എന്*ഡോസള്*ഫാന്*., മുഖ്യമന്ത്രി സമരം ചെയ്യേണ്ടത് സ്വന്തം മനസ്സാക്ഷിക്കെതി?? ?െ - ഉമ്മന്*ചാണ്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    എന്*ഡോസള്*ഫാന്*., മുഖ്യമന്ത്രി സമരം ചെയ്യേണ്ടത് സ്വന്തം മനസ്സാക്ഷിക്കെതി?? ?െ - ഉമ്മന്*ചാണ്ടി

    എന്*ഡോസള്*ഫാന്* ...
    മുഖ്യമന്ത്രി സമരം ചെയ്യേണ്ടത് സ്വന്തം മനസ്സാക്ഷിക്കെതിരെ - ഉമ്മന്*ചാണ്ടി

    തിരുവനന്തപുരം: എന്*ഡോസള്*ഫാന്* നിയമപരമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച പ്രധാനമന്ത്രിയെക്കണ്ട് താനും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ചര്*ച്ച നടത്തുമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്*ചാണ്ടി പത്രസമ്മേളനത്തില്* അറിയിച്ചു. ഐ.സി.എം.ആറിന്റെ പഠനം സമയബന്ധിതമായി പൂര്*ത്തിയാക്കാന്* നടപടിയെടുക്കണമെന്നും ആവശ്യപ്പെടും. കഴിഞ്ഞദിവസം സംസ്ഥാനത്തുനിന്നുള്ള സര്*വകക്ഷി സംഘം പ്രധാനമന്ത്രിയെക്കണ്ട് നിരോധനം ആവശ്യപ്പെട്ടിരുന്നു.

    2006-ല്* യു.ഡി.എഫ് സര്*ക്കാര്* കേരളത്തില്* എന്*ഡോസള്*ഫാന്* നിരോധിച്ചിട്ടും അത് പ്രാവര്*ത്തികമാക്കാത്ത മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* സ്വന്തം മനസ്സാക്ഷിക്കെതിരെയാണ് ഉപവസിക്കേണ്ടതെന്നും ഉമ്മന്*ചാണ്ടി കുറ്റപ്പെടുത്തി.

    കേരളത്തിലെ ആരോഗ്യപ്രശ്*നങ്ങളെപ്പറ്റി ഐ.സി.എം.ആറിന്റെ പഠനം വരട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഭരണഘടനാപരമായ പ്രായോഗിക സമീപനമാണ്. മുമ്പുനടന്ന പഠനങ്ങളെല്ലാം കാര്*ഷികമേഖലയില്* ഇതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റിയാണ്. എന്നാല്* അന്നും ഇന്നും എന്*ഡോസള്*ഫാന്* നിരോധിക്കണമെന്നാണ് യു.ഡി.എഫിന്റെ നിലപാട്. ഇതൊരു ജീവല്*പ്രശ്*നമായി കാണാന്* ഇടതുപക്ഷം തയ്യാറായാല്* യു.ഡി.എഫ് മുന്നില്* തന്നെയുണ്ടാവുമെന്നും ഉമ്മന്*ചാണ്ടി പറഞ്ഞു. പഠനം വരട്ടെയെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ നടപടി പൈശാചികമെങ്കില്* നിരോധനം നടപ്പാക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയെപ്പറ്റി എന്തുപറയണം? - ഉമ്മന്*ചാണ്ടി ചോദിച്ചു.

    യു.ഡി.എഫ് സര്*ക്കാര്* ആവശ്യപ്പെട്ടതുപ്രകാരം എന്*ഡോസള്*ഫാന്* നിരോധിച്ച് 2006 ഒക്ടോബറില്* കേന്ദ്രം വിജ്ഞാപനമിറക്കി. എന്നാല്* നിരോധിച്ച എന്*ഡോസള്*ഫാന്* യഥേഷ്ടം വിറ്റഴിച്ചിട്ടും കഴിഞ്ഞ അഞ്ചുവര്*ഷം സര്*ക്കാര്* എത്ര കേസ്സെടുത്തു? എത്ര റെയ്ഡ് നടത്തി? എന്*ഡോസള്*ഫാന്* തളിച്ച പ്ലാന്*േറഷന്* കോര്*പ്പറേഷനെതിരെ സര്*ക്കാര്* നടപടിയെടുത്തില്ല. തങ്ങള്*ക്ക് ഉത്തരവാദിത്വമില്ലെന്നുകാട്ടി കോര്*പ്പറേഷന്* നല്*കിയ സത്യവാങ്മൂലം പിന്*വലിച്ചെങ്കിലും പകരം സത്യവാങ്മൂലം നല്*കിയില്ല. പശ്ചിമ ബംഗാള്* സര്*ക്കാര്* എന്തുകൊണ്ട് ഇത് നിരോധിക്കാന്* ആവശ്യപ്പെടുന്നില്ലെന്നും ഉമ്മന്*ചാണ്ടി ചോദിച്ചു. നഷ്ടപരിഹാരം നല്*കാന്* ട്രിബ്യൂണല്* സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്*കിയ കേസിലും സര്*ക്കാര്* സത്യവാങ്മൂലം നല്*കിയില്ല. മരിച്ചവരുടെ കുടുംബങ്ങള്*ക്കുള്ള നഷ്ടപരിഹാരം പൂര്*ണമായി വിതരണം ചെയ്തിട്ടില്ല.

    എന്*ഡോസള്*ഫാന്റെ ഇരകളോട് നീതിപുലര്*ത്താന്* രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മയ്ക്ക് തയ്യാറുണ്ടോ എന്നതാണ് പ്രശ്*നം. ഇതിന് തുനിയാതെ പുതിയൊരു സമരമുഖം തുറക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പ്രധാനമന്ത്രിയെ ഇപ്പോള്* കുറ്റപ്പെടുത്തുന്നത് നേരത്തേ തീരുമാനിച്ച സത്യാഗ്രഹത്തിന് പശ്ചാത്തലമൊരുക്കാനാണ്.

    സത്യാഗ്രഹത്തിന് തന്നെ ക്ഷണിച്ചെന്ന് പറയുന്നുണ്ടെങ്കിലും ആരും നേരിട്ട് സംസാരിച്ചിട്ടില്ല. ഓഫീസിലേക്ക് ക്ഷണക്കത്ത് കൊടുത്തയയ്ക്കുകയാണ് ചെയ്തത്. രാഷ്ട്രീയമായ സമരത്തില്* പങ്കെടുക്കുന്നില്ല. എന്*ഡോസള്*ഫാന്* ലോബി കേന്ദ്ര കാര്*ഷിക മന്ത്രാലയത്തെ സ്വാധീനിക്കുന്നൂവെന്ന വി.എം.സുധീരന്റെ ആരോപണം ശ്രദ്ധയില്*പ്പെടുത്തിയപ്പോള്* ആരേയും പ്രതിക്കൂട്ടിലാക്കാന്* താനില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു
Working...
X