ബ്രസീലിയ: മലിനീകരണം കുറയ്ക്കാനും നഗരങ്ങളിലെ തിരക്ക് ഒഴിവാക്കാനും വിവിധ രാജ്യങ്ങള്* ശ്രമിക്കുന്നതിനിടെ ലാറ്റിനമേരിക്കന്* രാജ്യമായ ബ്രസീലില്* ലോകത്തിലെ ഏറ്റവും നീളംകൂടിയ പരിസ്ഥിതി സൗഹൃദ ബസ് നിരത്തിലിറങ്ങി. ബയോ ഡീസല്* ഉപയോഗിച്ച് ഓടുന്ന ബസ് ലോകത്തെ പ്രമുഖ വാഹന നിര്*മ്മാതാക്കളായ വോള്*വോ ആണ് നിര്*മ്മിച്ചിരിക്കുന്നത്. 28 മീറ്റര്* നീളവും രണ്ടരമീറ്റര്* വീതിയുമുള്ള ബസ്സില്* 250 പേര്*ക്ക് യാത്രചെയ്യാം. സോയാബീനില്*നിന്ന് ഉത്പാദിപ്പിക്കുന്ന ബയോ ഡീസല്* ഉപയോഗിച്ചാണ് ബസ് ഓടുന്നത്.


ക്യൂരിറ്റിബ നഗരത്തിലെ 22.4 കിലോമീറ്റര്* റൂട്ടിലാണ് ഈ ബയോഡീസല്* ബസ് ഓടുന്നത്. ഒന്*പത് സ്റ്റോപ്പുകളില്* നിര്*ത്തുന്ന ബസ് 25 മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്തും. നഗരത്തില്* ഓടുന്ന മറ്റുബസ്സുകളെക്കാള്* പത്തുമിനിറ്റ് നേരത്തെ ബയോഡീസല്* ബസ് ഓടിയെത്തും.

ട്രാഫിക് സിഗ്നലില്* കാത്തുകിടക്കുന്നത് ഒഴിവാക്കാനുള്ള സംവിധാനവും ഈ ബസ്സിലുണ്ട്. ബസ്സില്*നിന്നുള്ള സന്ദേശം ലഭിച്ചാലുടന്* ട്രാഫിക് സിഗ്നലില്* പച്ചതെളിയും. സമയവും ഇന്ധനവും ലാഭിക്കാന്* സഹായിക്കുന്നതാണ് ഈ സംവിധാനം. 60 പേര്*ക്ക് ഇരുന്നും 190 പേര്*ക്കും നിന്നും യാത്രചെയ്യാനുള്ള സൗകര്യമാണ് വോള്*വോയുടെ മെഗാ ബി.ആര്*.ടി ബസ്സിലുള്ളത്. 24 ബസ്സുകളാണ് ചിരിക്കുന്ന നഗരമെന്ന വിശേഷണമുള്ള ക്രൂരിറ്റിബയില്* സര്*വീസ് തുടങ്ങിയത്. പ്രതിദിനം 25,000 യാത്രക്കാര്*ക്ക് ബയോ ഡീസല്* ബസ്സുകളില്* സഞ്ചരിക്കാം. മണിക്കൂറില്* 28 മൈല്* (45 കിലോമീറ്റര്*) വേഗത്തിലാണ് വോള്*വോ ബയോഡീസല്* ബസ്സിന്റെ യാത്ര.

