സമ്പത്ത് ചോര്*ന്നവരില്* മുന്നില്* അനില്* അംബാനി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സമ്പത്ത് ചോര്*ന്നവരില്* മുന്നില്* അനില്* അംബാനി



    മുംബൈ: മുന്*വര്*ഷങ്ങളില്* സമ്പത്തിന്റെ ഉയരങ്ങള്* കീഴടക്കി മുന്നേറിയവരില്* പലര്*ക്കും കഴിഞ്ഞ സാമ്പത്തിക വര്*ഷം അത് ചോര്*ന്നു പോയി. ഇത്തരത്തില്* ഏറ്റവുമധികം നഷ്ടമുണ്ടായത് അംബാനി സഹോദരന്മാരില്* ഇളയ ആളായ അനില്* അംബാനിക്കാണ്.

    2010-11ല്* 10,840 കോടി രൂപയുടെ സമ്പത്താണ് വിപണിയുടെ കയറ്റിറക്കത്തില്* അദ്ദേഹത്തിന് നഷ്ടമായത്. 2010-11ന്റെ അവസാനം 58,369 കോടിയായിരുന്ന ഇദ്ദേഹത്തിന്റെ കമ്പനികളുടെ വിപണി മൂല്യം ഒരു വര്*ഷം കൊണ്ട് 47,528 കോടി രൂപയായി താഴ്ന്നു. അനില്* ധീരുഭായ് അംബാനി ഗ്രൂപ്പില്* പെട്ട ആറ് ലിസ്റ്റഡ് കമ്പനികളിലുമുള്ള അദ്ദേഹത്തിന്റെ ഓഹരി മൂല്യമാണ് ഇത്തരത്തില്* ചോര്*ന്നത്. റിലയന്*സ് കമ്യൂണിക്കേഷന്*സ് ഉള്*പ്പെടെയുള്ള ഓഹരികളുടെ വില വന്*തോതില്* ഇടിഞ്ഞതാണ് കാരണം.

    ഒ.പി.ജിന്*ഡാല്* ഗ്രൂപ്പ് മേധാവിയായ സാവിത്രി ജിന്*ഡാലാണ് ഏറ്റവുമധികം സമ്പത്ത് ചോര്*ന്നവരില്* രണ്ടാമത്. ജെഎസ്ഡബ്യു എനര്*ജി, ജെഎസ്ഡബ്യു സ്റ്റീല്* എന്നീ കമ്പനികളുടെ ഓഹരി മൂല്യം ഇടിഞ്ഞതാണ് മുഖ്യമായും ഇതിന് കാരണം. 57,085 കോടി രൂപയില്* നിന്ന് 49,466
    കോടിയായാണ് ഇവരുടെ സമ്പത്ത് ചോര്*ന്നത്. 7,618 കോടിയുടെ നഷ്ടം.

    2007ലെ റിയല്* എസ്റ്റേറ്റ് ബൂമില്* സമ്പത്തിന്റെ നെറുകയില്* കയറിയ ജയഭാരത് ടെക്*സ്റ്റൈല്*സ് ആന്*ഡ് റിയല്* എസ്റ്റേറ്റ് മേധാവി സൗരഭ് തായലിന്റെ സമ്പത്ത് മൂന്നിലൊന്നായി ചുരുങ്ങിയ കാഴ്ചയാണ് കഴിഞ്ഞ വര്*ഷം കണ്ടത്. 2009-10ന്റെ അവസാനം 9,571 കോടിയായിരുന്നു ഇദ്ദേഹത്തിന് കമ്പനിയിലുള്ള ഓഹരികളുടെ മൂല്യം. 2010-11 അവസാനിച്ചപ്പോള്* ഇത് 2,834 ആയി താഴ്ന്നു. 6,737 കോടി രൂപയാണ് ഇതുവഴി ചോര്*ന്നുപോയത്.

    ജിഎംആര്* ഗ്രൂപ്പിന്റെ മേധാവി ജി.എം.റാവുവിന് 6,021 കോടിയുടെയും ഡിഎല്*എഫ് ഗ്രൂപ്പ് മേധാവി കെ.പി.സിങ്ങിന് 5,561 കോടിയുടെയും നഷ്ടമുണ്ടായി
Working...
X