വൃക്ക മോഷ്ടിച്ചശേഷം ഉപേക്ഷിച്ചെന്ന പരാതിയുമായി യുവാവ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വൃക്ക മോഷ്ടിച്ചശേഷം ഉപേക്ഷിച്ചെന്ന പരാതിയുമായി യുവാവ്

    വൃക്ക മോഷ്ടിച്ചശേഷം ഉപേക്ഷിച്ചെന്ന പരാതിയുമായി യുവാവ്



    തെന്മല: വൃക്ക മോഷ്ടിച്ചശേഷം തീവണ്ടിപ്പാളത്തില്* ഉപേക്ഷിച്ചെന്ന പരാതിയുമായി തമിഴ്*യുവാവ്. ഞായറാഴ്ച രാത്രി വഴിതെറ്റി കഴുതുരുട്ടിയില്* എത്തിയ യുവാവിനെ നാട്ടുകാര്* ചോദ്യംചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തല്* ഉണ്ടായത്. ഇയാള്* അവശതയിലാണ്. തമിഴ്*നാട്ടിലെ തേനി പുതുഗ്രാമം സ്വദേശി മുത്തുവിന്റെ മകന്* ശിവയാണ്(18) വൃക്ക നഷ്ടപ്പെട്ടുവെന്ന് പറയുന്നത്. അടിവയറ്റില്* ശസ്ത്രക്രിയ ചെയ്തതിന്റെ ഉണങ്ങാത്ത മുറിവുണ്ട്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ കമ്പനിയില്* ജോലിക്കെന്ന് പറഞ്ഞ് ഒരാഴ്ച ഒരു ഗോഡൗണില്* താമസിപ്പിച്ചശേഷം സ്*പ്രേ അടിച്ച് മയക്കി വൃക്ക കവര്*ന്നതായാണ് ഇയാള്* പറയുന്നത്. ഒപ്പമുണ്ടായിരുന്ന കാളിരാജ്(15), രാജ(17) എന്നിവര്*ക്കും വൃക്ക നഷ്ടപ്പെട്ടതായി ശിവ നാട്ടുകാരെ അറിയിച്ചു. ഇവര്* തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്* ചികിത്സയിലാണ്. ഇതേ ആസ്​പത്രിയില്*നിന്ന് രക്ഷപ്പെട്ട് ശിവ വീട്ടിലേക്ക് മടങ്ങാന്* ശ്രമിക്കവെ വഴിതെറ്റി കഴുതുരുട്ടിയില്* എത്തുകയായിരുന്നുവെന്നാണ് പറയുന്നത്.

    സ്*പ്രേ അടിച്ചശേഷം ഓര്*മ്മവന്നപ്പോള്* മുറിവുമായി തങ്ങള്* മൂവരും തിരുവനന്തപുരത്തെ റെയില്*വേ ട്രാക്കില്* കിടക്കുകയായിരുന്നു. ആക്രി പെറുക്കുകാര്* ആസ്​പത്രിയിലാക്കി. അവിടത്തെ വനിതാ ഡോക്ടര്* എക്*സ്*റേ എടുത്തശേഷമാണ് വൃക്ക നഷ്ടപ്പെട്ടതായി അറിയിച്ചത്-ശിവ പറയുന്നു.

    തിരുവനന്തപുരത്തെ ജോലിക്കായി ചൊടല എന്ന ഏജന്റ് മുഖാന്തിരമാണ് മൂവരും എത്തിയത്. തിരുവനന്തപുരത്ത് ഒരാഴ്ച താമസിപ്പിച്ച് നല്ല ഭക്ഷണവും നല്*കി. ശിവ നല്*കിയ ചൊടലയുടെ മൊബൈല്* ഫോണില്* നാട്ടുകാര്* വിളിച്ചുനോക്കിയെങ്കിലും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. വഴിതെറ്റി കറങ്ങിയ ശിവ തമിഴ്*നാട്ടിലെ ചില പോലീസ് സ്റ്റേഷനുകളില്* പരാതിയുമായി പോയെങ്കിലും തേനിയില്* നല്*കാനായിരുന്നു നിര്*ദ്ദേശം. പണം തീര്*ന്ന് ആര്യങ്കാവില്* ഇറങ്ങേണ്ടിവന്നെന്നാണ് ശിവ പറയുന്നത്
Working...
X