നിര്*ബന്ധിത സിസേറിയന്*, കിടത്തി ചികിത്സ: ആരോഗ്യ ഇന്*ഷുറന്*സ് പദ്ധതി വഴി കമ്പനിക്ക് നഷ്ടം 70 കോടി
ആലപ്പുഴ: സംസ്ഥാനത്തെ ആസ്പത്രികളില്* നിര്*ബന്ധിത സിസേറിയനും കിടത്തി ചികിത്സയും ഏറിയതോടെ സമഗ്ര ആരോഗ്യ ഇന്*ഷുറന്*സ് പദ്ധതി നടത്തിപ്പും പ്രതിസന്ധിയിലായി. 2010-11 സാമ്പത്തിക വര്*ഷത്തില്* ഇന്*ഷുറന്*സ് പദ്ധതിയില്* അംഗങ്ങളായ കുടുംബങ്ങള്*ക്ക് ഇത്തരത്തില്* ചികിത്സ നല്*കിയ വകയില്* 70 കോടിയോളം രൂപയാണ് യുണൈറ്റഡ് ഇന്ത്യാ ഇന്*ഷുറന്*സ് കമ്പനിക്ക് നഷ്ടമായത്. സാധാരണ പനിയുള്ളവരെപ്പോലും കിടത്തി ചികിത്സിച്ചതും ഗര്*ഭിണികളെ നിര്*ബന്ധിത പ്രസവശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതുമാണ് നഷ്ടത്തിനു കാരണമെന്നാണ് ഇന്*ഷുറന്*സ് കമ്പനി അധികൃതരുടെ വിലയിരുത്തല്*. സിസേറിയന് 8,000 രൂപയും സാധാരണ പ്രസവത്തിന് 4000 രൂപയുമാണ് ഇന്*ഷുറന്*സ് കമ്പനി നല്*കുന്ന നിരക്ക്.
ഇന്*ഷുറന്*സില്* അംഗങ്ങളായ 18,74,974 കുടുംബങ്ങള്*ക്കുള്ള പ്രിമിയം തുകയായി സര്*ക്കാര്* 79 കോടി രൂപയാണ് ഇന്*ഷുറന്*സ് കമ്പനിക്ക് നല്*കിയത്. എന്നാല്* 2010 ഏപ്രില്* ഒന്നുമുതല്* 2011 മാര്*ച്ച് 31 വരെ ഇന്*ഷുറന്*സില്* അംഗമായവര്*ക്ക് 149 കോടിയോളം രൂപയാണ് ഇന്*ഷുറന്*സ് കമ്പനിക്ക് ചെലവായിട്ടുള്ളതെന്നാണ് പ്രാഥമിക കണക്ക്. ഒരാഴ്ചയ്ക്കകം അന്തിമകണക്ക് ലഭിക്കുന്നതോടെ നഷ്ടം ഇനിയും ഉയര്*ന്നേക്കുമെന്നാണ് സൂചന. മുന്*വര്*ഷം ഇന്*ഷുറന്*സ് കമ്പനിക്ക് നഷ്ടം എട്ടുകോടിയോളം രൂപയായിരുന്നു. കമ്പനി അധികൃതര്* ഇതേത്തുടര്*ന്ന് നടത്തിയ പരിശോധനയിലാണ് വരുമാനം വര്*ധിപ്പിക്കുന്നതിനായി പല ആസ്പത്രികളും നിര്*ബന്ധിത സിസേറിയന്* നടത്തിയതായും മാരക രോഗമില്ലാത്തവരെ കിടത്തി ചികിത്സയ്ക്ക് വിധേയമാക്കിയതായും കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്* 2010-2011 സാമ്പത്തിക വര്*ഷം ഇന്*ഷുറന്*സ് സൗകര്യമുള്ള ആസ്പത്രികളെ നിരീക്ഷിക്കുന്നതിനായി കമ്പനി പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തിയിരുന്നു. എന്നാല്* അതിനെയെല്ലാം മറികടന്നാണ് നിര്*ബന്ധിത സിസേറിയനും മറ്റും നടന്നത്.
രോഗികളെ കിടത്തി ചികിത്സിക്കണോയെന്നും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണോയെന്നും തീരുമാനിക്കാനുള്ള അധികാരം ഡോക്ടര്*മാര്*ക്കാണ്. അതുകൊണ്ടുതന്നെ ഇന്*ഷുറന്*സ് കമ്പനി അധികൃതരുടെ നിരീക്ഷണ സംഘത്തിന് ഡോക്ടര്*മാരുടെ തീരുമാനത്തെ എതിര്*ക്കാനുമായില്ല. സാധാരണ രോഗികളെ കിടത്തി ചികിത്സയ്ക്ക് വിധേയമാക്കിയതും നിര്*ബന്ധിത സിസേറിയന്* നടത്തിയതും ചിലയിടങ്ങളില്* ഇന്*ഷുറന്*സ് കമ്പനി അധികൃതര്* ചോദ്യം ചെയെ്തങ്കിലും ഫലമുണ്ടായില്ല. കൂടുതല്* വരുമാനത്തിനായി പല ആസ്പത്രികളും ഇന്*ഷുറന്*സ് പദ്ധതി ദുരുപയോഗം ചെയ്തതായിട്ടാണ് ഇന്*ഷുറന്*സ് കമ്പനിയുടെ നിഗമനം.