ടാബ്*ലെറ്റുകള്*ക്കായി പുതിയ ഇന്റല്* പ്രോസസര്*
ടാബ്*ലെറ്റ് കമ്പ്യൂട്ടറുകള്*ക്കായി ഇന്റലിന്റെ പുതിയ പ്രോസസര്* വരുന്നു. ആറ്റം പരമ്പരയില്* നിലവിലുള്ള പ്രോസസറുകളെക്കാള്* ചെറുതും ഊര്*ജക്ഷമതയേറിയതുമാണ് പുതിയ ഓക്ക് ട്രയല്* പ്രോസസറുകള്*. ചൂടന്* വിപണിയായിരിക്കുന്ന ടാബ്*ലറ്റിന്റെ ലോകത്ത് ശക്തമായ സാന്നിധ്യമാകാന്* തന്നെയാണ് ഇന്റലിന്റെ ഉദ്ദേശം. അതിന്റെ സൂചന അടുത്ത മാസം തന്നെയുണ്ടാകുമെന്നറിയുന്നു. ഇന്റലിന്റെ പുതിയ പ്രൊസസര്* ഉപയോഗിക്കുന്ന ഏതാണ്ട് മുപ്പത്തിയഞ്ചോളം ടാബ്*ലറ്റുകള്* മെയ് മാസത്തോടെ വിവിധ കമ്പനികള്* അവതരിപ്പിക്കുമെന്നാണ് റിപ്പോര്*ട്ട്.
ഏറ്റവും വലിയ മൈക്രോപ്രോസസര്* നിര്*മാതാക്കളാണെങ്കിലും, വളര്*ന്നുകൊണ്ടിരിക്കുന്ന ടാബ്*ലെറ്റ് വിപണിയിലും മൊബൈല്* രംഗത്തും പിന്*തള്ളപ്പെടുന്നതിനെ പ്രതിരോധിക്കാനാണ് ഇന്റലിന്റെ പുതിയ നീക്കം. ആപ്പിളും കേംബ്രിഡ്ജ് ആസ്ഥാനമായുള്ള ആം ഹോള്*ഡിങ്*സും രൂപകല്*പന ചെയ്യുന്ന പ്രോസസറുകളാണ് ഇപ്പോള്* ടാബ്*ലറ്റ് രംഗത്തെ നായകര്*. ഈ രംഗത്തേക്ക് മത്സരവുമായാണ് 'ഇന്റല്* സെഡ് 670' ന്റെ വരവ്.
ടാബ്*ലറ്റുകള്*ക്കായി ഗൂഗിള്* അവതരിപ്പിച്ച ആന്*ഡ്രോയിഡ് 3.0 ഹണികോമ്പ് ഓപ്പറേറ്റിങ് സിസ്റ്റത്തെ പിന്തുണയ്ക്കുന്ന ഓക്ക് ട്രയല്* പ്രോസസര്*, ബെയ്ജിങില്* നടന്ന ഇന്റല്* ഡവലപ്പേഴ്*സ് ഫോറം 2011 ല്* അവതരിപ്പിച്ചിരുന്നു. എന്നാല്*, ആന്*ഡ്രോയിഡിനെ മാത്രമല്ല വ്യത്യസ്തമായ ടാബ്*ലെറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്*ക്ക് അനുയോജ്യമായിരിക്കും പുതിയ പ്രോസസര്* എന്നതാണ് ഒടുവിലത്തെ വര്*ത്തമാനം. വിന്*ഡോസ് ഫോണ്* 7, ആന്*ഡ്രോയിഡ്, മീഗോ തുടങ്ങിയവയൊക്കെ പ്രവര്*ത്തിക്കാന്* പാകത്തിലാണ് ഇന്റല്* തങ്ങളുടെ ടാബ്*ലറ്റ് പ്രോസസര്* രൂപപ്പെടുത്തുന്നതെന്ന് അറിയുന്നു.
എന്*വിഡിയയുടെ ടെഗ്ര പ്രോസസറുകള്* പോലുള്ള ആംസ് ഡിസൈന്* അടിസ്ഥാനമാക്കിയുള്ള പ്രോസസറുകള്* വിന്*ഡോസ് പ്ലാറ്റഫോമില്* പ്രവര്*ത്തിപ്പിക്കുവാന്* ഇപ്പോള്* സൗകര്യമില്ല. എങ്കിലും വിന്*ഡോസിന്റെ അടുത്ത റിലീസില്* ആം പ്രോസസറുകള്* വിന്*ഡോസില്* ഉപയോഗിക്കാനാകുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
അതുകൊണ്ട് ചില ടാബ്*ലെറ്റ് ഉത്പാദകര്* വിന്*ഡോസ് അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്* പുറത്തിറക്കുന്നത് ഓക് ട്രയല്* വരുന്നതുവരെ മാറ്റിവച്ചിട്ടുമുണ്ട്. എന്നാല്*, കടുത്ത മത്സരം നടക്കുന്ന ടാബ്*ലെറ്റ് വിപണിയില്* ചുവടുറപ്പിക്കാന്* ഇപ്പോഴത്തെ നിലയ്ക്ക് ഇന്റലിന് അല്പം ബുദ്ധിമുട്ടേണ്ടിവരുമെന്ന് നിരീക്ഷകര്* കണക്കുകൂട്ടുന്നു. ഇന്റലിന്റെ 45 എന്* എം ഉത്പാദന പ്രക്രിയയാണ് ഓക്ക് ട്രയല്* / ആറ്റം സെഡ് 760 ല്* ഉപയോഗിച്ചിരിക്കുന്നത്.