സമരോത്സുകനായി വീണ്ടും വി.എസ്*
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തില്* പാര്*ട്ടി നേതൃത്വത്തെ പിന്നിലാക്കിയ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്* വോട്ടെടുപ്പിനുശേഷമുള്ള രാഷ്ട്രീയത്തിലും തന്റെ സ്ഥാനമുറപ്പിക്കുന്നു. അഴിമതിക്കെതിരെ ദേശീയതലത്തില്* അന്നാഹസാരെ നടത്തിയ സമരത്തിന്റെ ചുവടുപിടിച്ച് എന്*ഡോസള്*ഫാന്* വിഷയം ആയുധമാക്കിയാണ് വി.എസിന്റെ തന്ത്രപരമായ നീക്കങ്ങള്*. കഴിഞ്ഞ യു.ഡി.എഫ് സര്*ക്കാരിന്റെ കാലത്ത് പ്രതിപക്ഷനേതാവായിരുന്നപ്പോള്* സ്വീകരിച്ച സമരോത്സുക നിലപാടിലേക്ക് താന്* തിരിച്ചുപോകുകയാണെന്ന സൂചനയാണ് ഈ സമരം വഴി വി.എസ്.അച്യുതാനന്ദന്* നല്*കുന്നത്. അന്ന് വി.എസ് നടത്തിയ സമരങ്ങള്* പലപ്പോഴും പാര്*ട്ടിയോട് ആലോചിക്കാതെയായിരുന്നു.
ഇപ്പോഴത്തെ എന്*ഡോസള്*ഫാന്* വിരുദ്ധ നിരാഹാരം സംബന്ധിച്ചും സി.പി.എമ്മില്* കാര്യമായ ആലോചന നടന്നതായി സൂചനയില്ല. തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് താന്* സൃഷ്ടിച്ച തരംഗം തിരഞ്ഞെടുപ്പിനുശേഷം നിലനിര്*ത്തുന്നതിനും എന്*ഡോസള്*ഫാന്* വിരുദ്ധസമരം ആയുധമാക്കാനാണ് വി.എസിന്റെ നീക്കം.
എന്*ഡോസള്*ഫാന്* നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്*ക്കാരിനെതിരെ തുടങ്ങിവെയ്ക്കുന്ന സമരം ഭാവി രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് വി.എസ് തുടങ്ങിവെയ്ക്കുന്നത്. എന്*ഡോസള്*ഫാന്* നിരോധിക്കുന്നതുസംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്*ക്കാരാണ്. സംസ്ഥാന സര്*ക്കാരിന് ഈ കാര്യം ആവശ്യപ്പെടാനേ കഴിയൂ. എന്നാല്* തിരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫ് ആണ് അധികാരത്തില്* വരുന്നതെങ്കില്* കേന്ദ്രത്തിലും കേരളത്തിലും കോണ്*ഗ്രസ്സാകും ഭരണകക്ഷി. അങ്ങനെ വന്നാല്* ഭാവിസര്*ക്കാരിനെതിരെ ഉപയോഗിക്കാവുന്ന നല്ലൊരു രാഷ്ട്രീയായുധമായിരിക്കും 'എന്*ഡോസള്*ഫാന്*'.
തിരഞ്ഞെടുപ്പു പ്രചാരണത്തില്* പാര്*ട്ടിയിലെ മറ്റെല്ലാ നേതാക്കളെയും പിന്തള്ളി നേടിയ മേല്*ക്കൈ തുടര്*ന്ന് പാര്*ട്ടിക്കുള്ളില്* അരക്കിട്ടുറപ്പിക്കാനും ഈ സമരം വി.എസിനെ സഹായിക്കും. ഉപവാസത്തിന് താന്* തന്നെ നേതൃത്വം നല്*കുന്നതോടെ പാര്*ട്ടിയുടെ മുഴുവന്* സംഘടനാ സംവിധാനത്തിനും സമരത്തിനുപിന്നില്* അണിനിരക്കേണ്ടിവരുമെന്നും വി.എസ് കണക്കുകൂട്ടുന്നുണ്ട്.
എന്*ഡോസള്*ഫാന്* നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള സര്*വ്വകക്ഷി നീക്കത്തില്* ഭാഗഭാക്കായെങ്കിലും മുഖ്യമന്ത്രിയുടെ ഉപവാസ സമരത്തിനെതിരെ കോണ്*ഗ്രസ് രംഗത്തുവന്നുകഴിഞ്ഞു. ''കേരളത്തില്* യു.ഡി.എഫ് സര്*ക്കാരാണ് എന്*ഡോസള്*ഫാന്* നിരോധിച്ചത്. പിന്നീട് വന്ന എല്*.ഡി.എഫ് സര്*ക്കാര്* നിരോധനം ഫലപ്രദമായി നടപ്പാക്കാത്തതുമൂലം പല പേരുകളില്* എന്*ഡോസള്*ഫാന്* ഇപ്പോഴും സുലഭമാണ്. നിരോധനം ഫലപ്രദമായി നടപ്പാക്കാത്ത വി.എസിന് സമരം നടത്താന്* അവകാശമില്ലെ''ന്നുമാണ് പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടിയുടെ കുറ്റപ്പെടുത്തല്*.
എന്*ഡോസള്*ഫാന്* നിരോധനം ആവശ്യപ്പെട്ട് നിരാഹാരം പ്രഖ്യാപിച്ചതുവഴി പാര്*ട്ടിക്കുള്ളില്* മാത്രമല്ല പ്രതിപക്ഷത്തെ വെട്ടിലാക്കി മുന്നേറാനും വി.എസിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്* മറ്റൊരു വൈരുദ്ധ്യം വി.എസിന്റെ നീക്കങ്ങള്*ക്ക് പ്രതിരോധം ഉയര്*ത്തുന്നുണ്ട്. കേന്ദ്ര സര്*ക്കാരില്* എന്*ഡോസള്*ഫാന്* നിരോധനത്തെ ഏറ്റവും ശക്തമായി എതിര്*ക്കുന്നത് കേന്ദ്രമന്ത്രി ശരദ്പവാറാണ്. ശരദ്പവാറിന്റെ നേതൃത്വത്തിലുള്ള എന്*.സി.പി. കേരളത്തില്* എല്*.ഡി.എഫിലെ ഘടകകക്ഷിയാണ്. എന്*ഡോസള്*ഫാന്* അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്* കേന്ദ്രമന്ത്രി ശരദ്പവാറിനേയും കേന്ദ്രമന്ത്രി ജയറാം രമേഷിനേയും ജനവിരുദ്ധരെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. എന്നാല്* ജനവിരുദ്ധ നിലപാട് തിരുത്തിയില്ലെങ്കില്* എന്*.സി.പിയോടുള്ള ഭാവി സമീപനം എന്തായിരിക്കുമെന്ന് വി.എസ് ഇതുവരെ വിശദീകരിച്ചിട്ടില്ല. എന്*.സി.പിയെ ഒപ്പംനിര്*ത്തിയുള്ള പവാര്* വിമര്*ശനം വി.എസിന് ഉദ്ദേശിച്ച ഗുണം ലഭ്യമാക്കില്ലെന്നുതന്നെയാണ് സൂചനകള്*.