തീവണ്ടിയില്* കാണാതായ യുവതിയുടെ മൃതദേഹം പെരിയാറില്* കണ്ടെത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    തീവണ്ടിയില്* കാണാതായ യുവതിയുടെ മൃതദേഹം പെരിയാറില്* കണ്ടെത്തി

    തീവണ്ടിയില്* കാണാതായ യുവതിയുടെ മൃതദേഹം പെരിയാറില്* കണ്ടെത്തി





    ആലുവ: തീവണ്ടിയില്* ദുരൂഹസാഹചര്യത്തില്* കാണാതായ കോഴിക്കോട് എന്*.ഐ.ടി.യിലെ ഗവേഷണവിദ്യാര്*ഥിനി ഒ.കെ. ഇന്ദുവിന്റെ മൃതദേഹം പെരിയാറില്* നിന്ന് കണ്ടെടുത്തു. ആലുവ ചെങ്ങമനാട് കണ്ടന്*തുരുത്തില്* വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെ മത്സ്യത്തൊഴിലാളികളാണ് പുഴയില്* യുവതിയുടെ മൃതദേഹം കണ്ടത്. പുഴയുടെ അരികില്* കമിഴ്ന്നുകിടക്കുന്ന നിലയില്* ആയിരുന്നു മൃതദേഹം. മത്സ്യത്തൊഴിലാളികള്* വിവരമറിയിച്ചതനുസരിച്ച് പുഴയില്* തിരച്ചില്* നടത്തിക്കൊണ്ടിരുന്ന പോലീസ്*സംഘം സ്ഥലത്തെത്തി. യുവതിയുടെ മൃതദേഹം വലയില്* കുരുക്കി ബോട്ടിന് പിന്നില്* കെട്ടി തൊട്ടടുത്തുള്ള ചുങ്കം കടവിലേക്ക് മാറ്റി. രാത്രി 8 മണിയോടെ ഇന്ദുവിന്റെ പിതൃസഹോദരന്മാരായ ഗോപിനാഥന്*നായര്*, മുരളീധരന്*നായര്*, അമ്മാവന്* രാധാകൃഷ്ണന്*നായര്* എന്നിവര്* സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ദുവിനെ തീവണ്ടിയില്* നിന്നു കാണാതാകുമ്പോള്* ധരിച്ചിരുന്ന പച്ചനിറത്തിലുള്ള ചുരിദാറും വൈറ്റ്*മെറ്റല്* കൊണ്ടുള്ള പാദസരവും ആഭരണങ്ങളും തന്നെയാണ് മൃതദേഹത്തിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ മൃതദേഹം പോലീസ് ബന്ധുക്കളെത്തുന്നതിനുമുമ്പുതന്നെ തിരിച്ചറിഞ്ഞിരുന്നു.

    ഞായറാഴ്ച രാത്രി തിരുവനന്തപുരം - മംഗലാപുരം തീവണ്ടിയില്* യാത്ര ചെയ്യുന്നതിനിടെയാണ് ഇന്ദുവിനെ കാണാതായത്.

    കായംകുളത്തിനും കുറ്റിപ്പുറത്തിനും ഇടയില്* എവിടെയോ വെച്ചാണ് ഇന്ദുവിനെ കാണാതായതെന്ന് ഒപ്പം യാത്ര ചെയ്തിരുന്ന സഹപ്രവര്*ത്തകനായ സുഭാഷില്* നിന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്*ന്ന് ആലുവ റെയില്*വേ പാലത്തിനുകീഴെ പെരിയാറില്* തിരച്ചില്* നടത്താന്* റെയില്*വേപോലീസിന് നിര്*ദേശം കൊടുത്തു. ഇതിനിടെ ബുധനാഴ്ച യുവതിയുടെ മൃതദേഹം ആലുവ തുരുത്ത് ഭാഗത്ത് പെരിയാറില്* കണ്ടതായി ഒരാള്* പോലീസിനെ അറിയിച്ചു. തുടര്*ന്ന് പോലീസ് വിപുലമായ തിരച്ചില്* രണ്ടുദിവസമായി തുടരുകയായിരുന്നു.

    മൃതദേഹം ചുങ്കം കടവില്* പോലീസ് സംരക്ഷണത്തില്* സൂക്ഷിച്ചശേഷം വെള്ളിയാഴ്ച ഇന്*ക്വസ്റ്റ് നടപടികള്* പൂര്*ത്തിയാക്കി ആലപ്പുഴ മെഡിക്കല്* കോളേജില്* പോസ്റ്റ്*മോര്*ട്ടം നടത്തിയശേഷം ബന്ധുക്കള്*ക്ക് വിട്ടുകൊടുക്കും.
Working...
X