പൈലറ്റുമാരുടെ സമരം: കേരളത്തില്* 13 സര്*വീസുകള്* റദ്ദാക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പൈലറ്റുമാരുടെ സമരം: കേരളത്തില്* 13 സര്*വീസുകള്* റദ്ദാക്കി



    നെടുമ്പാശ്ശേരി: എയര്* ഇന്ത്യയിലെ ഒരു വിഭാഗം പൈലറ്റുമാര്* നടത്തിവരുന്ന സമരം കേരളത്തിലും ബാധിച്ചുതുടങ്ങി. വ്യാഴാഴ്ച കേരളത്തിലെ മൂന്നുവിമാനത്താവളങ്ങളിലുമായി 13 സര്*വീസുകള്* റദ്ദാക്കപ്പെട്ടു. കൊച്ചിയിലും തിരുവനന്തപുരത്തും അഞ്ച് സര്*വീസുകള്* വീതമാണ് റദ്ദാക്കേണ്ടിവന്നത്. കോഴിക്കോട്ട് മൂന്നും. രാവിലെ 6.40ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ബാംഗ്ലൂര്*-ചെന്നൈ, 8.15ന് യാത്ര തിരിക്കേണ്ടിയിരുന്ന കൊച്ചി-മുംബൈ, ഉച്ചയ്ക്ക് ശേഷം 2.15ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ബാംഗ്ലൂര്*-ചെന്നൈ, രാത്രി 8ന് യാത്ര പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ഡല്*ഹി, 8.20ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ഷാര്*ജ എന്നീ വിമാനങ്ങളാണ് കൊച്ചിയില്* റദ്ദാക്കിയത്.

    തിരുവനന്തപുരം-ബാംഗ്ലൂര്*-ചെന്നൈ, തിരുവനന്തപുരം-മാലി, തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-മുംബൈ, തിരുവനന്തപുരം-ഷാര്*ജ എന്നീ വിമാനങ്ങളാണ് തിരുവനന്തപുരത്ത് റദ്ദാക്കപ്പെട്ടത്.

    കോഴിക്കോട്-ദുബായ്, കോഴിക്കോട്-കോയമ്പത്തൂര്*-മുംബൈ-ഡല്*ഹി, കോഴിക്കോട്-ഷാര്*ജ എന്നീ വിമാനങ്ങള്* കോഴിക്കോട്ടും റദ്ദാക്കി. റദ്ദാക്കപ്പെട്ട വിമാനങ്ങളിലെ യാത്രക്കാര്*ക്ക് മറ്റേതെങ്കിലും ദിവസത്തേക്ക് ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാന്* എയര്* ഇന്ത്യ ക്രമീകരണമേര്*പ്പെടുത്തിയിട്ടുണ്ട്. ആവശ്യപ്പെടുന്നവര്*ക്ക് ടിക്കറ്റ് തുക പൂര്*ണമായും മടക്കിക്കൊടുക്കുന്നുമുണ്ട്. മറ്റ് വിമാനങ്ങളില്* പോകാന്* ആഗ്രഹിക്കുന്നവര്*ക്ക് ടിക്കറ്റ് കിട്ടുന്ന മുറയ്ക്ക് അത്തരത്തിലും ക്രമീകരണം ചെയ്തു നല്*കുന്നുണ്ടെന്ന് എയര്* ഇന്ത്യ അധികൃതര്* അറിയിച്ചു.

    എയര്* ഇന്ത്യ വിമാനങ്ങള്* പലതും റദ്ദാക്കിയത് ആഭ്യന്തരമേഖലയില്* സര്*വീസ് നടത്തുന്ന സ്വകാര്യവിമാന കമ്പനികള്*ക്ക് നേട്ടമായി. കൂടിയ നിരക്കിലാണ് സ്വകാര്യ വിമാന കമ്പനികളുടെ ടിക്കറ്റുകള്* വിറ്റുപോകുന്നത്. പൈലറ്റുമാരുടെ സമരം ഗള്*ഫ് സര്*വീസുകളെ കാര്യമായി ബാധിച്ചിട്ടില്ല. ഗള്*ഫിലേക്ക് കേരളത്തില്* നിന്നുമുള്ള സര്*വീസുകള്* അധികവും നടത്തുന്നത് എയര്*ഇന്ത്യ എക്*സ്​പ്രസാണ് എന്നതിനാലാണിത്. ഷാര്*ജ സര്*വീസിനെയാണ് സമരം ബാധിച്ചിരിക്കുന്നത്. ഷാര്*ജയിലേക്കുള്ള യാത്രക്കാരെ എയര്*ഇന്ത്യ എക്*സ്​പ്രസില്* കയറ്റിവിടും.
Working...
X