നാലാം ക്ലാസ് പരീക്ഷയ്ക്ക് എണ്*പത്തിമൂന്നുകാരി എത്തിയത് കുടുംബത്തോടെ
തൃശ്ശൂര്*: നാലാം ക്ലാസ് തുല്യതാപരീക്ഷയെഴുതാന്* എണ്*പത്തിമൂന്നുകാരി മഠത്തിപ്പറമ്പില്* ജാനകിയെത്തിയത് കുടുംബത്തോടെ. ഒരേ മുറിയില്* മറ്റൊരു ബെഞ്ചിലിരുന്ന് മകന്* നാല്പത്തെട്ടുകാരന്* നീലകണ്ഠന്* പരീക്ഷയെഴുതി. ജാനകിയുടെ തൊട്ടടുത്തിരുന്നത് ബന്ധത്തില്* മരുമകളായ എഴുപത്താറുകാരി കാര്*ത്ത്യായനി. പരീക്ഷാഹാളില്* നിന്നിറങ്ങിവന്ന ജാനകിയുടെയും കാര്*ത്ത്യായനിയുടെയും മുഖത്ത് ആത്മവിശ്വാസം.
''പരീക്ഷകളെല്ലാം എളുപ്പം. കണക്കാണ് കൂടുതല്* എളുപ്പമായത്. പരീക്ഷയെഴുതാന്* വല്യകൊതിയായിരുന്നു. പണ്ടത്തെപ്പോലെ കാഴ്ചശക്തിയില്ലാത്തതുകൊണ്ട് എഴുതാന്* കുറച്ച് ബുദ്ധിമുട്ടി. അസുഖങ്ങളൊക്കെയുണ്ടെങ്കിലും നന്നായി എഴുതിയല്ലോ എന്നോര്*ക്കുമ്പോള്* സന്തോഷം''. ജാനകി മുഴുവനാക്കുംമുമ്പെ കാര്*ത്ത്യായനി പറഞ്ഞു: ''ചെറുപ്പത്തില്* പഠിക്കണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. 3-ാം ക്ലാസ്സ് വരെ പഠിച്ചു. സ്*കൂളില്* പോകാന്* കൂട്ടില്ലാതായപ്പോള്* പഠിത്തം നിര്*ത്തി. പണിക്കു പോയിത്തുടങ്ങി. ഈ വയസ്സുകാലത്തെങ്കിലും പഠിക്കാനായല്ലോ സന്തോഷായി''.
സാക്ഷരതാമിഷന്റെ അതുല്യം നാലാംക്ലാസ് തുല്യതാപരീക്ഷയെഴുതാന്* കോലഴി സെഡ്.എം.എല്*.പി. സ്*കൂളിലെത്തിയതാണ് ജാനകിയും നീലകണ്ഠനും കാര്*ത്ത്യായനിയും. ജാനകി മൂന്നാംക്ലാസ് വരെ പഠിച്ചിട്ടുണ്ട്. പക്ഷേ, ഒന്നും ഓര്*ത്തെടുക്കാനാകുന്നില്ല. കുടുംബത്തിലെ മൂത്തമകളായ ജാനകി സഹോദരനെ പഠിപ്പിക്കാന്* വേണ്ടിയാണ് പഠനം നിര്*ത്തിയത്. കൊയ്ത്തും കെട്ടിടംപണിയുമൊക്കെ ചെയ്ത് കുടുംബം പുലര്*ത്തി.
ഹൃദയസംബന്ധമായ അസുഖം മൂലം അവശയാണെങ്കിലും ജാനകി ക്ലാസ്സില്* ഒറ്റദിവസംപോലും മുടങ്ങാതെയെത്തി. ഉത്സാഹപൂര്*വ്വം പാഠങ്ങളെല്ലാം പഠിച്ചു. മൂന്ന് ആണ്*മക്കളും രണ്ട് പെണ്*മക്കളുമുണ്ട് ജാനകിക്ക്. കല്ല്യാണം കഴിച്ച് മാറിത്താമസിക്കുന്ന ആണ്*മക്കളെല്ലാം ആശാരിപ്പണിക്കാരാണ്. അവിവാഹിതരായ രണ്ട് പെണ്*മക്കള്*ക്കൊപ്പമാണ് ജാനകിയുടെ താമസം.
ജാനകിയുടെ ഭര്*തൃസഹോദരപുത്രന്റെ ഭാര്യയാണ് കാര്*ത്ത്യായനി. മൂന്ന് പെണ്*മക്കളെയും പത്തുവരെ പഠിപ്പിച്ചു. ആണ്*മക്കളെ ഹൈസ്*കൂള്*തലം വരെയും.
നാല്*പ്പതുവര്*ഷമായി കോലഴിയില്* താമസമാക്കിയ സേവ്യറും (76), ഭാര്യ പുഷ്പ(66)യും പരീക്ഷയെഴുതാന്* ഒരുമിച്ചെത്തി. കെട്ടിടം പണിക്കിടയില്* പക്ഷാഘാതമുണ്ടായതോടെ പണിക്കു പോകാന്* പറ്റാതായി. അങ്ങനെയാണ് തുല്യതാക്ലാസില്* ചേര്*ന്നത്. പരീക്ഷയെല്ലാം സേവ്യറിനും ഭാര്യയ്ക്കും വളരെയെളുപ്പം.
സിന്ധുവും (20) ഷൈനിയും (23) ആണ് ഇവിടെ പരീക്ഷയെഴുതിയവരില്* ഏറ്റവും പ്രായം കുറഞ്ഞവര്*. സിന്ധുവിന് മലയാളം പരീക്ഷ എളുപ്പമായപ്പോള്* ഷൈനിക്ക് കണക്കായിരുന്നു എളുപ്പം.
ഒന്നരവയസ്സുള്ള മകനെയും മടിയിലിരുത്തിയാണ് ഇരുപത്തിനാലുകാരി അനൂപ പരീക്ഷയെഴുതിയത്. വീട്ടുജോലി ചെയ്ത് ജീവിക്കുന്ന അനൂപ എട്ടുവരെ പഠിച്ചിട്ടുണ്ട്. പ്രാരബ്ധംമൂലം പഠനം തുടരാനായില്ല. ഭര്*ത്താവ് ബിന്*സന്റെ പൂര്*ണപിന്തുണയോടെ പരീക്ഷയ്*ക്കെത്തിയ അനൂപയ്ക്ക് പരീക്ഷയില്* ജയിക്കുമെന്ന കാര്യത്തില്* സംശയമേ ഇല്ല.
ഇതേ സ്*കൂളില്* മൂന്നാം ക്ലാസ്സ് വരെ പഠിച്ച്, പഠനം തുടരാനാവാതെ പോയ കുട്ടപ്പന്* (50) പഴയ ഓര്*മകളുമായാണ് പരീക്ഷയ്*ക്കെത്തിയത്. പേനയെടുത്ത് എന്തെങ്കിലും എഴുതിയിട്ട് 40 വര്*ഷത്തിലേറെയായെങ്കിലും പരീക്ഷ നന്നായി എഴുതിയിട്ടുണ്ടെന്ന് കുട്ടപ്പന്*.
160 പേരാണ് കോലഴി ഇസഡ്.എം.എല്*.പി. സ്*കൂളില്* പരീക്ഷയെഴുതിയത്. ജില്ലയില്* ആകെ 4298 പേര്* നാലാംക്ലാസ് തുല്യതാപരീക്ഷയെഴുതിയതില്* ഏറ്റവും പ്രായമുള്ളയാള്* ചൊവ്വന്നൂരില്* പരീക്ഷയെഴുതിയ പന്തല്ലൂര്* സ്വദേശിനി അമ്മിണി(87)യാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്* പഠിതാക്കള്* തുല്യതാപരീക്ഷയെഴുതിയത് ഈ വര്*ഷമാണ്. അതിനായി വ്യാപകമായ പ്രചാരണപ്രവര്*ത്തനങ്ങള്* സാക്ഷരതാമിഷന്* നടത്തിയിരുന്നു. കാഴ്ചക്കുറവുള്ളവര്*ക്ക് പഞ്ചായത്തില്*നിന്ന് കണ്ണടകള്* നല്*കുമെന്ന് പറഞ്ഞിരുന്നെങ്കിലും തിരഞ്ഞെടുപ്പിന്റെ തിരക്കില്* കണ്ണടകള്* നല്*കാതിരുന്നത് പ്രായമേറിയവരെ ബുദ്ധിമുട്ടിലാക്കി.