എന്*ഡോസള്*ഫാന്* വിഷത്തിനെതിരെ മാധ്യമങ്ങളുടെ സമരം ആവേശകരം-മുഖ്യമന്ത്രി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    എന്*ഡോസള്*ഫാന്* വിഷത്തിനെതിരെ മാധ്യമങ്ങളുടെ സമരം ആവേശകരം-മുഖ്യമന്ത്രി

    എന്*ഡോസള്*ഫാന്* വിഷത്തിനെതിരെ മാധ്യമങ്ങളുടെ സമരം ആവേശകരം-മുഖ്യമന്ത്രി





    തിരുവനന്തപുരം: മനുഷ്യനും പ്രകൃതിക്കും ആപത്തുണ്ടാക്കുന്ന എന്*ഡോസള്*ഫാന്* വിഷത്തിനെതിരെയുള്ള മാധ്യമങ്ങളുടെ സമരം ആവേശകരമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* പറഞ്ഞു. മാരക കീടനാശിനികള്*ക്കെതിരെ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാന്* മാധ്യമങ്ങള്*ക്ക് കഴിഞ്ഞുവെന്നും പരിസ്ഥിതി സംരക്ഷണത്തില്* മാധ്യമങ്ങളുടെ താല്*പര്യം അഭിനന്ദനാര്*ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റ് വളപ്പില്* കേസരി ബാലകൃഷ്ണപിള്ളയുടെ പ്രതിമ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മലയാള മാധ്യമരംഗത്ത് പരിസ്ഥിതി സംരക്ഷണബോധം വളര്*ത്തുന്നതിന് അടിത്തറയിട്ടത് ബാലകൃഷ്ണപിള്ളയാണ്. ശബരിമല പരിസരത്തെ രണ്ടുലക്ഷത്തോളം ഏക്കര്* മലനിരകള്* വിദേശകുത്തകയായ 'ബ്രൂക്ക് ബോണ്ടിന്' പാട്ടത്തിന് നല്*കാന്* നീക്കമുണ്ടായപ്പോള്* അത് നാട്ടുകാരെ അറിയിച്ചത് ബാലകൃഷ്ണപിള്ള പത്രാധിപരായിരുന്ന 'സമദര്*ശി' ആണ്. ജനരോഷത്തിന് മുന്നില്* മുട്ടുമടക്കാന്* ഒടുവില്* ഭരണകൂടം നിര്*ബന്ധിതരായി. മൂന്നാര്* ടാറ്റയുടെ പിടിയിലായതുപോലെ അയ്യപ്പന്റെ പൂങ്കാവനവും വിദേശ കുത്തകയുടെ പിടിയിലാകുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    ധീരമായ പത്രപ്രവര്*ത്തനത്തെ ഏകാധിപതികള്* ഇപ്പോഴും ചെറുക്കാന്* ശ്രമിക്കുന്നുണ്ടെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്*ചാണ്ടി പറഞ്ഞു. ജനാധിപത്യവ്യവസ്ഥ നിലവിലുണ്ടായിട്ടുപോലുമുണ്ടാകുന്ന അസഹിഷ്ണുത പത്രപ്രവര്*ത്തനത്തിന് ഭീഷണിയാണെന്നും ഉമ്മന്*ചാണ്ടി പറഞ്ഞു. മന്ത്രി എം.എ.ബേബി അധ്യക്ഷനായിരുന്നു. മന്ത്രിമാരായ എം. വിജയകുമാര്*, വി. സുരേന്ദ്രന്*പിള്ള, മേയര്* കെ. ചന്ദ്രിക, കേരള പത്രപ്രവര്*ത്തക യൂണിയന്* ഭാരവാഹികളായ കെ.സി. രാജഗോപാല്*, ആര്*. അജിത്കുമാര്*, മനോഹരന്* മോറായി, സിബി കാട്ടാമ്പള്ളി എന്നിവര്* സംസാരിച്ചു.
Working...
X