പൊന്നമ്പലമേട്ടില്* മകരദീപം തെളിക്കാന്* ദേവസ്വം ബോര്*ഡിന് കോടതിയുടെ അനുമതി
കൊച്ചി: ശബരിമലയിലെ മകരവിളക്കു ദിവസം പൊന്നമ്പലമേട്ടില്* ദീപാരാധനയുടെ ഭാഗമായി ദീപം തെളിക്കാന്* തിരുവിതാംകൂര്* ദേവസ്വം ബോര്*ഡിന് ഹൈക്കോടതി അനുമതി നല്*കി. ഇതിനായി ദേവസ്വം നിയോഗിക്കുന്ന ശാന്തിക്കാരനുള്*പ്പെടെയുള്ള ഉദ്യോഗസ്ഥര്*ക്ക് വനംവകുപ്പും പോലീസും ആവശ്യമായ സഹായ സഹകരണങ്ങള്* നല്*കണം. കാലങ്ങളായി നടന്നുവരുന്ന ആചാരാനുഷ്ഠാനങ്ങള്*ക്ക് അനുമതി നിഷേധിക്കരുതെന്ന ദേവസ്വം ബോര്*ഡിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് തോട്ടത്തില്* ബി. രാധാകൃഷ്ണനും ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രനും ഉള്*പ്പെട്ട ഡിവിഷന്* ബെഞ്ചിന്റെ ഉത്തരവ്.
പൊന്നമ്പലമേട്ടില്* തെളിക്കുന്നതിനുള്ള ചെലവ് പൂര്*ണമായും തങ്ങള്* വഹിക്കുമെന്ന ദേവസ്വം ബോര്*ഡിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. പൊന്നമ്പലമേട്ടിലെ മകരദീപം ദൈവികമാണെന്ന് തങ്ങള്* ഒരുകാലത്തും അവകാശമുന്നയിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്*ഡ് നല്*കിയ സത്യവാങ്മൂലത്തില്* വ്യക്തമാക്കിയിട്ടുണ്ട്. മകരദീപം അമാനുഷികമല്ലെന്ന് വ്യക്തമാക്കപ്പെട്ട സാഹചര്യത്തില്* ഇതേപ്പറ്റി കൂടുതല്* അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.
കേരള യുക്തിവാദി സംഘത്തിനു വേണ്ടി ശ്രീനി പട്ടത്താനം, ഭാരതീയ യുക്തിവാദി സംഘം, അയ്യപ്പസേവാസമാജം സെക്രട്ടറി കുമ്മനം രാജശേഖരന്* തുടങ്ങിയവരുടെ ഹര്*ജികള്* തീര്*പ്പാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. മകരദീപം തെളിക്കുന്നതിന് സര്*ക്കാരിന്റെ ഫണ്ട് വിനിയോഗിക്കപ്പെടുന്നതായി തെളിവ് ലഭ്യമായിട്ടില്ലെന്നും കോടതി വിലയിരുത്തി. ദീപം തെളിക്കാനായി പെരിയാര്* കടുവാ സങ്കേതത്തില്* പ്രവേശിക്കാന്* അനുമതിയും പോലീസിന്റേയും വനം വകുപ്പിന്റേയും സഹായവും മാത്രമാണ് ദേവസ്വം ബോര്*ഡ് ആവശ്യപ്പെടുന്നത്. ദീപം തെളിക്കല്* വനേതര പ്രവര്*ത്തനമാണെന്ന തടസ്സവാദമാണ് വനം വകുപ്പ് കോടതിയില്* ഉന്നയിച്ചത്.
എന്നാല്* പണ്ടുമുതല്* നടന്നുവരുന്ന മകരദീപം തെളിക്കലിന് വനേതര പ്രവര്*ത്തനമെന്ന പേരില്* അനുമതി നിഷേധിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. മകരസംക്രമ ദിവസം ദീപം തെളിക്കുന്നത് പൊന്നമ്പലമേട്ടിലെ വന്യജീവികളെയും സസ്യജാലങ്ങളെയും ബാധിക്കുമെന്നും കരുതാനാവില്ല. മകരവിളക്ക്, മകരജ്യോതി, പൊന്നമ്പലമേട്ടിലെ മകരദീപം എന്നിവയെപ്പറ്റിയൊക്കെ ഇപ്പോള്* പ്രശ്*നം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്* എരിതീയില്* എണ്ണയൊഴിക്കും പോലെ കൂടുതല്* വിവാദങ്ങളുമെത്തി.
ഏതായാലും മകരദീപം സംബന്ധിച്ച് സുരക്ഷയുള്*പ്പെടെയുള്ള കാര്യങ്ങളില്* സംസ്ഥാന സര്*ക്കാരും ദേവസ്വം ബോര്*ഡും ഒത്തൊരുമയോടെ പ്രവര്*ത്തിക്കണമെന്ന് കോടതി നിര്*ദേശിച്ചു. ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന പൊന്നമ്പലമേട്ടില്* പണ്ട് ആദിവാസികള്* പൂജ നടത്തിവന്നിരുന്നു എന്നാണ് ദേവസ്വം ബോര്*ഡ് കോടതിയെ അറിയിച്ചിട്ടുള്ളത്. ക്ഷേത്രം നാശാവസ്ഥയിലായ ശേഷവും ആദിവാസികള്* അവിടെ മകരസംക്രമ ദിവസം ദീപാരാധന നടത്തിയിരുന്നു.
ആ പ്രദേശത്തുനിന്ന് ആദിവാസികള്* ഒഴിപ്പിക്കപ്പെട്ടതോടെ മറ്റു ചിലര്* വിശ്വാസത്തിന്റെ ഭാഗമായി ദീപം തെളിച്ചുവന്നു. ശബരിമല അയ്യപ്പക്ഷേത്രത്തില്* ദീപാരാധന സമയത്ത് തന്നെയാണിത്. അതേസമയത്തു തന്നെ ആകാശത്ത് വടക്കുകിഴക്കായി മകരനക്ഷത്രത്തെയും കാണാം. മകരനക്ഷത്രമാണ് മകരജ്യോതി. ഇതില്* മനുഷ്യരുടെ ഇടപെടലില്ല. ഈ മൂന്നുകാര്യങ്ങളും ഒരേ സമയത്ത് നടക്കുന്നതാണ്. മതവിശ്വാസത്തിന്റെ ഭാഗമായ ഇതിലേതെങ്കിലും ഇല്ലാതാവുന്നത് ഭക്തരെ നിരാശരാക്കുമെന്നാണ് ദേവസ്വം ബോര്*ഡ് സെക്രട്ടറി പി.ആര്*. അനിത കോടതിയില്* ബോധിപ്പിച്ചത്.
കോടതിയുടെ അനുമതി ലഭിച്ചാല്* മകരദീപത്തിന്റെ എല്ലാ വിശുദ്ധിയും നിലനിര്*ത്തിക്കൊണ്ട് പൊന്നമ്പലമേട്ടില്* ദീപാരാധനയ്ക്കുള്ള ഒരുക്കം ഉറപ്പാക്കുമെന്നും ബോര്*ഡ് അറിയിച്ചു.പൊന്നമ്പലമേട്ടിലെ മകരദീപം ആചാരാനുഷ്ഠാനത്തിന്റെ ഭാഗമാണെന്നും പുല്ലുമേട് ദുരന്തവുമായി ആചാരത്തെ കൂട്ടിക്കുഴയ്ക്കരുതെന്നും ആവശ്യപ്പെട്ട് എന്*എസ്എസ്സും ഹര്*ജിയില്* കക്ഷിചേര്*ന്നിരുന്നു. പൊന്നമ്പലമേട്ടിലെ ആരതി ഉഴിയലില്* രഹസ്യ സ്വഭാവമില്ലെന്നും മനുഷ്യര്* നടത്തുന്ന ഈ ചടങ്ങ് അന്ധവിശ്വാസമെന്ന പേരില്* തടയരുതെന്നുമായിരുന്നു എന്*എസ്എസ്സിന്റെ വാദം.

Comment