പാന്*കാര്*ഡിനായി അപേക്ഷിക്കാം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പാന്*കാര്*ഡിനായി അപേക്ഷിക്കാം





    നികുതിയടയ്ക്കുന്ന ഓരോ പൗരന്റേയും വിവരങ്ങള്* സൂക്ഷിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്*കരിച്ച പുതിയ മാര്*ഗമാണ് പാന്* കാര്*ഡ്. ഓരോ പൗരനും ഒരു നമ്പര്* എന്ന രീതിയില്* വിവരങ്ങള്* ക്രോഡീകരിച്ചു വയ്ക്കുന്നതിനായാണ് പാന്* കാര്*ഡ് നല്*കുന്നത്. ഇന്ന് പലതരത്തിലുള്ള ക്രയവിക്രയത്തിനും പാന്*കാര്*ഡ് നിര്*ബന്ധമാക്കിയിട്ടുമുണ്ട്. ഒരു കാര്* വാങ്ങുന്നതിനാകട്ടെ പുതിയ മൊബൈല്* കണക്ഷന്* എടുക്കുന്നതിനാവട്ടെ, പാന്*കാര്*ഡുണ്ടെങ്കില്* വേറെ തിരിച്ചറിയല്* രേഖയൊന്നുമില്ലാതെ തന്നെ കാര്യം നടക്കും.

    എന്നാല്*, പാന്*കാര്*ഡിന് അപേക്ഷിക്കുക എങ്ങനെയെന്നുള്ള അന്വേഷണം പലപ്പോഴും വഴിയോരങ്ങളില്* ഉള്ള ചില പോസ്റ്ററുകളിലാവും അവസാനിക്കുക. പാന്* കാര്*ഡ് ലഭിക്കുന്നതിനായി ബന്ധപ്പെടുക എന്നെഴുതിയ ഈ പോസ്റ്ററുകളില്* കൊടുത്ത നമ്പറുമായി ബന്ധപ്പെടുമ്പോള്* പലപ്പോഴും അമിതമായ സേവന ചാര്*ജ് നല്*കേണ്ടിയും വരും. ഇത്തരം നഷ്ടങ്ങളൊഴിവാക്കി സ്വന്തമായി പാന്* കാര്*ഡിന് അപേക്ഷിക്കുന്നതെങ്ങനെയെന്നാണ് ഇവിടെ വിശദീകരിക്കുന്നത്.

    പാന്*കാര്*ഡിന് അപേക്ഷിക്കുന്നതിനായി അപേക്ഷാ ഫോറം(ഫോം 49 എ) ഡൗണ്* ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇതിനായി ആദായ നികുതി വകുപ്പിന്റെ തന്നെ വെബ്*സൈറ്റ് സന്ദര്*ശിക്കാം http://www.incometaxindia.gov.in/archive/form49ae.pdf അല്ലാത്ത പക്ഷം യു.ടി.ഐ നിക്ഷേപക സേവനങ്ങളുടെ വെബ്*സൈറ്റില്* ഇത് ഡൗണ്* ലോഡ് ചെയ്യാവുന്നതാണ് http//www.utiitsl.co.in/form49a.html എന്*.എസ്.ഡിഎല്ലിന്റെ വെബ്*സൈറ്റില്* നിന്നും പാനിനായുള്ള അപേക്ഷ ലഭിക്കും. അപേക്ഷ ആദായ നികുതി വകുപ്പ് നിഷ്*കര്*ഷിക്കുന്ന എ4 സൈസ് ജി.എസ്.എം കടലാസില്* തന്നെ പ്രിന്റ് എടുക്കാന്* ശ്രദ്ധിക്കണം. അല്ലാത്തപക്ഷം അപേക്ഷ നിരസിച്ചേക്കാം. അപേക്ഷ പൂരിപ്പിക്കുന്നതിനുളള മാര്*ഗ നിര്*ദേശങ്ങളും ഇന്റര്*നെറ്റില്* ലഭ്യമാണ് ഇതിനായി https://tin.tin.nsdl.com/pan/Instruc...struct_form49A എന്ന ലിങ്കില്* ക്ലിക്ക് ചെയ്താല്* മതി. ഇതൊന്നുമല്ലെങ്കില്* ഓണ്*ലൈന്* വഴി തന്നെ അപേക്ഷ അയക്കാനുള്ള സൗകര്യം യു.ടി.ഐ, എന്*.എസ്.ഡി.എല്* വെബ്*സൈറ്റുകളിലുണ്ട്. അതേസമയം, ഓണ്*ലൈന്* വഴി അപേക്ഷ സമര്*പ്പിക്കുന്ന സമയത്ത് അക്*നോളജ്*മെന്റ് ഫോം പ്രിന്റ് ചെയ്ത് സൂക്ഷിക്കാന്* മറക്കരുത്.

    ഓണ്*ലൈന്* വഴി അപേക്ഷ സമര്*പ്പിക്കുമ്പോഴുണ്ടാവുന്ന മറ്റൊരു ബുദ്ധിമുട്ട് ഏരിയാ കോഡും അസസിങ്ങ് ഓഫീസര്* കോഡും രേഖപ്പെടുത്തുന്നതിലാണ് . ഇത് സൈറ്റുകളില്* തന്നെ തിരയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നത് പ്രത്യേകം ഓര്*ക്കണം. അല്ലെങ്കില്* ഇതിനായി പാന്* സേവന കേന്ദ്രങ്ങളുടെ സഹായം തേടാം. അപേക്ഷ സമര്*പ്പിക്കുന്ന സമയത്ത് അപേക്ഷാ ഫോറത്തിനോടൊപ്പം ഒരു പാസ്*പോര്*ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്* രേഖയും സമര്*പ്പിക്കാന്* മറക്കരുത്. എസ്.എസ്.എല്*.സി ബുക്കിന്റെയോ, ഡ്രൈവിങ് ലൈസന്*സിന്റേയോ പകര്*പ്പ് തിരിച്ചറിയല്* രേഖയായി നല്*കാവുന്നതാണ്. അപേക്ഷ പൂര്*ത്തിയിക്കഴിഞ്ഞാല്* ഇത് എന്*.എസ്.ഡി.എല്* കേന്ദ്രങ്ങളിലോ യു.ടി.ഐ നിക്ഷേപക സേവന കേന്ദ്രങ്ങളിലോ നേരിട്ട് സമര്*പ്പിക്കാവുന്നതാണ്. ഇന്ത്യയില്* താമസിക്കുന്ന പൗരന്*മാര്*ക്ക് 94 രൂപയും വിദേശ ഇന്ത്യക്കാര്*ക്ക് 744 രൂപയുമാണ് ആദായ നികുതി വകുപ്പ് നിശ്ചയിച്ചിട്ടുള്ള അപേക്ഷാ ഫീസ്.

    അടുത്തുള്ള എന്*.എസ്.ഡി.എല്* കേന്ദ്രങ്ങള്* കണ്ടെത്തുന്നതിനായി http://www.tin-nsdl.com/TINFacili center.asp എന്ന ലിങ്കില്* ക്ലിക്ക് ചെയ്യാം. യു.ടി.ഐ പാന്* സേവന കേന്ദ്രങ്ങള്* കണ്ടെത്തുവാന്* UTIITSL India: Financial & IT Service Provider, PAN Card Issuer സന്ദര്*ശിക്കാം.

Working...
X