അഞ്ച് ജിബി വേണോ; ആമസോണ്* ക്ലൗഡ് ഡ്രൈവ് തുറക്കൂ..

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അഞ്ച് ജിബി വേണോ; ആമസോണ്* ക്ലൗഡ് ഡ്രൈവ് തുറക്കൂ..




    ഇന്റര്*നെറ്റില്* സൗജന്യമായി ഇത്തിരി സ്ഥലം കിട്ടിയാല്* ആരെങ്കിലും വേണ്ടാ എന്നു പറയുമോ? ക്ലൗഡ് കംപ്യൂട്ടിങ്ങില്* തകര്*ക്കാന്* പറ്റാത്ത വിശ്വാസം ആര്*ജിച്ചെടുത്ത ആമസോണ്* ക്ലൗഡിലാണെങ്കിലോ... ഗൂഗിള്* ഡോക്*സ് ഒരു ജിബിയും ഡ്രോപ്*ബോക്*സും മറ്റും രണ്ടു ജിബിയും സ്ഥലം തരുമ്പോള്* അഞ്ചു ജി ബി സൗജന്യമായി തരുന്നു എന്നതുമാത്രമല്ല ആമസോണ്* ക്ലൗഡ് ഡ്രൈവിനെ ഹിറ്റാക്കിയത്. പത്തു ജിബി സൗജന്യമായി നല്*കുന്ന ഫോര്* ഷെയേര്*ഡിനേക്കാള്* എത്രയോ വേഗത്തില്* അപ്*ലോഡിങ്ങും ഡൗണ്*ലോഡിങ്ങും സാധ്യമാണ് എന്നതാണ് എടുത്തു പറയാവുന്നഗുണം. നിലവില്* ആയിരം പാട്ടുകളും രണ്ടായിരം ഫോട്ടോകളും ഇരുപതു മിനിറ്റ് ഹൈഡെഫനിഷന്* വീഡിയോയും സൂക്ഷിക്കാനുള്ള സ്ഥലമാണ് ആമസോണ്* നല്*കുന്നത്.

    ആമസോണ്* ക്ലൗഡ് ഡ്രൈവ്, വെബിനു വേണ്ടിയും ആന്*ഡ്രോയിഡിനു വേണ്ടിയുമുള്ള ക്ലൗഡ് പ്ലെയറുകള്* എന്നിങ്ങനെ മൂന്നു കുഞ്ഞുങ്ങളെയാണ് ഈയിടെ ആമസോണ്* പുറത്തിറക്കിയത്. ആമസോണ്* ക്ലൗഡ് ഡ്രൈവില്* മ്യൂസിക് ഫയലുകള്* സൂക്ഷിക്കുകയും അവ ഓണ്*ലൈനായി തന്നെ ആസ്വദിക്കുകയും ചെയ്യാവുന്ന ക്ലൗഡ് പ്ലെയര്* തത്കാലം അമേരിക്കയില്* മാത്രമേ ലഭിക്കൂ. ആരെങ്കിലും ആമസോണ്* വഴി സൗജന്യമായി ഒരു എംപി ത്രീ ആല്*ബം വാങ്ങിയാല്* ഇരുപതു ജിബി ഒരു വര്*ഷത്തേക്ക് സൗജന്യമായി ലഭിക്കുകയും ചെയ്യും. 20 ജിബി കാശുകൊടുത്തു വാങ്ങുകയാണെങ്കില്* വര്*ഷത്തേക്ക് ഇരുപതു ഡോളര്* കൊടുക്കണം.ആയിരം ജിബിക്ക് ആയിരം ഡോളറാണ് ഈടാക്കുന്നത്. 50, 100, 200, 500 ജിബിയായും ആമസോണ്* ക്ലൗഡ് ഡ്രൈവില്* നിന്നു സ്ഥലം ലഭിക്കും.

    Amazon.com: Online Shopping for Electronics, Apparel, Computers, Books, DVDs & more ല്* ചെന്ന് ലളിതമായ രജിസ്*ട്രേഷനിലൂടെ ക്ലൗഡ് ഡ്രൈവ് ഉപയോഗിച്ചു തുടങ്ങാം. കംപ്യൂട്ടറിലെ മൈഡോക്യുമെന്റ്*സിന് സമാനമായി മ്യൂസിക്, പിക്*ചേഴ്*സ്, വീഡിയോസ് തുടങ്ങിയ ഫോള്*ഡറുകളില്* നമുക്കു വേണ്ട ഫയലുകള്* അപ്*ലോഡ് ചെയ്യാം. വേണമെങ്കില്* സ്വന്തമായി ഫോള്*ഡറുകളുണ്ടാക്കുകയുമാവാം.

    രണ്ട് ജി ബി (2048mb) വരെ വലിപ്പമുള്ള ഫയലുകള്* അപ്*ലോഡ് ചെയ്യാമെന്നതാണ് ആമസോണ്* ക്ലൗഡ് ഡ്രൈവിന്റെ പ്രത്യേകത. ഗൂഗിള്* ഡോകില്* സൗജന്യമായി കാല്* ജിബി വരെ വലിപ്പമുള്ള ഫയലുകള്* മാത്രമേ അപ്*ലോഡ് ചെയ്യാന്* പറ്റൂ. ഫോര്*ഷെയേഡില്* (4shared.com - free file sharing and storage) രണ്ട് ജിബി വരെയുള്ള ഫയലുകള്* അപ്*ലോഡ് ചെയ്യാമെങ്കിലും കാത്തിരുന്നു കണ്ണുകഴയ്ക്കണം. പോരാത്തതിന് ഡൗണ്*ലോഡ് ചെയ്യണമെങ്കില്* രണ്ടുമൂന്ന് വിന്*ഡോകള്* തുറന്ന് അവരുടെ സൗകര്യത്തിന് 'കൗണ്ട്ഡൗണ്*' നോക്കിയിരിക്കുകയും വേണം. ആമസോണ്* ക്ലൗഡ് ഡ്രൈവില്* ഒറ്റ ക്ലിക്കിന് ഫയലുകള്* കമ്പ്യൂട്ടറിന്റെ 'മേശപ്പുറത്തെ'ത്തും. പോരേ...
Working...
X