രഹസ്യഗുഹയിലെ നൈസാമിന്റെ നിധിപ്പെട്ടി കാലി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    രഹസ്യഗുഹയിലെ നൈസാമിന്റെ നിധിപ്പെട്ടി കാലി


    രഹസ്യഗുഹയിലെ നൈസാമിന്റെ നിധിപ്പെട്ടി കാലി

    ഹൈദരാബാദ്: നൈസാമിന്റെ രഹസ്യഗുഹയില്* സൂക്ഷിച്ചിരുന്ന നിധിപേടകം ഒഴിഞ്ഞനിലയില്*. ഇതില്* സൂക്ഷിച്ചിരുന്നതെന്ന് കരുതപ്പെടുന്ന വിലപിടിപ്പുള്ള വസ്തുക്കളില്* ഒന്നുപോലും കണ്ടെത്താന്* കഴിയാതിരുന്നത് പുരാവസ്തു ഗവേഷകരെയും പോലീസ് ഉദ്യോഗസ്ഥരെയും അദ്ഭുതപ്പെടുത്തി.

    സെക്രട്ടേറിയറ്റിനടുത്തുള്ള നൂറ്റാണ്ടുകള്* പഴക്കമുള്ള ബങ്കര്* വൃത്തിയാക്കിയാണ് അധികൃതര്* നിധിയുണ്ടെന്ന് കരുതിയ പേടകം കണ്ടെത്തിയത്. എന്നാല്* പെട്ടി കണ്ടെത്തുമ്പോള്*തന്നെ തുറന്ന നിലയിലായിരുന്നു. നൈസാമിന്റെ കാലത്തെ നാണയങ്ങളും സ്വര്*ണാഭരണങ്ങളും ഉണ്ടാവുമെന്നായിരുന്നു വിശ്വാസം.

    നഗരത്തിന്റെ ഹൃദയഭാഗത്ത് സെക്രട്ടേറിയറ്റിനടുത്തുള്ള ഈ രഹസ്യഗുഹ ഇത്രകാലവും ആരും കണ്ടെത്താതെപോയത് ദുരൂഹമാണ്; പ്രത്യേകിച്ചും ഏറെ നിര്*മാണപ്രവര്*ത്തനങ്ങള്* ഈ മേഖലയില്*നടന്നിട്ടും. ടെലിഫോണ്*ഭവനടുത്തുള്ള ഹോംസയന്*സ് കോളേജില്*നിന്ന് തുടങ്ങുന്ന ഗുഹ അവസാനിക്കുന്നത് സെക്രട്ടേറിയറ്റിനടുത്തുള്ള മിന്റ് കോമ്പൗണ്ടിലാണ്. വളരെ വിദഗ്ധമായി പണി കഴിപ്പിച്ചിരിക്കുന്ന ഗുഹയ്ക്ക് ഇപ്പോഴും യാതൊരു കേടുപാടുമില്ല. അക്കാലത്ത് ഇതൊരു ട്രഷറിയായോ സേഫ് ഡെപ്പോസിറ്റ് ലോക്കറായോ ഉപയോഗിച്ചിരുന്നിട്ടുണ്ടാവും എന്ന് കരുതാവുന്നതാണ്. കാരണം ഇതിലേക്ക് പ്രവേശിക്കുന്ന കവാടം ഒരു ഇരുമ്പ് ഗേറ്റ് കൊണ്ട് പൂട്ടിയിട്ടുണ്ട്.
Working...
X