തിരുവനന്തപുരം: എസ്. എസ്. എല്*. സി വിജയ ശതമാനം അഞ്ചാം വര്*ഷവും 90 ശതമാനം കടന്നു. ഇക്കുറി 91.37 ശതമാനമാണ് വിജയം. കോട്ടയം, കണ്ണൂര്* ജില്ലകളിലാണ്ഏറ്റവും കൂടുതല്* പേര്* വിജയിച്ചത്. കോട്ടയത്ത് 97.02 ശതമാനവും കണ്ണൂരില്* 96.24 ശതമാനവുമാണ് വിജയം. ഏറ്റവും കുറവ് വിജയശതമാനം തലസ്ഥാന ജില്ലയിലാണ്. 85.93 ശതമാനം പേര്* മാത്രമേ തിരുവനന്തപുരത്ത് വിജയിച്ചുള്ളൂ. തെക്കന്* ജില്ലകളായ കൊല്ലം-86.88, പത്തനംതിട്ട - 89.93 എന്നിവിടങ്ങളിലും വിജയ ശതമാനം കുറവാണ്. മുന്* വര്*ഷത്തെ അപേക്ഷിച്ച് ഇപ്രാവശ്യം വിജയശതമാനത്തില്* നേരിയ വര്*ദ്ധനയുണ്ട്. മുന്*വര്*ഷം 91.32 ആയിരുന്നു വിജയശതമാനം. 2007 മുതല്* സംസ്ഥാനത്തെ വിജയ ശതമാനം ക്രമേണ വര്*ദ്ധിച്ചുവരികയാണ്. 418967 കുട്ടികളാണ് ഇക്കുറി ഉയര്*ന്ന പഠനത്തിന് അര്*ഹരായത്. എ പ്ലസ്സും എ ഗ്രേഡും നേടിയ കുട്ടികളുടെ എണ്ണത്തിലും വര്*ദ്ധനയുണ്ട്.
5821 കുട്ടികള്*ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡുണ്ട്. എല്ലാ വിഷയങ്ങള്*ക്കും എ ഗ്രേഡ് നേടിയത് 18823 പേരാണ്. ബി പ്ലസ് ഗ്രേഡ് നേടിയവര്* 42218 ഉം ബി ഗ്രേഡ് നേടിയവര്* 80212 ഉം സി പ്ലസ് ഗ്രേഡ് നേടിയവര്* 146424 ഉം സി ഗ്രേഡ് ലഭിച്ചവര്* 263114 ഉം ആണ്. 418967 പേര്*ക്ക് ഡി പ്ലസ് ഗ്രേഡും 38542 പേര്*ക്ക് ഡി ഗ്രേഡും ലഭിച്ചു. 577 സ്*കൂളുകള്* നൂറ് ശതമാനം പേരെയും വിജയിപ്പിച്ചു. ഇതില്* 155 എണ്ണം സര്*ക്കാര്* സ്*കൂളുകാണ്. 216 എണ്ണം എയ്ഡഡ് മേഖലയിലുള്ളതും 206 എണ്ണം അണ്* എയ്ഡഡ് സ്*കൂളുകളുമാണ്.
ഏതെങ്കിലും വിഷയത്തിന് എ പ്ലസ് ഗ്രേഡ് നേടിയവര്*ക്ക് സി. വി . രാമന്*സര്*ട്ടിഫിക്കറ്റ് നല്*കും. 14793 കുട്ടികള്*ക്ക് ഇക്കുറി ഗ്രേസ് മാര്*ക്ക് നല്*കി. എസ്. എസ്. എല്*. സി (എച്ച് ഐ ) വിഭാഗത്തില്* 97.46 ശതമാനവും ടി. എച്ച്. എസ്. എല്*. സി ക്ക് 97.88 ശതമാനവുമാണ് വിജയം.ടി. എച്ച്. എസ്. എല്*. സി സ്*പെഷ്യല്* സ്*കൂള്* വിഭാഗത്തില്* 97 ശതമാനവും കലാമണ്ഡലം ആര്*ട്ട് സ്*കൂളില്* 88 ശതമാനവുമാണ് വിജയം. ഹയര്* സെക്കന്*ഡറി പ്രവേശനത്തിനുള്ള അപേക്ഷ മെയ് നാല് മുതല്* ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനര്*മൂല്യനിര്*ണയം, ഫോട്ടോകോപ്പിയെടുക്കല്*, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകള്* മെയ് അഞ്ചിനകം ഓണ്* ലൈനായി നല്*കണം.
SSLC/THSLC 2011
SSLC EXAMINATION – MARCH 2011 – Result at a Glance
SSLC (HEARING IMPAIRED) EXAMINATION RESULT - MARCH 2011
THSLC (HEARING IMPAIRED) EXAMINATION MARCH - 2011 RESULT

