെ എല്ലാനൃത്തങ്ങളും ആദ്യം ഇവിടെയാണ് അവതരിപ്പിക്കാറ്. അതൊരു നല്ല തുടക്കമാവാറുണ്ട്്. നല്ലൊരു നൃത്തംചെയ്യുമ്പോഴൊക്കെ എനിക്ക് കൃഷ്ണനെ തൊടാനാവും. ആ ഒരു ഉന്മാദത്തിനുവേണ്ടിയാണ് ഞാന്* നൃത്തം ചെയ്യുന്നത് തന്നെ. അതെനിക്ക് കിട്ടാറുമുണ്ട്.'' പഴയൊരു നൃത്തകാലം ഓര്*ത്താവാം രാജശ്രീ ഭഗവാനുമുന്നില്* വീണ്ടും ചുവടുകള്* വെച്ചു. അത് കണ്ടിട്ടാവണം 'ദെ ന്തൂട്ടാ' എന്ന കൗതുകത്തോടെ കുറെ 'ഗഡി ' കള്* ചുറ്റും കാഴ്ചക്കാരായി. ഒരു ചുവടിന്റെ ഇടവേളയില്* രാജശ്രീയില്* നിന്നൊരു ഗീതം ഒഴുകിവീണു.
'ഹരിനാമകീര്*ത്തനം പാടി ഞാനിന്നെന്റെ,
ഗുരുവായൂരപ്പന്റെ തിരുമുന്നില്*,
ഹരിപത്മദളം ചൂടി മണിമുരളികയൂതി,
മമ മുന്നില്* നിന്നുനീ,
കൃഷ്ണകമലങ്ങള്* ചൂടിയെന്* മനം തെളിഞ്ഞു.....' ഞാനാദ്യം പഠിച്ച പാട്ടാണിത്. അമ്മ മടിയിലിരുത്തി പാടിപ്പഠിപ്പിച്ച പാട്ട്. നഴ്*സറിയിലെ മത്സരത്തിനുപാടാന്* വേണ്ടിയായിരുന്നു.'' അവര്* കുട്ടിക്കാലത്തിന്റെ ഓര്*മകളില്* മുങ്ങിനിവര്*ന്നു
അകത്തുനിന്ന് ഇടയ്ക്കയുടെ ശബ്ദം, പിന്നാലെ അഷ്ടപദിയുടെ മേളം. ഉച്ചപൂജയ്ക്കുസമയമായി. ഇനി നടയടയ്ക്കുകയാണ്. ഭഗവാന്റെ മുന്നില്* ഭക്തര്* വീണ്ടും കാത്തിരിപ്പുതുടങ്ങി. അവര്*ക്കിടയിലേക്ക് അകലെ 'മഞ്ജുളാലില്*' നിന്നൊരുകാറ്റ് ഒഴുകിയെത്തി. ഭക്തിയില്* ലയിച്ചുചേര്*ന്ന മഞ്ജുളയെന്ന പെണ്*കുട്ടിയുടെ കഥ പറഞ്ഞുകൊണ്ട്....
പരമഭക്തയായിരുന്നു മഞ്ജുള. ഒരിക്കല്* അവള്* ദേവന് ചാര്*ത്താന്* മാല കൊണ്ടുവന്നപ്പോഴേക്കും നട അടച്ചിരുന്നു. പെണ്*കുട്ടി വാവിട്ടുകരഞ്ഞു. ഇതുകണ്ട പൂന്താനം പറഞ്ഞത്രേ. 'കുട്ടി വിഷമിക്കേണ്ട, ഭഗവാന്* സര്*വവ്യാപിയാണ്. മാല ആലിനുചുവട്ടിലെ കല്ലില്* വെച്ചോളൂ.' മാല ഭഗവാന്റെ മാറിലണിഞ്ഞെന്ന വിശ്വാസത്തോടെ പെണ്*കുട്ടി മടങ്ങി. പിറ്റേന്ന് മേല്*ശാന്തി അമ്പലത്തിനകത്തെ വിഗ്രഹത്തിലെ മാലകള്* മാറ്റിയിട്ടും മാറ്റിയിട്ടും തീരുന്നില്ല. അപ്പോള്* പൂന്താനമാണ് പെണ്*കുട്ടിയുടെ കാര്യം ഭക്തരോട് പറഞ്ഞത്. അതുകേട്ടപ്പോള്* അരയാല്* പരിസരത്തെത്തിയ ഭക്തര്* ഭഗവാനെ വാഴ്ത്തിപ്പാടിയെന്നാണ് വിശ്വാസം.അന്നുമുതല്* ആലിന് പെണ്*കുട്ടിയുടെ പേരായി.
ദീപാരാധനാ നേരമായ്
നാലമ്പലത്തിനുചുറ്റുമുള്ള മരത്തണലില്* ഒറ്റയ്ക്കിരിക്കുന്ന യുവതികള്*. അവര്*ക്കരികിലിരുന്നു രാജശ്രീ. ''ഇവിടെ വന്നിരുന്നാല്* ആരും എണീറ്റുപോകാന്* പറയില്ല. വേറെ അമ്പലത്തില്* പോയിരുന്നുടെയെന്ന് ചോദിക്കാം, എന്റെ പുരുഷന്* ഇവിടെയിരിക്കുമ്പോള്* ഇവിടെത്തന്നെ വരണമെന്നുതോന്നും. അങ്ങനെയൊരുതരം ഇഷ്ടമുണ്ട് കൃഷ്ണനോട്. ഇവിടുത്തെ കൃഷ്ണന്* വേറെന്തോ ആണ്. സങ്കല്*പങ്ങളും സ്വപ്*നങ്ങളുമൊക്കെ വേണ്ടേ നമുക്ക് ജീവിക്കാന്*. അങ്ങനെയൊരു സങ്കല്*പലോകത്തിലാണ് ഞാനിന്ന് ജീവിക്കുന്നത്'' . ഭക്തമാനസങ്ങളില്* നിറഞ്ഞുനില്*ക്കുന്ന കണ്ണനെ അവര്* വീണ്ടും കൈകൂപ്പി. അരികിലെ കടയില്*നിന്നൊരു പാട്ട് മുഴങ്ങിയെത്തി...'തൊഴുതിട്ടും തൊഴുതിട്ടും കൊതിതീരുന്നില്ലല്ലോ കണ്ണാ....'
വീണ്ടും നട തുറക്കുന്നു. ഒറ്റവസ്ത്രം തറ്റുടുത്തുകൊണ്ട് മേല്*ശാന്തി ശ്രീകോവിലില്*നിന്ന് ഇറങ്ങിവന്നു. ഭഗവാന്റെ തിടമ്പെഴുന്നള്ളിച്ച് ഗജരാജന്* മൂന്നുവട്ടം പ്രദക്ഷിണം ചുറ്റി. അനുഗ്രഹവര്*ഷം തേടി ഭക്തര്* കണ്ണടച്ചുപ്രാര്*ത്ഥിച്ചു.
എന്നെനോക്കി ചിരിക്കുന്ന കണ്ണന്*
''ഗുരുവായൂര്* അമ്പലത്തിനകത്തൊരു പ്രത്യേകസ്ഥലമുണ്ട്. അവിടെനിന്നാല്* കൂടുതല്* എനര്*ജി കിട്ടും. വളരെക്കാലമായി വരുന്ന ആള്*ക്കാര്*ക്കൊക്കെ ആ സ്ഥലം അറിയാം. അവിടെ അടയാളപ്പെടുത്തിയിട്ടുണ്ട്. എനിക്കവിടെ എപ്പോഴും നില്*ക്കാന്*തോന്നും. അതിലൂടെ നടക്കുമ്പോള്* എനിക്ക് ദൈവത്തിന്റെ സാന്നിധ്യം അനുഭവിച്ചറിയാനായിട്ടുണ്ട്.'' രാജശ്രീ വാര്യര്* പറയുന്നു.
നമുക്ക് എറ്റവും വേണ്ടപ്പെട്ട ഒരിടത്തേക്ക് വരുന്നപോലെയാണ് ഗുരുവായൂര്*. നമ്മുടെ തറവാട്ടിലേക്കൊക്കെ പോവുന്നതരത്തിലുള്ള ബന്ധം. അതെപ്പോഴുണ്ടായെന്ന് അറിയില്ല. എന്റെ പ്രായത്തിനൊപ്പം അതുംവളരുന്നേയുള്ളൂ. അതപ്പോഴൊക്കെ എന്റയുള്ളില്* കൂടുതല്*വന്ന് നിറയുന്നുവോ അപ്പോഴൊക്കെ കൂടുതല്* സന്തോഷം തോന്നും. ആ അനുഗ്രഹം കിട്ടുമ്പോള്* ചുറ്റുമെന്ത് നടന്നാലും അതെന്നെ ബാധിക്കുന്നില്ല. നമുക്ക് തൊടാന്* പറ്റുന്ന ദൈവമാണ് കൃഷ്ണന്*. ഇപ്പോള്* ജീവിക്കുന്ന ലോകത്തുതന്നെ നമുക്ക് സന്തോഷവും സമാധാനവും കണ്ടെത്താം എന്നു പ്രതീക്ഷ തരുന്ന ആള്*.
കണ്ണടച്ചിരിക്കുന്ന ഒരാളെയല്ല എപ്പോഴും എന്നെ നോക്കിചിരിക്കുന്ന ഒരാളെയാണ് എനിക്കിഷ്ടം. എന്റെ സങ്കടങ്ങളില്*പോലും എന്നെ ആശ്വസിപ്പിക്കണം. അതാണ് എന്റെ കൃഷ്ണന്*. ഒറ്റയ്ക്കാണ് ഇവിടെ കൂടുതല്* വരുന്നത്. കണ്ണനെ കാണാന്* വേറെയാരും കൂടെ വരുന്നത് എനിക്കിഷ്ടമല്ല. ഇവിടെ വന്ന് വെറുതെയിരുന്നാലും മതി. ഒരുദിവസം മുഴുവന്* അങ്ങനെ ഇരുന്നിട്ടുണ്ട്.
വീട്ടിലെല്ലാവരും നന്നായി കഥ പറയുന്നവരായിരുന്നു. ചെറുപ്പത്തില്* അങ്ങനെയുള്ള കഥകള്* കേട്ടാണ് വളര്*ന്നത്. കഥകളെ പുരാണസങ്കല്*പങ്ങള്*ക്കപ്പുറം പറഞ്ഞുതരും. അങ്ങനെയാണ് കൃഷ്ണനെയും പലരീതിയില്* സങ്കല്*പിക്കാന്* പറ്റുന്നത്. വളരുമ്പോള്* എന്റെ കളിക്കൂട്ടുകാരനായിരുന്നു കണ്ണന്*. കൗമാരത്തിലെത്തുമ്പോള്* പുരുഷസങ്കല്*പമായി. കാമുകനായി തോന്നും. ജീവിതത്തില്* പ്രതിസന്ധികള്* വന്നപ്പോള്* ആശ്രിതവത്സലനായി ഈ ഭഗവാന്*.
സുഗതകുമാരിയുടെ അഭിസാരിക എന്ന കൃഷ്ണകവിതയില്ലേ. അതില്* മനസ്സുകൊണ്ട് കൃഷ്ണനിലേക്ക് ഓടിയെത്തുന്ന ഒരു സ്ത്രീയാണ്. എല്ലാ കെട്ടുപാടുകളുമുള്ള ഒരു സ്ത്രീ. അവര്* കൃഷ്ണനെ കാണാന്* പോവുന്ന വഴിയെത്ര ദുര്*ഘടമാണ്. അത് ശരിക്കുമൊരു വൈകാരികയാത്രയാണ്. അതേപോലെ വൈകാരികമാണ് എന്റെയീ യാത്രകളും.'