കൂട്ടുകാരിക്കൊപ്പം കഴിയാന്* പെണ്*കുട്ടിക്ക് അനുമതി
ബിലാസ്പുര്*: അച്ഛനമ്മമാരുടെ അഭിപ്രായത്തിന് വിരുദ്ധമായി കൂട്ടുകാരിക്കൊപ്പം ജീവിക്കാന്* മുതിര്*ന്ന പെണ്*കുട്ടിക്ക് ഛത്തീസ്ഗഢ് ഹൈക്കോടതി അനുമതി നല്കി.
ഛത്തീസ്ഗഢില്* ഗോണ്ടിയ ജില്ലക്കാരിയായ ഖുശ്ബു ജയ്*സ്വാളിനാണ് കോടതി, ആഗ്രഹത്തിനൊപ്പം ജീവിക്കാന്* അനുമതി നല്കിയത്. കുട്ടിക്കാലം മുതല്* ഖുശ്ബു റായ്പുര്* സ്വദേശിയായ നേഹ സംഘാനിയുടെ കൂട്ടുകാരിയായിരുന്നു. ഇവരുടെ ആത്മബന്ധം ഖുശ്ബു മുതിര്*ന്ന പെണ്*കുട്ടിയായിട്ടും തുടര്*ന്നുവന്നപ്പോഴാണ് മാതാപിതാക്കള്* ഇടപെട്ടത്. ഖുശ്ബുവിനെ നേഹയ്*ക്കൊപ്പം വിടാതെ അവര്* വീട്ടുതടങ്കലിലാക്കി. ഇതിനെതിരെയാണ് നേഹ കോടതിയെ സമീപിച്ചത്.
ഹര്*ജിയില്* വാദം കേള്*ക്കുമ്പോള്* ഖുശ്ബുവിനെ ഹാജരാക്കാന്* അവരുടെ വീട്ടുകാര്* തയ്യാറായില്ല. കോടതിനിര്*ദേശപ്രകാരം അവസാനം പോലീസാണ് ഖുശ്ബുവിനെ കോടതിയിലെത്തിച്ചത്. കോടതിയിലും നേഹയ്*ക്കൊപ്പം കഴിയാന്* ഖുശ്ബു ആഗ്രഹം പ്രകടിപ്പിച്ചപ്പോള്* ജഡ്ജിമാര്* ഇതനുവദിക്കുകയായിരുന്നു.