ആഗോളവ്യാപകമായി അതിവേഗം വളര്*ന്നുകൊണ്ടിരിക്കുകയാണ് സ്മാര്*ട്*ഫോണ്* വിപണി. നോക്കിയയും ആപ്പിളും റിം കമ്പനി (ബ്ലാക്ക്ബറി നിര്*മാതാക്കള്*)യുമൊക്കെ അരങ്ങുവാഴുന്നിടത്ത് താരതമ്യേനെ പുതുമുഖമായ ഒരു കമ്പനി സ്വാധീനമുറപ്പിക്കുകയാണ്. തയ്*വാനില്* പിറവിയെടുത്ത ആ കമ്പനിയുടെ പേര് എച്ച്.ടി.സി. ആഗോള കുത്തകബ്രാന്*ഡുകളുടെ ഉറക്കം കെടുത്തിക്കൊണ്ട് എച്ച്.ടി.സി. വന്* മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു.
ഏറ്റവും ഒടുവിലത്തെ കണക്കുകള്* പ്രകാരം എച്ച്.ടി.സി.യുടെ വിപണിമൂല്യം 3300 കോടി ഡോളറാണ്. മൊബൈല്*ഫോണ്* രംഗത്തെ ഒന്നാംനിര കമ്പനിയെന്ന് ഖ്യാതി നേതിയ നോക്കിയയുടെ വിപണിമൂല്യവും 3300 കോടി ഡോളറാണെന്നറിയുമ്പോഴേ എച്ച്.ടി.സി എത്ര വളര്*ന്നിരിക്കുന്നു എന്ന് മനസിലാകൂ. ബ്ലാക്ക്*ബെറിയുടെ നിര്*മാതാക്കളായ റിസര്*ച്ച് ഇന്* മോഷന്* (റിം) കമ്പനിയുടെ ഒടുവിലത്തെ വിപണിമൂല്യം 2800 കോടി രൂപയാണെന്നു കൂടി അറിയുക.
പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തോ എണ്ണംപറഞ്ഞ മാനേജ്*മെന്റ് വിദഗ്ധരുടെ തലച്ചോറിന്റെ പിന്*ബലമോ ഒന്നുമില്ലാതെ തുടങ്ങിയ പാവം കമ്പനിയാണ് എച്ച്.ടി.സി. ചെര്*വാങ് എന്നു പേരുള്ള ഒരു തയ്*വാന്* വനിതയും സുഹൃത്ത് പീറ്റര്* ചൂവും ചേര്*ന്ന് 1997-ലാണ് എച്ച്.ടി.സി എന്ന 'െൈഹടെക്ക് കമ്പ്യൂട്ടര്* കോര്*പ്പറേഷന്*' തുടങ്ങിയത്. വയര്*ലെസ് ഹാന്*ഡ്*ഹെല്*ഡ് ഡിവൈസുകളായിരുന്നു കമ്പനി ആദ്യം വിപണിയിലെത്തിച്ചത്. മറ്റു പല തയ്*വാന്* കമ്പനികളെയും പോലെ വന്*കിട ബ്രാന്*ഡുകള്*ക്ക് കരാര്* അടിസ്ഥാനത്തില്* ഗാഡ്ജറ്റുകള്* നിര്*മിച്ചുകൊടുത്തുകൊണ്ടായിരുന്നു എച്ച്.ടി.സിയുെടയും തുടക്കം.
2000 ത്തില്* ലോകത്തെ ആദ്യ ടച്ച്*സ്*ക്രീന്* സ്മാര്*ട്*ഫോണ്* അവതരിപ്പിച്ചുകൊണ്ട് കമ്പനി ശ്രദ്ധ പിടിച്ചുപറ്റി. തുടര്*ന്ന് 2002-ല്* മൈക്രോസോഫ്റ്റുമായി ചേര്*ന്ന് അവര്*ക്കു വേണ്ടി സ്മാര്*ട്*ഫോണ്* ഉണ്ടാക്കി. 2006 മുതല്*ക്കാണ് കമ്പനി സ്വന്തം പേരില്* ഫോണുകള്* വിപണിയിലെത്തിച്ചത്. 2008-ല്* ലോകത്തെ ആദ്യ ആന്*ഡ്രോയ്ഡ് ഫോണ്* നിര്*മിച്ചതോടെ കമ്പനിയുടെ സമയം തെളിഞ്ഞു. 'ഡ്രീം' എന്ന പേരിട്ട ആ മോഡല്* കമ്പനിക്ക് സ്വപ്*നവിജയം തന്നെ സമ്മാനിച്ചു. പിന്നീട് തുടരെത്തുടരെ തകര്*പ്പന്* മോഡലുകള്* അവതരിപ്പിച്ചുകൊണ്ട് എച്ച്.ടി.സി. സ്മാര്*ട്*ഫോണിന്റെ മറുപേരായി മാറി. ഇവയില്* എച്ച്.ടി.സി. ഡിസൈറും വൈല്*ഡ്ഫയറുമൊക്കെ മാസങ്ങള്*ക്കുള്ളില്* പതിനായിരക്കണക്കിനു വിറ്റഴിഞ്ഞ ഫോണുകളാണ്.
ഇന്നിപ്പോള്* തയ്*വാനിലെ ഏറ്റവും ലാഭമേറിയ കമ്പനിയാണ് എച്ച്.ടി.സി. കമ്പനിയുടെ സ്ഥാപകയും ചെയര്*വുമണുമായ ചെര്*വാങാകട്ടെ രാജ്യത്തെ ഏറ്റവും സമ്പന്നയായും മാറിക്കഴിഞ്ഞു. ലോകത്തെ അഞ്ചാമതു വലിയ സ്മാര്*ട്*ഫോണ്* നിര്*മാതാക്കളാണ് എച്ച്.ടി.സി. ഇപ്പോള്*. നോക്കിയ, ആപ്പിള്*, റിം, സാംസങ് എന്നിവയാണ് എച്ച്.ടി.സി.ക്ക് മുന്നിലുള്ള കമ്പനികള്*. ഈ വര്*ഷം ആദ്യപാദത്തിലെ ലാഭക്കണക്കുകളിലും കമ്പനി വന്*കുതിപ്പു നടത്തിയിട്ടുണ്ട്. 510 മില്യണ്* ഡോളറാണ് ലാഭം കാണിച്ചിരിക്കുന്നത്. കഴിഞ്ഞവര്*ഷം ഇതേ കാലയളവിലുള്ളതിനേക്കാള്* മൂന്നിരട്ടി ലാഭവര്*ധനവ്.
ഗൂഗിളിന്റെ മൊബൈല്* പ്ലാറ്റ്*ഫോമായ ആന്*ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് വര്*ധിച്ചു വരുന്ന സ്വീകാര്യത ഏറ്റവും കൂടുതല്* ഗുണംചെയ്യുക എച്ച്.ടി.സി.ക്കായിരിക്കുമെന്ന് വിദഗ്ധര്* നിരീക്ഷിക്കുന്നു. 2011 അവസാനിക്കുമ്പോഴേക്കും ലോകമെങ്ങുമുള്ള സ്മാര്*ട്*ഫോണ്* ഉപയോക്താക്കളില്* 38.5 ശതമാനം പേരും ആന്*ഡ്രോയിഡ് ഫോണ്* ആകും ഉപയോഗിക്കുക. അതുകൊണ്ട് തന്നെ ഒരു വര്*ഷത്തിനുള്ളില്* അഞ്ചരക്കോടി എച്ച്.ടി.സി. സ്മാര്*ട്*ഫോണുകളെങ്കിലും വിറ്റുപോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ വര്*ഷം ടാബ്*ലറ്റ് വിപണിയിലേക്കും കടക്കാനൊരുങ്ങുകയാണ് എച്ച്.ടി.സി. ഫ്ലൈയര്* എന്നു പേരിട്ടിരിക്കുന്ന ടാബ്*ലറ്റ് ഏതാനും മാസങ്ങള്*ക്കുള്ളില്* പുറത്തിറങ്ങും. ആദ്യവര്*ഷത്തില്* ഇരുപതുലക്ഷം ടാബ്*ലറ്റുകള്* വില്*ക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.
എച്ച്.ടി.സി.യുടെ വിജയത്തിന്റെ മുഴുവന്* ക്രെഡിറ്റും അതിന്റെ സാരഥി ചെര്*വാങിനാണ് ഏവരും കല്*പ്പിച്ചുകൊടുക്കുന്നത്. 52-കാരിയായ ചെര്*വാങ് തന്നെയാണ് കമ്പനിയുടെ എല്ലാമെല്ലാം. കാലിഫോര്*ണിയ സര്*വകലാശാലയില്* നിന്ന് ഇക്കണോമിക്*സില്* മാസ്*റ്റേഴ്*സ് ബിരുദം നേടി നാട്ടില്* തിരിച്ചെത്തിയ ചെര്*വാങ്, പിതാവിന്റെ സ്ഥാപനങ്ങളില്* പരിശീലനത്തിനു നിന്നുകൊണ്ടാണ് ബിസിനസിന്റെ ബാലപാഠങ്ങള്* പഠിച്ചത്. 1997ല്* എച്ച്.ടി.സി. ആരംഭിച്ച ശേഷം ഒരു നിമിഷം വിശ്രമിക്കാതെയുള്ള പ്രവര്*ത്തനത്തിലൂടെയാണ് ചെര്*വാങ് കമ്പനിയെ ലോകോത്തരനിലവാരത്തിലെത്തിച്ചത്.
എച്ച്.ടി.സി.യുടെ വളര്*ച്ച തലവേദന സൃഷ്ടിക്കുക ബദ്ധവൈരികളായ ആപ്പിള്* കോര്*പറേഷനാണ്. പേറ്റന്റ് നിയമലംഘനത്തിന്റെ പേരില്* ഇരുകമ്പനികളും തമ്മില്* നിയമയുദ്ധം നടന്നുവരികയാണ്. എതിരാളികളുടെ ഉല്*പ്പന്നങ്ങള്* നിരോധിക്കണമെന്നാവശ്യപ്പെട്ടു രണ്ടു കമ്പനികളും യു.എസ്. ഇന്റര്*നാഷണല്* ട്രേഡ് കമ്മീഷനെ സമീപിച്ചിട്ടുമുണ്ട്.

