വൈദ്യുതി ബോര്*ഡില്* കോടതിവിധി മറികടന്ന് നിയമന നീക്കം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വൈദ്യുതി ബോര്*ഡില്* കോടതിവിധി മറികടന്ന് നിയമന നീക്കം

    വൈദ്യുതി ബോര്*ഡില്* കോടതിവിധി മറികടന്ന് നിയമന നീക്കം


    പട്ടികയില്* ഒരു സ്ഥലത്തുനിന്ന് 600 പേര്*


    തൃശ്ശൂര്*: ഭരണം തീരും മുമ്പ് വൈദ്യുതി ബോര്*ഡ് വര്*ക്കര്*മാരായി ഇഷ്ടക്കാരെ തിരുകിക്കയറ്റാന്* അണിയറനീക്കം ശക്തമായി. സുപ്രീം കോടതിവരെ അംഗീകരിച്ച പട്ടിക മറികടന്ന് ഭരണകക്ഷി യൂണിയനുകള്* നല്*കിയ പട്ടികയാണ് ഇപ്പോള്* പ്രസിദ്ധീകരിച്ചിരിക്കുന്നത്. 3500 ഓളം പേരുള്ള ഈ ലിസ്റ്റില്* കണ്ണൂര്* ജില്ലയിലെ ഒരു ഡിവിഷനുകീഴില്* നിന്ന് മാത്രം 600 പേരുണ്ട്.

    ഇലക്ട്രിസിറ്റി വര്*ക്കര്*മാരായി പെറ്റി കോണ്*ട്രാക്ടര്*മാരില്*നിന്നും കോണ്*ട്രാക്ട് ലൈന്* വര്*ക്കര്*മാരില്*നിന്നും 25 ശതമാനം പേരെ നിയമിക്കാം. ഇതിനായി 1978 പേരുടെ പട്ടിക ഇന്*ഡസ്ട്രിയല്* ട്രൈബ്യൂണലും പിന്നീട് സുപ്രീം കോടതിവരെയും അംഗീകരിച്ചതാണ്. വിധി നടപ്പാക്കാത്തത് സംബന്ധിച്ച കോടതിയലക്ഷ്യ പരാതിയില്* , ഇതേ പട്ടികയില്*നിന്ന് നിയമനം നടത്താന്* ഹൈക്കോടതി അടുത്തിടെ വീണ്ടും ഉത്തരവാകുകയായിരുന്നു. ഇത് മറികടന്നാണ് ഇപ്പോള്* പുതിയ പട്ടിക വന്നിരിക്കുന്നത്.

    ഇതില്* മെയിന്* ലിസ്റ്റില്* 1643 പേരും കംപ്ലൈയിന്*റ് ലിസ്റ്റില്* 1824 പേരും ഉണ്ട്. കോടതി അംഗീകരിച്ച പട്ടികയിലുള്ള പലരും കംപ്ലൈയിന്*റ് ലിസ്റ്റില്* അവസാന ഭാഗത്താണ് വന്നിരിക്കുന്നത്. ഉദാഹരണമായി നെയ്യാറ്റിങ്കര ഡിവിഷനില്*നിന്ന് 33-ാമതായി ആദ്യ ലിസ്റ്റില്* ഉണ്ടായിരുന്നയാള്* ബോര്*ഡിന്റെ കംപ്ലൈയിന്*റ് ലിസ്റ്റില്* 2300-ാമനാണ്. ഇങ്ങനെ നിയമനം നടത്തുന്നത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം പരാതി നല്*കിയിട്ടുണ്ട്.

    1200 ദിവസത്തില്* കുറയാതെ ജോലി ചെയ്തവരുടെ പട്ടിക വൈദ്യുതി ബോര്*ഡ് തയ്യാറാക്കി നല്*കിയതാണ് 2004 ഡിസംബറില്* ട്രിബ്യൂണല്* അംഗീകരിച്ചത്. ഇതിനെതിരെയുള്ള എല്ലാ പരാതികളും തള്ളിപ്പോവുകയും 2010 മാര്*ച്ചില്* സുപ്രീം കോടതി അന്തിമമായി അംഗീകരിക്കുകയും ചെയ്തു.

    എന്നാല്* ഈ പട്ടിക പ്രമുഖ ഭരണകക്ഷി യൂണിയന് താത്പര്യമില്ലാത്തതാകയാല്* മറികടക്കാനുള്ള ശ്രമങ്ങള്* തുടര്*ന്നു. അതിന്റെ അവസാന നീക്കമാണ് ഇപ്പോഴത്തെ പട്ടികയുടെ മറവില്* വെളിച്ചത്ത് വന്നത്. എല്ലാ സെക്ഷനുകളില്*നിന്നും യൂണിയന്*കാര്*ക്ക് താത്പര്യമുള്ളവരുടെ പേരുകള്* മാത്രം നല്*കി. 1200 ദിവസം ജോലി ചെയ്തവരെന്ന യോഗ്യതപോലും മറികടന്നുവെന്ന് ആക്ഷേപമുണ്ട്. ജോലി കൊടുക്കാമെന്ന പേരില്* പിരിവും നടത്തിയിട്ടുണ്ട് പല യൂണിയന്*കാരും.

Working...
X