സമാധി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സമാധി

    സമാധി





    ബാബ ഇന ലോകമനസ്സില്*


    * ദേഹവിയോഗം ഞായറാഴ്ച രാവിലെ 7.40ന്
    * ബുധനാഴ്ച രാവിലെ സായി കുല്*വന്ത് ഹാളില്* സമാധിയിരുത്തും
    * ഇന്നും നാളെയും പൊതുദര്*ശനം
    * ആന്ധ്രയില്* മൂന്നുദിവസത്തെ ദുഃഖാചരണം


    പുട്ടപര്*ത്തി: ഭക്തലോകത്തെ കണ്ണീര്*ക്കടലിലാഴ്ത്തി, വിശ്വപ്രേമത്തിന്റെ മഹാപുരുഷന്* സമാധിയായി. പുട്ടപര്*ത്തി ശ്രീ സത്യസായി ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്* മെഡിക്കല്* സയന്*സസില്* ഞായറാഴ്ച രാവിലെ 7.40 നായിരുന്നുസത്യസായിബാബയുടെ ദേഹവിയോഗം. സമാധിയടയുമ്പോള്* 86വയസ്സായിരുന്നു. ബാബയുടെ ഭൗതികദേഹം തിങ്കള്*, ചൊവ്വ ദിവസങ്ങളില്* പ്രശാന്തിനിലയത്തിലെ കുല്*വന്ത് ഹാളില്* പൊതുദര്*ശനത്തിനുവെച്ചശേഷം ബുധനാഴ്ച രാവിലെ സമാധിയിരുത്തും.

    ഹൃദയമിടിപ്പ് അപകടകരമായ നിലയില്* കുറഞ്ഞതിനെത്തുടര്*ന്ന് മാര്*ച്ച് 28-നാണ് സത്യസായിബാബയെ പുട്ടപര്*ത്തിയിലെ ആസ്​പത്രിയില്* പ്രവേശിപ്പിക്കുന്നത്. ഇരുപത്തേഴുദിവസമായി ആസ്​പത്രിയിലായിരുന്ന ബാബയുടെ ആരോഗ്യനില ഇടയ്ക്ക് മെച്ചപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ചയോടെ ആന്തരികാവയവങ്ങളുടെ പ്രവര്*ത്തനം മോശമാവുകയാണുണ്ടായത്. അതോടെ ലോകമെങ്ങുമുള്ള അനുയായികള്* പ്രാര്*ഥനയിലും ഉപവാസത്തിലും മുഴുകി. ശനിയാഴ്ച രാത്രിയോടെ കടുത്ത ഹൃദയാഘാതത്തെത്തുടര്*ന്ന് അന്ത്യം സംഭവിക്കുകയാണുണ്ടായതെന്ന് ശ്രീ സത്യസായി ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്* സയന്*സസ് ഡയറക്ടര്* ഡോ. എ.എന്*. സഫായ പറഞ്ഞു. ബാബ സമാധിയായ വിവരമറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ് ഞായറാഴ്ച രാവിലെ 10.15-ഓടെയാണ് പുറത്തിറങ്ങിയത്. രാവിലെ അഞ്ചുമണിയോടെ തന്നെ ബന്ധുക്കള്* ആസ്​പത്രിയിലെത്തിയിരുന്നു. ഉച്ചയ്ക്ക് 2.50 ഓടെ ഭൗതികശരീരം സത്യസായി ആസ്​പത്രിയില്* നിന്നും ആംബുലന്*സില്* വിലാപയാത്രയായി പുറപ്പെട്ടു. മൂന്നു മണിയോടെ പ്രശാന്തി നിലയത്തിലെത്തിയപ്പോഴേക്കും ദുഃഖാര്*ത്തരായ ഭക്തര്* അവിടെ തടിച്ചുകൂടിയിരുന്നു. പലരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ത്യോപചാരമര്*പ്പിച്ചത്.

    സത്യസായി ബാബയുടെ സമാധിവാര്*ത്ത അറിയിച്ചുകൊണ്ടുള്ള പത്രകുറിപ്പ്*


    രാത്രി എട്ടു മണിയോടെ പ്രശാന്തിനിലയത്തിലെ സായി കുല്*വന്ത് ഹാളില്* ബാബയുടെ ഭൗതികശരീരം പൊതുദര്*ശനത്തിന് വെച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആറുവരെ പൊതുദര്*ശനത്തിന് സമയം അനുവദിക്കുമെന്ന് ആന്ധ്ര വ്യവസായ വകുപ്പ് മന്ത്രി ഗീതാ റെഡ്ഡി പറഞ്ഞു. ബാബയോടുള്ള ആദരസൂചകമായി മുഖ്യമന്ത്രി കിരണ്*കുമാര്* റെഡ്ഡി ആന്ധ്രയില്* മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ബുധനാഴ്ച അനന്തപുര്* ജില്ലയില്* പൊതു അവധിയും പ്രഖ്യാപിച്ചു.

    ലോകമെങ്ങുമുള്ള ഭക്തര്* അവതാരപുരുഷനായിക്കണ്ട സത്യസായിബാബ കേവലമായ ഭക്തിക്കപ്പുറം ലോകമെങ്ങും നിസ്വാര്*ഥ സേവനത്തിന്റെ കുട നിവര്*ത്തിനില്*ക്കുന്ന മഹാപ്രസ്ഥാനത്തിനു ജന്മം നല്*കിയശേഷമാണ് വിടവാങ്ങിയത്. 1926 നവംബര്* 23 ന് ആന്ധ്രയിലെ പുട്ടപര്*ത്തിയില്* ഇടവന്* കാമരാജു രത്*നാകരന്റെയും ഈശ്വരമ്മയുടെയും മകനായി ജനിച്ച സത്യനാരായണയാണ് പില്*ക്കാലത്ത് സത്യസായിബാബയായി മാറിയത്. ഷിര്*ദിസായി ബാബയുടെ പുനര്*ജന്മമായിട്ടാണ് വിശ്വാസികള്* സത്യസായി ബാബയെ കണ്ടിരുന്നത്. ഹിന്ദു, മുസ്*ലിം , ക്രൈസ്തവ വിശ്വാസങ്ങളിലൂന്നിയ ഷിര്*ദിസായിബാബയുടെ പ്രവര്*ത്തനങ്ങള്* സത്യസായി ബാബയും ഉയര്*ത്തിപ്പിടിച്ചു. സേവന, സന്നദ്ധ പ്രവര്*ത്തനങ്ങളില്* ഇന്നും അനുപമമായ ഒരു മഹനീയ മാതൃകയാണ് സായി സേവാ സമിതിയുടെ പ്രവര്*ത്തനങ്ങള്*. 2003 ല്* ഗുരുപൂര്*ണിമ ദിനത്തില്* താന്* 96 വയസ്സുവരെ ജീവിക്കുമെന്നു ബാബ പ്രവചിച്ചിരുന്നു. എട്ടു വര്*ഷത്തിനുശേഷം മൈസൂര്* ജില്ലയിലെ മാണ്ഡ്യയില്* പുനര്*ജനിക്കുമെന്നും ബാബ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം സമാധിയായെന്ന വാര്*ത്ത വിശ്വസിക്കാന്* മിക്ക ഭക്തര്*ക്കുമായിട്ടില്ല.

    ലഭ്യമായതില്* വെച്ച് ഏറ്റവും മികച്ച ചികിത്സയാണ് സത്യസായിബാബയ്ക്കു നല്*കിയതെന്ന് ആസ്​പത്രി വൃത്തങ്ങള്* അറിയിച്ചു. സത്യസായി ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്* മെഡിക്കല്* സയന്*സസിലെ വിദഗ്ധര്*ക്കു പുറമെ വിദേശത്തുനിന്നുള്ള ഡോക്ടര്*മാരുടെ സംഘവും ചികിത്സക്കുണ്ടായിരുന്നു . കൂടാതെ ആന്ധ്ര സംസ്ഥാന സര്*ക്കാറും മെഡിക്കല്*സംഘത്തെ നിയോഗിച്ചിരുന്നു. ആന്ധ്ര മെഡിക്കല്* വിദ്യാഭ്യാസ ഡയറക്ടര്* ഡോ. രവിരാജിന്റെ സംഘമായിരുന്നു നേതൃത്വം നല്*കിയിരുന്നത്. രക്തസമ്മര്*ദവും ഹൃദയമിടിപ്പും കുറഞ്ഞതിനെത്തുടര്*ന്ന് പേസ്*മേക്കര്* മാറ്റിസ്ഥാപിക്കാന്* അമേരിക്കയില്* നിന്ന് ശനിയാഴ്ച വിദഗ്ധര്* എത്തിയെങ്കിലും ബാബയുടെ ആരോഗ്യനില മോശമായതിനെത്തുടര്*ന്ന് ആ ശ്രമം ഉപേക്ഷിച്ചു.

    സത്യസായിബാബ സമാധിയായ വാര്*ത്ത വന്നയുടനെത്തന്നെ ആന്ധ്ര മുഖ്യമന്ത്രി കിരണ്*കുമാര്* റെഡ്ഡി, ഗവര്*ണര്* എസ്.എല്*. നരസിംഹന്*, മന്ത്രിമാരായ ഡോ. ഗീതാ റെഡ്ഡി, വെങ്കിട്ടരാമ റെഡ്ഡി എന്നിവര്* ആസ്​പത്രിയിലെത്തി അന്ത്യോപചാരമര്*പ്പിച്ചു. സത്യസായി സെന്*ട്രല്* ട്രസ്റ്റ് ബാബയുടെ നേതൃത്വത്തില്* നടപ്പിലാക്കിയ ജനക്ഷേമ പ്രവര്*ത്തനങ്ങള്* തുടര്*ന്നും നടത്തുമെന്ന് മുഖ്യമന്ത്രി കിരണ്*കുമാര്* റെഡ്ഡി പത്രസമ്മേളനത്തില്* പറഞ്ഞു. കര്*ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, ബി.ജെ.പി. അധ്യക്ഷന്* നിധിന്* ഗഡ്കരി, ആര്*.എസ്. എസ്. മേധാവി മോഹന്* ഭാഗവത്, വി.എച്ച്.പി. നേതാവ് അശോക് സിംഘാള്* എന്നിവരും ആസ്​പത്രിയില്* എത്തിയിരുന്നു. മഹാരാഷ്ട്ര മുന്* മുഖ്യമന്ത്രി അശോക് ചൗഹാന്*, രാജസ്ഥാന്* ഗവര്*ണര്* ശിവരാജ് പാട്ടീല്*, കേന്ദ്രമന്ത്രിമാരായ എസ്.എം. കൃഷ്ണ, ബിലാസ്*റാവു ദേശ്മുഖ്, ആന്ധ്ര പ്രതിപക്ഷനേതാവ് ചന്ദ്രബാബു നായിഡു എന്നിവര്* ബാബയ്ക്ക് അന്ത്യോപചാരമര്*പ്പിക്കാനെത്തും.
Working...
X