ആസ്റ്റണ്* മാര്*ട്ടിന്* ഇന്ത്യയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ആസ്റ്റണ്* മാര്*ട്ടിന്* ഇന്ത്യയില്*






    മുംബൈ: ജയിംസ് ബോണ്ട് കുറ്റവാളികളെ പിന്തുടരുന്ന ആസ്റ്റണ്* മാര്*ട്ടിന്* കാറുകള്* ഇനി ഇന്ത്യയില്*നിന്നുതന്നെ വാങ്ങാം. ബ്രിട്ടീഷ് ആഡംബര സ്*പോര്*ട്*സ് കാര്* നിര്*മ്മാതാക്കളായ ആസ്റ്റണ്* മാര്*ട്ടിന്* മൂന്ന് കാര്* മോഡലുകള്* ഇന്ത്യന്* വിപണിയില്* അവതരിപ്പിച്ചു. മുംബൈയിലാവും ആദ്യ ഡീലര്*ഷിപ്പ് തുടങ്ങുക. രണ്ടാമത്തെ ഡീലര്*ഷിപ്പ് വൈകാതെ ന്യൂഡല്*ഹിയില്* തുടങ്ങും. മുംബൈയിലെ ആദ്യ ഡീലര്*ഷിപ്പ് തുറക്കുന്നതോടെ 42 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആസ്റ്റണ്* മാര്*ട്ടിന്റെ ഡീലര്*ഷിപ്പുകളുടെ എണ്ണം 134 ആകും.




    വി ഏയ്റ്റ് വാന്റേജ് കൂപെ റാപൈഡ് എന്നിവ അടക്കമുള്ള മോഡലുകളാണ് ഇന്ത്യയിലെത്തുന്നത്. 1.35 കോടി മുതല്* 2.75 കോടിവരെയാണ് ഇവയുടെ ഇന്ത്യയിലെ എക്*സ് ഷോറൂം വില. അടുത്തിടെ പുറത്തിറക്കിയ ലിമിറ്റഡ് എഡിഷന്* ആഡംബര കാറായ വണ്* 77 അടക്കമുള്ളവ അസ്റ്റണ്* മാര്*ട്ടിന്* ഇന്ത്യയില്* പ്രദര്*ശിപ്പിച്ചു. ഈ മോഡലിലുള്ള 77 കാറുകള്* മാത്രമാവും ലോകമെമ്പാടും നിരത്തിലിറങ്ങുക. 20 കോടിയാണ് ഇതിന്റെ വില. യു.കെയില്* താമസിക്കുന്ന ഒരു ഇന്ത്യക്കാരനും വണ്* 77 സ്വന്തമാക്കിയിട്ടുണ്ടെന്ന് ആസ്റ്റണ്* മാര്*ട്ടിന്* വ്യക്തമാക്കി. ആസ്റ്റണ്*മാര്*ട്ടിന്റെ എല്ലാകാര്* മോഡലുകളും വൈകാതെ ഇന്ത്യയിലെത്തും.




    97 വര്*ഷത്തിനിടെ 55,000 കാറുകള്* മാത്രമാണ് ആസ്റ്റണ്* മാര്*ട്ടിന്* നിര്*മ്മിച്ചത്. ലോകത്തെ ഏറ്റവും വലിയ കാര്* നിര്*മ്മാതാക്കളായ ടൊയോട്ട മൂന്നു ദിവസംകൊണ്ട് നിര്*മ്മിക്കുന്ന കാറുകളുടെ എണ്ണത്തിന് തുല്യമാണിത്. പ്രതിവര്*ഷം 30 യൂണിറ്റുകള്* ഇന്ത്യയില്* വിറ്റഴിക്കാനാണ് ആസ്റ്റണ്* മാര്*ട്ടിന്* ലക്ഷ്യമിടുന്നത്. 5000 ത്തോളം കാറുകളാണ് ലോകമെമ്പാടും ഒരുവര്*ഷം വിറ്റഴിക്കുന്നത്.




    ബ്രസീല്*, ചിലി, ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, ഗ്രീസ്, തായ് വാന്*, തുര്*ക്കി എന്നീ രാജ്യങ്ങളില്* ആസ്റ്റണ്* മാര്*ട്ടിന്* അടുത്തിടെ ഡീലര്*ഷിപ്പുകള്* തുടങ്ങിയിരുന്നു. ലോക പ്രശസ്ത ആഡംബര സ്*പോര്*ട്*സ് കാര്* നിര്*മ്മാതാക്കളായ ഫെറാറി, മസരാറ്റി, ബുഗാട്ടി, ലംബോര്*ഗിനി എന്നിവയ്ക്ക് പിന്നാലെയാണ് ബ്രിട്ടനിലെ ആസ്റ്റണ്* മാര്*ട്ടിന്* ഇന്ത്യയിലെത്തുന്നത്. ജയിംസ് ബോണ്ടിന്റെ കാര്* ആണെങ്കിലും ഇന്ത്യക്കാര്*ക്ക് ആദ്യം അറിയേണ്ടത് മൈലേജിനെക്കുറിച്ച് തന്നെയാവും. ഞെട്ടരുത് ലിറ്ററിന് മൂന്നുമുതല്* ആറു കിലോമീറ്റര്* വരെയാണ് ആസ്റ്റണ്* മാര്*ട്ടിന്* കാറുകളുടെ മൈലേജ്.
Working...
X