വെള്ളരിക്കുണ്ട്: പുതിയ മലയാള സിനിമകളുടെ സി.ഡികള്* പോലീസ് പിടിച്ചു. വെള്ളരിക്കുണ്ടിലെ സംഗീത മ്യുസിക്*ഷോപ്പില്* നിന്നാണ് 12 പുതിയ സിനിമകളുടെ സി.ഡികള്* പിടികൂടിയത്. ഉടമ ജെയിംസ് ജേക്കബിനെ വെള്ളരിക്കുണ്ട് എസ്.ഐ പി.നാരായണനും സംഘവും അറസ്റ്റ് ചെയ്തു. സി.ഡി പകര്*പ്പ് ഇറങ്ങാത്ത ഉറുമി, ക്രിസ്ത്യന്* ബ്രദേഴ്*സ്, മെട്രോ, എല്*സമ്മ എന്ന ആണ്*കുട്ടി തുടങ്ങിയ സിനിമകളുടെ വ്യാജ സി.ഡി കളാണ് പിടിച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്*ന്ന് വ്യാഴാഴ്ച പന്ത്രണ്ടരയോടെയാണ് റെയ്ഡ് നടത്തിയത്.
ജില്ലയിലെ പലഭാഗങ്ങളിലും പുതിയ സിനിമകളുടെ വ്യാജ സി.ഡികള്* വില്*പ്പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്*ന്ന് മുസിക് ഷോപ്പുകള്* കേന്ദ്രീകരിച്ച് പോലീസ് റെയ്ഡ് നടത്തി വരികയാണ്. ജെയിംസ് ജേക്കബിനെ ഹൊസ്ദുര്*ഗ് ജുഡീഷ്യല്* കോടതി റിമാന്*ഡ് ചെയ്തു.

