മകരവിളക്ക് മനുഷ്യനിര്*മിതമെന? ??ന് ദേവസ്വം ബോര്*ഡ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മകരവിളക്ക് മനുഷ്യനിര്*മിതമെന? ??ന് ദേവസ്വം ബോര്*ഡ്*

    മകരവിളക്ക് മനുഷ്യനിര്*മിതമെന്ന് ദേവസ്വം ബോര്*ഡ്*


    കൊച്ചി: പൊന്നമ്പലമേട്ടില്* തെളിയുന്ന മകരവിളക്ക് മനുഷ്യനിര്*മിതമാണെന്ന് തിരുവിതാംകൂര്* ദേവസ്വം ബോര്*ഡ് ഹൈക്കോടതിയില്* നല്*കിയ സത്യവാങ്മൂലത്തില്* പറഞ്ഞു. കാലങ്ങളായി ആദിവാസികള്* നടത്തുന്ന ദീപാരാധനയാണിതെന്നും മകരജ്യോതി ആകാശത്ത് തെളിയുന്ന നക്ഷത്രമാണെന്നും ദേവസ്വം ബോര്*ഡ് സത്യവാങ്മൂലത്തില്* പറഞ്ഞു.

    പൊന്നമ്പലമേട്ടില്* ഇനിമുതല്* ശാന്തിക്കാരെ വച്ച് ആരാധന നടത്തുമെന്നും ദീപാരാധനയുടെ എല്ലാ പവിത്രതയും നിലനിര്*ത്തും. ഇതിനുവേണ്ടി കെ.എസ്.ഇ.ബി, വനംവകുപ്പ് എന്നിവയുടെ സഹകരണം തേടുമെന്നും ബോര്*ഡ് പറഞ്ഞു. മകരജ്യോതി ആകാശത്ത് തെളിയുന്ന ഒരു നക്ഷത്രമാണ്. മകരവിളക്ക് ദിവ്യമാണെന്ന് ഇതുവരെ അവകാശപ്പെട്ടിട്ടില്ല. ദീപം തെളിയിക്കല്* നിര്*ത്തലാക്കിയാല്* അത് വിശ്വാസത്തെ ബാധിക്കും-ദേവസ്വം ബോര്*ഡ് പറഞ്ഞു. പൊന്നമ്പലമേട്ടിലേയ്ക്ക് ആവശ്യമില്ലാത്തവരുടെ പ്രവേശനം തടയണമെന്നും ബോര്*ഡ് ആവശ്യപ്പെട്ടു.

Working...
X