ഫിലിപ്*സ് ടിവി ചരിത്രമാകും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഫിലിപ്*സ് ടിവി ചരിത്രമാകും

    ഫിലിപ്*സ് ടിവി ചരിത്രമാകും




    ആംസ്റ്റര്*ഡാം: ഇലക്ട്രോണിക് ഉത്പന്ന നിര്*മാതാക്കളായ ഫിലിപ്*സ് ടെലിവിഷന്* സെറ്റുകളുടെ ബിസിനസ്സില്* നിന്ന് പിന്മാറാന്* ഒരുങ്ങുന്നു. സാംസങ്, എല്*ജി തുടങ്ങിയ ഏഷ്യന്* കമ്പനികളില്* നിന്ന് ഈ രംഗത്ത് കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് ഡച്ച് കമ്പനിയായ ഫിലിപ്*സിന്റെ ഈ നീക്കം.

    ഹോങ്കോങ് ആസ്ഥാനമായുള്ള സംയുക്തസംരംഭമായ ടിപിവിയ്ക്കായിരിക്കും നഷ്ടത്തിലുള്ള ടിവി ബിസിനസ് ഫിലിപ്*സ് വില്*ക്കുക. പിന്നീട് മൊത്തത്തില്* വിറ്റൊഴിയാനാണ് പദ്ധതി.

    കമ്പനിയുടെ പുതിയ സിഇഒ ആയി ഫ്രാന്*സ് വാന്* ഹോട്ടന്* ചുമതലയേറ്റത്തിന് പിന്നാലെയാണ് ഈ നീക്കം. പ്രതിസന്ധിയില്* നിന്ന് കമ്പനിയെ കരകയറ്റുന്നതിനായാണ് നഷ്ടത്തിലുള്ള ടിവി സെറ്റ് ബിസിനസ് വിറ്റൊഴിയുന്നത്.

    എത്ര തുകയ്ക്കാണ് ഇടപാട് എന്ന് വ്യക്തമല്ല. കമ്പനിയുടെ ടിവി നിര്*മാണ വിപണന രംഗത്തെ 3,600 ജീവനക്കാരെ ഹോങ്കോങ് കമ്പനിയിലേക്ക് മാറ്റും.

    ഇന്ത്യ ഉള്*പ്പെടെയുള്ള രാജ്യങ്ങളില്* ഫിലിപ്*സ് ടിവികള്* വില്*ക്കുന്നുണ്ട്.
Working...
X