ഇന്*ഫോസിസ് നാലാം പാദം പ്രതീക്ഷയ്*ക്കൊത്? ??് ഉയര്*ന്നില്ല; ഓഹരി വില ഇടിഞ്ഞു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഇന്*ഫോസിസ് നാലാം പാദം പ്രതീക്ഷയ്*ക്കൊത്? ??് ഉയര്*ന്നില്ല; ഓഹരി വില ഇടിഞ്ഞു

    ഇന്*ഫോസിസ് നാലാം പാദം പ്രതീക്ഷയ്*ക്കൊത്ത് ഉയര്*ന്നില്ല; ഓഹരി വില ഇടിഞ്ഞു


    മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്*ഫോസിസ് നാലാം പാദത്തിലെയും കഴിഞ്ഞ സാമ്പത്തിക വര്*ഷത്തെയും പ്രവര്*ത്തനഫലം പുറത്തുവിട്ടു. 2011 ജനവരി-മാര്*ച്ച് പാദത്തില്* (നാലാം പാദം) കമ്പനി 1,818 കോടി രൂപ ലാഭം നേടി. മുന്*വര്*ഷം ഇതേകാലയളവില്* ഇത് 1,600 കോടിയായിരുന്നു. ലാഭത്തില്* 218 കോടിയുടെ (13.6 ശതമാനം) വര്*ധനവുണ്ടെങ്കിലും വിപണിയുടെ പ്രതീക്ഷയ്*ക്കൊത്ത് ഇത് ഉയര്*ന്നില്ല. ഇതെത്തുടര്*ന്ന് ഇന്*ഫോസിസിന്റെ ഓഹരി വില ഏഴ് ശതമാനത്തിലേറെ ഇടിഞ്ഞ് 3,050 രൂപയായി.

    കമ്പനിയുടെ കഴിഞ്ഞ പാദത്തിലെ വരുമാനം 5,944 കോടി രൂപയില്* നിന്ന് 7,250 കോടി രൂപയായി ഉയര്*ന്നു. 22 ശതമാനം വര്*ധന.
    2010-11 സാമ്പത്തിക വര്*ഷം കമ്പനിയുടെ ലാഭം 6,219 കോടി രൂപയില്* നിന്ന് 6,823 കോടിയായും വരുമാനം 22,742 കോടിയില്* നിന്ന് 27,501 കോടിയായും ഉയര്*ന്നു. നടപ്പു സാമ്പത്തിക വര്*ഷം വരുമാനം 31,727 കോടിയ്ക്കും 32,270 കോടിയ്ക്കും ഇടയിലാണെന്നാണ് കണക്കാക്കുന്നത്. 15.4 - 17.3 ശതമാനം വര്*ധന. മാര്*ച്ച് ഒടുവില്* ജീവനക്കാരുടെ എണ്ണം 130,820 ആയി ഉയര്*ന്നു. ഓഹരി ഒന്നിന് 20 രൂപ ലാഭവീതം നല്*കാനും തീരുമാനിച്ചിട്ടുണ്ട്.
    Tags: Infosys fourth quarter results below expectation, stock down
Working...
X