സ്വര്*ണം വാങ്ങാനും പാന്* കാര്*ഡ് നിര്*ബന്ധമാക്കുന് ു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സ്വര്*ണം വാങ്ങാനും പാന്* കാര്*ഡ് നിര്*ബന്ധമാക്കുന് ു

    സ്വര്*ണം വാങ്ങാനും പാന്* കാര്*ഡ് നിര്*ബന്ധമാക്കുന്നു



    ന്യൂഡല്*ഹി: ഇനി സ്വര്*ണം വാങ്ങുന്നതിനും പാന്* കാര്*ഡ് വേണ്ടിവന്നേക്കാം. രാജ്യത്ത് കള്ളപ്പണം വ്യാപകമായതിനെത്തുടര്*ന്നാണ് കൂടുതല്* ഇടപാടുകള്*ക്ക് പാന്* (പെര്*മനന്റ് അക്കൗണ്ട് നമ്പര്*)നിര്*ബന്ധമാക്കാന്* കേന്ദ്ര ധനമന്ത്രാലയം ഒരുങ്ങുന്നത്.

    അഞ്ച് ലക്ഷം രൂപയ്*ക്കോ അതിനു മുകളിലോ ഉള്ള തുകയ്ക്ക് സ്വര്*ണാഭരണങ്ങളോ സ്വര്*ണക്കട്ടിയോ വാങ്ങുന്നതിനാവും പാന്* നിര്*ബന്ധമാക്കുക. സ്വര്*ണം വില്*ക്കാനും പാന്* വേണ്ടിവരും.

    തീവ്രവാദികള്* ഉയര്*ന്ന മൂല്യത്തിലുള്ള ഇന്*ഷുറന്*സ് പോളിസികള്* എടുക്കാന്* സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്*ന്ന് ലൈഫ് ഇന്*ഷുറന്*സ് പോളിസിയുടെ പ്രീമിയം അടവിനും പാന്* നിര്*ബന്ധമാക്കും. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പ്രീമിയത്തിനാണ് ഇത്.

    വിദേശ യാത്രയ്ക്കായി ട്രാവല്* ഏജന്*സിക്കോ ടൂര്* ഓപ്പറേറ്റര്*ക്കോ വിദേശനാണ്യം വാങ്ങുന്നതിനോ നല്*കുന്ന തുകയുടെ പരിധിയില്* മാറ്റം വരുത്താനും മന്ത്രാലയം ആലോചിക്കുന്നുണ്ട്.

    ഇത്തരം പരിഷ്*ക്കാരങ്ങളോടെ ആദായ നികുതി നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് കേന്ദ്രം.

    ആദായ നികുതി റിട്ടേണിന് പാന്* നിര്*ബന്ധമാണ്. എന്നാല്* നിലവില്*, ബാങ്ക് അക്കൗണ്ട് തുടങ്ങാനും ക്രെഡിറ്റ് കാര്*ഡ് വാങ്ങാനും ഓഹരി ഇടപാടിനായുള്ള അക്കൗണ്ട് തുടങ്ങാനും മ്യൂച്വല്* ഫണ്ട് നിക്ഷേപത്തിനുമൊക്കെ പാന്* നിര്*ബന്ധമാണ്. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വസ്തു ഇടപാട്, വാഹന വില്*പന, 50,000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപം എന്നിവയ്ക്കും പാന്* കാര്*ഡ് വേണം.

    പാന്* കാര്*ഡിനായി അപേക്ഷിക്കാം
Working...
X