വിശുദ്ധവാരത്തിന് തുടക്കംകുറിച്ച് ഓശാന ഞായര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വിശുദ്ധവാരത്തിന് തുടക്കംകുറിച്ച് ഓശാന ഞായര്*


    വിശുദ്ധവാരത്തിന് തുടക്കംകുറിച്ച് ഓശാന ഞായര്*



    കൊച്ചി: വിശുദ്ധവാരാചരണത്തിന് തുടക്കംകുറിച്ച് പള്ളികളില്* കരുത്തോല തിരുനാള്* ആചരിക്കുന്നു. കുര്*ബാനയോടനുബന്ധിച്ച് കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടന്നു. വ്യാഴാഴ്ച പെസഹ ആചരിക്കും.

    ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങള്* കഴുകിയതിനെ അനുസ്മരിക്കുന്ന ചടങ്ങുകളാണ് പെസഹ വ്യാഴാഴ്ച നടക്കുക. തുടര്*ന്ന് വെള്ളിയാഴ്ച ക്രിസ്തുവിന്റെ പീഡാനുഭവ അനുസ്മരണം നടക്കും. ഇതിന്റെ ഭാഗമായി കുരിശിന്റെ വഴി, നഗരികാണിക്കല്* എന്നിവയുണ്ടാകും. ദുഃഖശനിയാഴ്ച വെള്ളം, തിരി എന്നിവയുടെ വെഞ്ചരിപ്പും മാമൂദീസ വ്രതനവീകരണവും ഉണ്ടാകും.

    ശനിയാഴ്ച അര്*ധരാത്രിയോടെ ഉയര്*പ്പുതിരുനാള്* ആഘോഷം നടക്കും. ദിവ്യബലി, പ്രസംഗം, പ്രദക്ഷിണം എന്നിവയും പള്ളികളില്* നടക്കും.
Working...
X