നോക്കിയ പിന്*മാറി; ഇന്റലിന്റെ സ്മാര്*ട്ട്*ഫോണ്* മോഹങ്ങള്*ക്ക് തിരിച്ചടി
വിന്*ഡോസ് ഫോണ്* പ്ലാറ്റ്*ഫോമിലേക്ക് ചുവട് മാറ്റാനുള്ള നോക്കയയുടെ തീരുമാനം, ഇന്റലിന്റെ സ്മാര്*ട്ട്*ഫോണ്* മോഹങ്ങള്*ക്ക് തിരിച്ചടിയാകുന്നു. 'മെഡ്ഫീല്*ഡ്' എന്ന കോഡുനാമം നല്*കിയിട്ടുള്ള ആറ്റം സ്മാര്*ട്ട്*ഫോണ്* ചിപ്പ് ഇന്റല്* വികസിപ്പിച്ചത് നോക്കയയെ മുന്നില്* കണ്ടാണ്. പുതിയ സാഹചര്യത്തില്* മറ്റ് ഹാന്*ഡ്*സെറ്റ് നിര്*മാതാക്കളുമായി സഹകരിക്കാനാണ് ഇന്റലിന്റെ നീക്കം.
ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിര്*മാതാക്കളായ ഇന്റലിന് ഇതുവരെ സ്മാര്*ട്ട്*ഫോണ്* രംഗത്ത് ഒരു ചലനവും സൃഷ്ടിക്കാന്* കഴിഞ്ഞിട്ടില്ല. ആ തിരിച്ചടി മറികടക്കാനാണ്, സ്മാര്*ട്ട്*ഫോണുകള്*ക്കായി മീഗോ ഒഎസ് വികസിപ്പിക്കാന്* നോക്കയയുമായി കഴിഞ്ഞ വര്*ഷം ഇന്റല്* സഹകരിച്ചത്.
എന്നാല്*, മീഗോ പ്ലാറ്റ്*ഫോം ഇനി കാര്യമായി പ്രോത്സാഹിപ്പിക്കാന്* പോകുന്നില്ലെന്നും, ഭാവിയില്* മൈക്രോസോഫ്ടിന്റെ വിന്*ഡോസ് ഫോണ്* ഒഎസായിരിക്കും കമ്പനി ആശ്രയിക്കുകയെന്നും കഴിഞ്ഞ ഫിബ്രവരിയില്* നോക്കിയ പ്രഖ്യാപിച്ചു.
അതാണ് ഇന്റലിന്റെ സ്മാര്*ട്ട്*ഫോണ്* മോഹങ്ങള്*ക്ക് തിരിച്ചടിയായത്. ഇന്റലിന്റെ ചിപ്പില്* വിന്*ഡോസ് ഫോണ്* പ്ലാറ്റ്*ഫോം പ്രവര്*ത്തിക്കില്ല. ഈ സാഹചര്യത്തില്* മറ്റ് കമ്പനികളുമായി സഹകരണം വര്*ധിപ്പിക്കാനാണ് തങ്ങള്* ഉദ്ദേശിക്കുന്നതെന്ന് ഇന്റല്* മേധാവി പോള്* ഒറ്റെലിനി കഴിഞ്ഞ ദിവസം പ്രസ്താവിച്ചു.
മീഗോ പ്ലാറ്റ്*ഫോമുമായി ബന്ധപ്പെട്ട് ഒട്ടേറെ സഹായങ്ങല്* നോക്കിയയ്ക്ക് ഇന്റല്* ചെയ്തുകൊടുത്തിരുന്നു. പുതിയ ഉപഭോക്താക്കള്*ക്ക് മെഡ്ഫീല്*ഡ് സ്വീകരിക്കാന്* പാകത്തില്* ഇത്തരം പ്രവര്*ത്തനങ്ങള്* ഇനി വീണ്ടും ആരംഭിക്കേണ്ട സ്ഥിതിയിലാണ് ഇന്റല്*. പുതിയ സാഹചര്യത്തില്* ഇന്റലിന്റെ പ്രോസസര്* ഉപയോഗിക്കുന്ന സ്മാര്*ട്ട്*ഫോണുകള്* രംഗത്തെത്താന്* ഇനിയും വൈകും.
എല്*ജി കമ്പനിയാകാം ഇന്റലിനെ സഹായിക്കാന്* ആദ്യം തയ്യാറാവുകയെന്നും റിപ്പോര്*ട്ടുകളുണ്ട്. മീഗോ പ്ലാറ്റ്*ഫോമിലും മെഡ്ഫീല്*ഡ് ചിപ്പിലും എല്*ജി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പുതിയ ഉപഭോക്താക്കളെ കണ്ടെത്താനായാല്* തന്നെ, സ്മാര്*ട്ട്*ഫോണ്* വിപണിയില്* ആധിപത്യം പുലര്*ത്തുന്ന എആര്*എം പ്രോസസറുകളെ കടത്തിവെട്ടാന്* ഇന്റലിന് കഴിയുമോ എന്ന സംശയം നിലനില്*ക്കുന്നു. ബഹുഭൂരിപക്ഷം സ്മാര്*ട്ട്*ഫോണുകളിലും ഇപ്പോള്* ഉപയോഗിക്കുന്നത് എആര്*എം പ്രോസസറുകളാണ്. പിസി ചിപ്പുകളുടെ വകഭേദമായി രൂപപ്പെടുത്തുന്ന ഇന്റലിന്റെ ആറ്റം പ്രോസസറുകളെ അപേക്ഷിച്ച്, ഊര്*ജക്ഷമതയുള്ളതാണ് എആര്*എം ചിപ്പുകള്*.
32 നാനോമീറ്റര്* ഉത്പാദന പ്രക്രിയ വഴിയാണ് ഇന്റല്* മിഡ്ഫീല്*ഡ് നിര്*മിക്കുന്നത്. 22 നാനോമീറ്റര്* പ്രക്രിയയിലേക്ക് അത് ഭാവിയില്* മാറ്റാനാകുമെന്ന് കരുതുന്നു. അങ്ങനെ വന്നാല്* ചിപ്പിന്റെ വലിപ്പവും ഊര്*ജോപയോഗവും കുറയ്ക്കാനും വേഗം കൂട്ടാനും സാധിക്കും.
സ്മാര്*ട്ട്*ഫോണ്* വിപണിയില്* ഭാവിയില്* ഇന്റലിന് ശക്തമായ സാന്നിധ്യമാകാന്* കഴിയുമെന്ന് പോള്* ഒറ്റെലിനി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. മീഗോ, ഗൂഗിളിന്റെ ആന്*ഡ്രോയിഡ്, മൈക്രോസോഫ്ടിന്റെ ഭാവി വിന്*ഡോസ് ഒഎസ് തുടങ്ങിയവയെ പിന്തുണയ്ക്കാന്* ഭാവിയില്* ഇന്റലിന്റെ സ്മാര്*ട്ട്*ഫോണ്* പ്രോസസറുകള്*ക്ക് കഴിയുമെന്ന് അദ്ദേഹം പറയുന്നു.
മൊബൈല്* വിപണിയില്* ഇനി പിന്*വലിഞ്ഞു നിന്നാല്* കാര്യങ്ങള്* അവതാളത്തിലാകുമെന്ന തിരിച്ചറിവില്* നിന്നാണ് ഇന്റലിന്റെ പുതിയ നീക്കം. ടാബ്*ലറ്റുകള്*ക്കായി ഊര്*ജക്ഷമതയേറിയ പുതിയ ഓക്ക് ട്രയല്* പ്രോസസറുകള്* ഇന്റല്* വികസിപ്പിച്ചു കഴിഞ്ഞു. മെയ് മാസത്തോടെ ഒട്ടേറെ ടാബ്*ലറ്റുകള്* പുതിയ പ്രോസസറുമായി രംഗത്തെത്തുമെന്നാണ് റിപ്പോര്*ട്ട്.