എന്*ഡോസള്*ഫാനെതിരെ നാടെങ്ങും പ്രതിഷേധം
തിരുവനന്തപുരം: എന്*ഡോസള്*ഫാന്* കീടനാശിനിക്കെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധം ഇരമ്പി. എന്*ഡോസള്*ഫാന്* നിരോധനത്തിനുവേണ്ടി സ്റ്റോക്*ഹോം കണ്*വെന്*ഷനില്* ഇന്ത്യ ശബ്ദമുയര്*ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്* തിരുവനന്തപുരത്ത് നടത്തിയ ഉപവാസത്തിന് ഐക്യദാര്*ഢ്യം പ്രഖ്യാപിച്ചായിരുന്നു ജില്ലാ കേന്ദ്രങ്ങളില്* മന്ത്രിമാരുടെ നേതൃത്വത്തില്* നടന്ന സമരം. മന്ത്രിസഭാ തീരുമാനമനുസരിച്ചായിരുന്നു തിരുവനന്തപുരത്തും ജില്ലാകേന്ദ്രങ്ങളിലും സമരം നടന്നത്.
എന്*ഡോസള്*ഫാന്* നിരോധിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കാസര്*കോട് നഗരത്തില്* വന്* റാലി നടന്നു. ഡി.വൈ.എഫ്.ഐ. പ്രവര്*ത്തകര്* കാസര്*കോട് ഹൈവേ തടഞ്ഞു. എ.ഐ.വൈ.എഫുകാര്* ജനകീയ കുറ്റവിചാരണയും കാഞ്ഞങ്ങാട്ട് യൂത്ത്*കോണ്*ഗ്രസ് പ്രവര്*ത്തകര്* ഉപവാസ സമരവും നടത്തി.
കണ്ണൂര്* കളക്ടറേറ്റ് പരിസരത്തുനടന്ന എന്*ഡോസള്*ഫാന്*വിരുദ്ധ ദിനാചരണം മന്ത്രി രാമചന്ദ്രന്* കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. യു.ഡി.എഫ്. പ്രതിനിധികള്* ഒഴികെയുള്ളവര്* ചടങ്ങില്* പങ്കെടുത്തു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും പങ്കെടുത്തു. എം.പ്രകാശന്* എം.എല്*.എ. അധ്യക്ഷനായിരുന്നു.
എന്*ഡോസള്*ഫാനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്* മാനാഞ്ചിറയ്ക്കു ചുറ്റും മനുഷ്യച്ചങ്ങല തീര്*ത്തു. മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനംചെയ്തു. ജില്ലാകളക്ടര്* ഡോ. പി.ബി.സലിം, മേയര്* എ.കെ.പ്രേമജം, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്*, സി.കെ.പദ്മനാഭന്* എന്നിവര്* പങ്കെടുത്തു.
യൂത്ത് കോണ്*ഗ്രസ് പ്രവര്*ത്തകര്* രക്തപ്രതിജ്ഞയെടുത്തു. എസ്.എസ്.ഒ. പ്രവര്*ത്തകര്* കേന്ദ്രമന്ത്രി ശരദ്പവാറിന്റെ കോലം കത്തിച്ചു. ഡി.വൈ.എഫ്.ഐ. പ്രവര്*ത്തകര്* ജില്ലയില്* പലസ്ഥലത്തും പ്രതിഷേധാഗ്*നി തീര്*ത്തു.
എന്*ഡോസള്*ഫാനെതിരെ തൃശ്ശൂര്* ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്* നടന്ന പ്രക്ഷോഭത്തില്* ഡോ. സുകുമാര്* അഴീക്കോട് മുഖ്യപ്രഭാഷണം നടത്തി. മുഖ്യമന്ത്രി വി.എസ്.നടത്തുന്ന സമരം അദ്ദേഹത്തിന്റെ മഹത്തായ പോരാട്ടത്തിന്റെ തുടര്*ച്ചയാണെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി കെ.പി.രാജേന്ദ്രന്* പരിപാടികള്*ക്ക് നേതൃത്വം നല്*കി. കലാഭവന്* മണി, ഇര്*ഷാദ് തുടങ്ങിയവര്* പങ്കെടുത്തു. ജില്ലാഭരണകൂടത്തിന്റെ പരിപാടിയില്*നിന്ന് യു.ഡി.എഫ്. വിട്ടുനിന്നു.
പരിസ്ഥിതി മനുഷ്യാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിലും പരിപാടി നടത്തി. ശാസ്ത്രജ്ഞന്* ഡോ. വി.എസ്.വിജയന്* നേതൃത്വം നല്*കി. വി.എം.സുധീരന്*, സാറാ ജോസഫ്, മുല്ലനേഴി, കെ. വേണു എന്നിവര്*ക്കൊപ്പം കോണ്*ഗ്രസ് നേതാക്കളായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ദാസന്*, അനില്* അക്കര, ടി.ജെ.സനീഷ്*കുമാര്*, ജോണ്* ഡാനിയല്* എന്നിവരും സംബന്ധിച്ചു.
ഡി.വൈ.എഫ്.ഐ. നേതൃത്വത്തിലും എന്*ഡോസള്*ഫാന്* വിരുദ്ധ പരിപാടി നടത്തി. ഡോ. സുകുമാര്* അഴീക്കോട് സംസാരിച്ചു. എ.ഐ.വൈ.എഫ്. നേതൃത്വത്തില്* നടന്ന പരിപാടിക്കിടെ കേന്ദ്രമന്ത്രി ശരദ്പവാറിന്റെ കോലം പ്രതീകാത്മകമായി തൂക്കിലേറ്റി. സമര്*പ്പണ സാംസ്*കാരികവേദി കണ്ണുമൂടിക്കെട്ടി പ്രതിഷേധിച്ചു. എഴുത്തുകാരി കെ.ബി.ശ്രീദേവി സംസാരിച്ചു. നഴ്*സിങ് വിദ്യാര്*ഥികള്* വായമൂടിക്കെട്ടി പ്രകടനം നടത്തി.
എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ്. പ്രവര്*ത്തകര്* പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന പ്രതിഷേധപരിപാടിയില്* മന്ത്രി എ.കെ.ബാലന്* പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എന്*ഡോസള്*ഫാനെതിരെ മലപ്പുറത്തു നടന്ന കൂട്ടായ്മ മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. ജില്ലാകളക്ടര്* പി.എം.ഫ്രാന്*സിസ് ഉദ്ഘാടനംചെയ്തു.
ആലപ്പുഴ കളക്ടറേറ്റ് അങ്കണത്തില്* നടന്ന കൂട്ട ഉപവാസം മന്ത്രി ജി.സുധാകരന്* ഉദ്ഘാടനംചെയ്തു. മന്ത്രി ഡോ. തോമസ് ഐസക് എന്*ഡോസള്*ഫാന്* വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്*ഡോസള്*ഫാന്* വിരുദ്ധ നാടകവും ഉണ്ടായിരുന്നു.
കൊച്ചി മറൈന്*ഡ്രൈവില്* നടന്ന എന്*ഡോസള്*ഫാന്* വിരുദ്ധ ജനകീയ കൂട്ടായ്മയില്* മന്ത്രി എസ്.ശര്*മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് വി.ആര്*.കൃഷ്ണയ്യര്*, ജില്ലാ കളക്ടര്* പി.ഐ.ഷേക്ക് പരീത്, എം.എല്*.എ മാരായ എം.എം.മോനായി, ദിനേശ്മണി, ബാബുപോള്* തുടങ്ങിയവര്* പങ്കെടുത്തു.
കോട്ടയത്തു നടന്ന എന്*ഡോസള്*ഫാന്* വിരുദ്ധ ദിനാചരണം മന്ത്രി ജോസ്*തെറ്റയില്* ഉദ്ഘാടനംചെയ്തു. വി.എന്*.വാസവന്* എം.എല്*.എ. അധ്യക്ഷത വഹിച്ചു. എന്*ഡോസള്*ഫാന്* അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്രമന്ത്രി ശരദ്പവാറിന്റെ എന്*.സി.പി യുടെ വൈസ് പ്രസിഡന്റ് ഉഴവൂര്* വിജയന്* ചടങ്ങില്* പങ്കെടുത്തു.
കൊല്ലം ചിന്നക്കടയില്* നടന്ന കൂട്ടഉപവാസം മന്ത്രി പി.കെ.ഗുരുദാസന്* ഉദ്ഘാടനം ചെയ്തു. ജില്ലാകളക്ടര്* എസ്.ലളിതാംബിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രി മുല്ലക്കര രത്*നാകരന്*, എം.എല്*.എ മാരായ എ.എ.അസീസ്, എന്*.അനിരുദ്ധന്*, കോവൂര്* കുഞ്ഞുമോന്*, നടന്* മുകേഷ് തുടങ്ങിയവര്* പങ്കെടുത്തു.
എന്*ഡോസള്*ഫാന്* നിരോധനം ആവശ്യപ്പെട്ട് യൂത്ത് കോണ്*ഗ്രസ് പ്രവര്*ത്തകര്* കേന്ദ്ര കൃഷിമന്ത്രിക്ക് പ്രതിഷേധക്കത്തുകള്* അയച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്* പ്രതിഷേധജ്വാല തെളിച്ചു.

എന്*ഡോസള്*ഫാന്റെ ഭാവി: അന്താരാഷ്ട്ര സമ്മേളനം ജനീവയില്* തുടങ്ങി
ആരോഗ്യ-പാരിസ്ഥിതിക പ്രശ്*നങ്ങള്* സൃഷ്ടിക്കുന്നതിന് തെളിവില്ലെന്ന് ഇന്ത്യ
ജനീവ: എന്*ഡോസള്*ഫാന്* വിഷവര്*ഷത്തിനെതിരെ കേരളമുള്*പ്പെടെയുള്ള സ്ഥലങ്ങളില്* ജനകീയ പ്രക്ഷോഭങ്ങള്* ശക്തിപ്പെടുന്നതിനിടെ, സ്വിറ്റ്*സര്*ലന്*ഡിലെ ജനീവയില്* തിങ്കളാഴ്ച തുടങ്ങിയ അന്താരാഷ്ട്ര സമ്മേളനത്തില്* ഇന്ത്യ ഈ മാരക കീടനാശിനിക്ക് അനുകൂലമായ നിലപാട് ആവര്*ത്തിച്ചു. എന്*ഡോസള്*ഫാന്റെ ഭാവി നിശ്ചയിക്കുന്നതിനുള്ള സ്റ്റോക്*ഹോം കണ്*വന്*ഷന്* ചൊവ്വാഴ്ചയാണ് അതിനു നിരോധനമേര്*പ്പെടുത്തണോ എന്ന കാര്യം പരിഗണിക്കുക.
നിരോധനത്തെ എതിര്*ത്തുകൊണ്ടു കരടു പ്രസ്താവന തയ്യാറാക്കിയ ഇന്ത്യ തങ്ങള്*ക്കു പിന്നില്* കൂടുതല്* രാജ്യങ്ങളെ അണിനിരത്താനുള്ള ശ്രമങ്ങള്* തുടരുകയാണ്. പരിസ്ഥിതിക്കും ആരോഗ്യത്തിനും സ്ഥായിയായ ഹാനി വരുത്തുന്ന രാസവസ്തുക്കളുടെ നിരോധനം ലക്ഷ്യമിട്ടുള്ള സ്റ്റോക്*ഹോം കരാറില്* ഭാഗഭാക്കായിട്ടുള്ള രാജ്യങ്ങളുടെ അഞ്ചാമതു സമ്മേളനമാണ് ജനീവയില്* നടക്കുന്നത്. കഴിഞ്ഞ വര്*ഷം കരാറുമായ ബന്ധപ്പെട്ട പുനഃപരിശോധനാ സമിതി യോഗം ചേര്*ന്നപ്പോള്* എന്*ഡോസള്*ഫാനെ മാരക കീടനാശിനികളുടെ പട്ടികയില്* ഉള്*പ്പെടുത്താന്* തീരുമാനമായിരുന്നു.
ആഗോളവ്യാപകമായി അതിനു നിരോധനം ഏര്*പ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ചാണ് ഇത്തവണ ചര്*ച്ച നടക്കുക. 27 യൂറോപ്യന്* രാജ്യങ്ങളും അമേരിക്കയും ഉള്*പ്പെടെ 60 രാജ്യങ്ങള്* ആഗോള നിരോധനത്തെ ശക്തമായി അനുകൂലിക്കുന്നുണ്ട്. ബ്രസീല്* ഒഴികെയുള്ള ലാറ്റിനമേരിക്കന്* രാജ്യങ്ങളും കരീബിയന്* രാജ്യങ്ങളും ഈ നിലപാടിനെ അനുകൂലിച്ചേക്കും. ആഫ്രിക്കന്* രാജ്യങ്ങളുടെ പിന്തുണയും ഇവര്*ക്കുണ്ടാകുമെന്നാണ് സൂചന.
173 രാജ്യങ്ങളാണ് ഇത്തവണ കണ്*വന്*ഷനില്* പങ്കെടുക്കുന്നത്. ഈ സാഹചര്യത്തില്* വോട്ടെടുപ്പിലൂടെയുള്ള തീരുമാനം ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യയെപ്പോലെ വന്* തോതില്* എന്*ഡോസള്*ഫാന്* ഉപയോഗിക്കുന്ന ചൈനയും നിരോധനത്തെ എതിര്*ക്കുന്നുണ്ട്. കണ്*വന്*ഷന് മുന്നോടിയായി ദക്ഷിണേഷ്യന്* രാജ്യങ്ങളുടെ അഭിപ്രായ സമന്വയത്തിനായി ചേര്*ന്ന ഏഷ്യ പസിഫിക് റീജിയന്* സമ്മേളനത്തില്* അവതരിപ്പിച്ച കരട് പ്രസ്താവനയിലാണ് ഇന്ത്യ എന്*ഡോസള്*ഫാന്* അനുകൂല നിലപാടു വ്യക്തമക്കിയത്.
വോട്ടെടുപ്പിനോടുള്ള വിയോജിപ്പ് വ്യക്തമാക്കിയ ഇന്ത്യ സമവായമുണ്ടാകുന്നതു വരെ കാത്തിരിക്കാനാണ് ആവശ്യപ്പെടുന്നത്. ആഗോള വ്യാപകമായി നിരോധിക്കാനുള്ള തീരുമാനമെടുത്താല്* അതനുസരിക്കാന്* ബാധ്യസ്ഥരാകും എന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. എന്*ഡോസള്*ഫാന്* ഗണ്യമായ ആരോഗ്യ, പാരിസ്ഥിതിക പ്രശ്*നങ്ങളെന്തെങ്കിലും സൃഷ്ടിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഇന്ത്യ കരടു പ്രസ്താവനയില്* പറയുന്നു. നിരോധനത്തെപ്പറ്റി നടത്തിയിട്ടുള്ള ചര്*ച്ചകള്* കണ്*വന്*ഷന്* ചട്ടങ്ങള്*ക്കും നിയമങ്ങള്*ക്കും വിരുദ്ധമാണെന്നും ഇന്ത്യ പറയുന്നു.
ഇന്ത്യ, ചൈന, ബ്രസീല്*, അര്*ജന്റീന തുടങ്ങിയ രാജ്യങ്ങളാണ് എന്*ഡോസള്*ഫാന്റെ പ്രധാന ഉപഭോക്താക്കള്*. കാലാവസ്ഥയ്ക്ക് അനുയോജ്യം, താരതമ്യേന വിലക്കുറവ് എന്നിവയാണ് ഇതിന്റെ മേന്*മയായി അനുകൂലിക്കുന്നവര്* പറയുന്നത്. പകരം കീടനാശിനി നിര്*ദേശിക്കാതെയുള്ള നിരോധനം കര്*ഷകര്*ക്ക് വന്* സാമ്പത്തിക നഷ്ടം വരുത്തുമെന്നാണ് ഇന്ത്യ -ചൈന ഭരണകൂടങ്ങളുടെ നിലപാട്.
തീരുമാനം നീട്ടിക്കൊണ്ടുപോവാനുള്ള ഇന്ത്യയുടെ നീക്കത്തിലുള്ള അതൃപ്തി ചില ആഫ്രിക്കന്* രാജ്യങ്ങള്* പങ്കുവെച്ചതായി കണ്*വെന്*ഷനില്* നിരീക്ഷകനായി പങ്കെടുക്കുന്ന തണല്* എന്ന സംഘടനയുടെ പ്രവര്*ത്തകന്* ഡോ. സി.ജയകുമാര്* പറഞ്ഞു.
മാരക കീടനാശിനികളെ നിയന്ത്രിക്കാനും നിരോധിക്കാനും ലക്ഷ്യമിട്ട് യുഎന്നിന്റെ കീഴില്* 2001 മെയില്* സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്*ഹോമില്* നടന്ന കണ്*വന്*ഷനിലാണ് അന്താരാഷ്ട്ര പാരിസ്ഥിതിക കരാര്* ഒപ്പുവെക്കപ്പെട്ടത്. 2004 മെയില്* പ്രാവര്*ത്തികമായ കരാര്* പിന്നീട് സ്റ്റോക്*ഹോം കണ്*വെന്*ഷന്* എന്നറിയപ്പെട്ടുതുടങ്ങി. 2006 ഏപ്രില്* 13 മുതലാണ് കരാര്* ഇന്ത്യയില്* നിലവില്* വന്നത്.

Comment