ഹാര്*ലി ഡേവിഡ്*സണ്* ഫോര്*ട്ടി എയ്റ്റ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഹാര്*ലി ഡേവിഡ്*സണ്* ഫോര്*ട്ടി എയ്റ്റ്*

    ഹാര്*ലി ഡേവിഡ്*സണ്* ഫോര്*ട്ടി എയ്റ്റ്*


    ന്യൂഡല്*ഹി: അമേരിക്കയിലെ പ്രീമിയം മോട്ടോര്*സൈക്കിള്* നിര്*മ്മാതാക്കളായ ഹാര്*ലി ഡേവിഡ്*സണിന്റെ കൂടുതല്* സ്*പോര്*ട്*സ് ബൈക്കുകള്* ഇന്ത്യന്* വിപണിയിലേക്ക് വരുന്നു. ലോകമെമ്പാടുമുള്ള യുവാക്കള്* ഏറെ ഇഷ്ടപ്പെടുന്ന ഫോര്*ട്ടി എയ്റ്റ് ഹാര്*ലി ഇന്ത്യയില്* അവതരിപ്പിച്ചു. 1200 സി.സി എന്*ജിനുള്ള ഫോര്*ട്ടി എയ്റ്റിന്റെ ന്യൂഡല്*ഹിയിലെ എക്*സ് ഷോറൂംവില 8.5 ലക്ഷമാണ്. രാജ്യത്തെ അഞ്ച് ഹാര്*ലി ഡീലര്*ഷിപ്പുകള്* വഴി ഫോര്*ട്ടി എയ്റ്റ് ബുക്കുചെയ്ത് സ്വന്തമാക്കാം.




    കാഴ്ചയില്* മറ്റു ഹാര്*ലികളെക്കാള്* ഏറെ വ്യത്യസ്തനാണ് ഫോര്*ട്ടി എയ്റ്റ്. താഴ്ന്ന ഇരിപ്പിടം, ഹാന്*ഡില്*ബാറിന് താഴെയുള്ള റിയര്*വ്യൂ മിററുകള്*, വീതിയേറിയ മുന്*ചക്രം, ഇരട്ട പുകക്കുഴല്*, താഴ്ന്ന ഹാല്*ഡില്* ബാര്* എന്നിവയൊക്കെയാണ് ഫോര്*ട്ടി എയ്റ്റിന് യുവാക്കളുടെ പ്രിയ ബൈക്കെന്ന ഖ്യാതി നല്*കിയത്. താഴ്ന്ന ഇരിപ്പിടവും വലിയ മുന്*ചക്രവുമൊക്കെ ഉണ്ടായിരുന്ന എസ്ഡി ബൈക്കുകളെ സ്*നേഹിച്ചിരുന്നവര്*ക്ക് വേണമെങ്കില്* ഫോര്*ട്ടി എയ്റ്റ് സ്വന്തമാക്കാം (8.5 ലക്ഷം രൂപയുണ്ടെങ്കില്*). ഇന്ത്യയില്* ബൈക്കുകള്* അസംബിള്* ചെയ്യാന്* തുടങ്ങുന്നതോടെ അവയുടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ ഹാര്*ലി പ്രേമികള്*.




    ഫോര്*ട്ടി എയ്റ്റിനെക്കൂടാതെ 14 ബൈക്ക് മോഡലുകള്* ഹാര്*ലി ഡേവിഡ്*സണ്* ഇന്ത്യയില്* വിറ്റഴിക്കുന്നുണ്ട്. ഈവര്*ഷം മുതല്* ഇന്ത്യയില്* ബൈക്കുകള്* അസംബിള്* ചെയ്തു തുടങ്ങുമെന്ന് കഴിഞ്ഞ നവംബറിലാണ് ഹാര്*ലി പ്രഖ്യാപിച്ചത്. തുടര്*ന്ന് ഹരിയാനയില്* ബൈക്ക് അസംബ്ലി പ്ലാന്റ് നിര്*മ്മാണവും തുടങ്ങി. ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്*ക്ക് ഉയര്*ന്ന നികുതി നല്*കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഹാര്*ലി ഇന്ത്യയില്* ബൈക്കുകള്* അസംബിള്* ചെയ്യാനൊരുങ്ങുന്നത്. അമേരിക്കയിലും ബ്രസീലിലും മാത്രമാണ് നിലവില്* ഹാര്*ലി ബൈക്കുകള്* അസംബിള്* ചെയ്യുന്നത്.




    ഹാര്*ലി ഡേവിഡ്*സണ്* സ്*പോര്*ട്സ്സ്റ്റര്* കുടുംബത്തിലെ അംഗമായ ഫോര്*ട്ടി എയ്റ്റ് കുടുംബം അടുത്തിടെ പിന്തുടര്*ന്ന ഡാര്*ക്ക് കസ്റ്റം സീരിസില്* ഉള്*പ്പെട്ട ബൈക്കാണ്. 20 നൂറ്റാണ്ടിന്റെ തുടക്കത്തില്* പ്രവര്*ത്തനം തുടങ്ങിയ ഹാര്*ലി ഡേവിഡ്*സണ്* രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ കഠിനമായ സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച രണ്ട് ബൈക്ക് നിര്*മ്മാതാക്കളില്* ഒന്നാണ്. ഇന്ധന ക്ഷമത കുറഞ്ഞ ഹാര്*ലി ബൈക്കുകള്*ക്ക് സാങ്കേതിക തികവുള്ള ജപ്പാന്* നിര്*മ്മിത ബൈക്കുകള്* കടുത്ത ഭീഷണി ഉയര്*ത്തിയെങ്കിലും ഹാര്*ലി അവയെല്ലാം അതിജീവിച്ചു.
Working...
X