ഗോധ്ര: മോഡിക്കെതിരെ മുതിര്*ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഗോധ്ര: മോഡിക്കെതിരെ മുതിര്*ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്*

    ഗോധ്ര: മോഡിക്കെതിരെ മുതിര്*ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്*


    അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ ഗുജറാത്തിലെ മുതിര്*ന്ന പോലീസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്* മൊഴി നല്*കി. ഗോധ്ര സംഭവത്തിന് ശേഷം മുസ്*ലീങ്ങളെ ഒരു പാഠം പഠിപ്പിക്കണം എന്ന് മോഡി തങ്ങളോട് ഉത്തരവിടുകയാണ് ചെയ്തതെന്ന് സഞ്ജീവ് ഭട്ട് കോടതിയില്* നല്*കിയ സത്യവാങ്മൂലത്തില്* പറയുന്നു.

    2002 ല്* ഗോധ്രയില്* സബര്*മതി എക്*സ്പ്രസിലുണ്ടായ സ്*ഫോടനത്തെ തുടര്*ന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവര്*ത്തകര്* ഉള്*പ്പെടെ 59 പേര്* കൊല്ലപ്പെട്ടതാണ് മോഡിയെ പ്രകോപിപ്പിച്ചത്. തുടര്*ന്നാണ് പോലീസിനോട് ഇത്തരത്തില്* ഉത്തരവിട്ടതെന്നും ഭട്ട് വ്യക്തമാക്കി. കലാപക്കാലത്ത് ഗുജറാത്ത് ഇന്റലിജന്*സ് വിഭാഗത്തില്* ഉദ്യോഗസ്ഥനായിരുന്നു ഐ.പി.എസ്. ഓഫീസറായ സഞ്ജീവ് ഭട്ട്.

    ഇതുപോലാരു സംഭവം ഇനി ഹിന്ദുക്കള്*ക്കെതിരെ ആവര്*ത്തിക്കാന്* പാടില്ല. മുസ്*ലീങ്ങളെ ഒരു പാഠം പഠിപ്പിക്കണം-ഇതായിരുന്നു മോഡിയുടെ വാക്കുകളെന്ന് ഭട്ട് വ്യക്തമാക്കുന്നു. പോലീസിനെ നിര്*വീര്യമാക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ദേശമെന്നും കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തെ മോഡി സ്വാധീനിക്കുന്നുണ്ടെന്നും ഭട്ട് ആരോപിച്ചു.

    ഇപ്പോള്* താന്* നല്*കിയ വിവരങ്ങള്* നേരത്തെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നെങ്കിലും സംഘം അത് മോഡിയെ അറിയിക്കുകയാണ് ചെയ്തതെന്നും ഭട്ട്് സത്യവാങ്മൂലത്തില്* ആരോപിക്കുന്നു. അതിനാല്* തനിക്കും കുടുംബത്തിനും ഭീഷണിയുണ്ട്. എങ്കിലും സത്യത്തിന്റെ ഭാഗത്ത് നില്*ക്കുകയാണെന്നും സംസ്ഥാന പോലീസ് ഈ കേസ് അന്വേഷിക്കുന്നതില്* വിശ്വാസമില്ലെന്നും ഭട്ട് കോടതിയില്* വ്യക്തമാക്കി.

    സംസ്ഥാന റിസര്*വ് പോലീസ് സെന്ററിന്റെ ചുമതലയിലാണ് ഭട്ട് ഇപ്പോള്* ജോലി ചെയ്യുന്നത്. അതേസമയം ഭട്ടിന്റെ വെളിപ്പെടുത്തല്* കലാപത്തിലെ മോഡിയുടെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് കോണ്*ഗ്രസ് നേതാക്കള്* പ്രതികരിച്ചു. എന്നാല്* മോഡിയെ കേസിലേക്ക് വലിച്ചിഴക്കാന്* ചിലര്* ഗൂഢാലോചന നടത്തുകയാണെന്ന് ബി.ജെ.പി. ദേശീയ നേതാക്കള്* പറഞ്ഞു
Working...
X