സുരേഷ് കല്*മാഡി അറസ്റ്റില്*
ന്യൂഡല്*ഹി: കോമണ്*വെല്*ത്ത് ഗെയിംസിന്റെ ക്വീന്*സ് ബാറ്റണ്* റിലേ തിരിമറിയുമായി ബന്ധപ്പെട്ട് ഇന്ത്യന്* ഒളിംപിക് അസോസിയേഷന്* അധ്യക്ഷന്* സുരേഷ് കല്*മാഡിയെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. സി.ബി.ഐ. ആസ്ഥാനത്ത് തിങ്കളാഴ്ച കാലത്ത് നടന്ന ചോദ്യംചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്. ഇന്ത്യയ്ക്ക് വന്* നാണക്കേടുണ്ടാക്കിയ കോമണ്*വെല്*ത്ത് ഗെയിംസ് തിരിമറി വെളിച്ചത്തുവന്ന് ഒന്*പതു മാസം കഴിഞ്ഞാണ് ഗെയിംസിന്റെ മുന്* സംഘാടക സമിതി അധ്യക്ഷന്* കൂടിയായ കല്*മാഡിയെ അറസ്റ്റ് ചെയ്യുന്നത്.
വിദേശത്ത് പര്യടനം നടത്തുന്നത് കാരണം ചോദ്യംചെയ്യലിനായി ഹാജരാകാന്* കഴിയില്ലെന്നായിരുന്നു കല്*മാഡിയുടെ നേരത്തെയുള്ള നിലപാട്. വിദേശത്ത് നിന്ന് തിരിച്ചെത്തിയിട്ടും കല്*മാഡി സി.ബി.ഐ.യ്ക്ക് മുന്*പാകെ ഹാജരാകാന്* തയ്യാറായിരുന്നില്ല.
2009ല്* ക്വീന്*സ് ബാറ്റണ്* റിലേയുമായി ബന്ധപ്പെട്ട് എ.എം. ഫിലിംസ്, എ.എം. കാര്* , വാന്* ഹയര്* എന്നീ സ്ഥാപനങ്ങള്*ക്കായി വന്* തുകയ്ക്ക് കരാര്* അനുവദിച്ചുവെന്നതാണ് കല്*മാഡിക്കെതിരായ പരാതി. അഡിഷണല്* ഡയറക്ടര്* വി.കെ.ഗുപ്ത, ഡി.ഐ.ജി. എസ്.കെ. പല്*സാനിയ എന്നിവരടങ്ങിയ സി.ബി.ഐ. സംഘം ലണ്ടനിലെത്തി കമ്പനി ഉടമയായ ആശിഷ് പട്ടേലില്* നിന്ന് വിലപ്പെട്ട് രേഖകള്* സ്വന്തമാക്കിയശേഷമാണ് കല്*മാഡിയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയതും തുടര്*ന്ന് അറസ്റ്റ് ചെയ്തതും.
ക്വീന്*സ് റിലേയുമായി ബന്ധപ്പെട്ടെത്തിയ വിശിഷ്ടാതിഥികള്*ക്കും ഒളിംപിക് കമ്മിറ്റി അംഗങ്ങള്*ക്കുംവേണ്ടി ടാക്*സികള്* ഒരുക്കുന്നതിനാണ് എ.എം. കാറുമായും ഡിസ്*പ്ലെ മോണിറ്ററുകള്* ലഭ്യമാക്കുന്നതിനാണ് വാന്* ഹയറുമായും കരാറിലേര്*പ്പെട്ടത്. യാതൊരു കരാറിലും രേഖകളും കൂടാതെയാണ് ഇവരുമായി കരാര്* ഉണ്ടാക്കിയതും ഇവര്*ക്ക് തുക അനുവദിച്ചതുമെന്ന് സി.ബി.ഐ. കണ്ടെത്തിയിരുന്നു. ഇതിനെല്ലാം കല്*മാഡിയുടെ മൗനാനുവദം ഉണ്ടായിരുന്നതായാണ് സി.ബി.ഐ.യുടെ നിഗമനം