ദേശീയ പതാകയ്*ക്കൊപ്പം കരിങ്കൊടി; രണ്ട് ഡി.വൈ.എഫ്.ഐക്കാര്* അറസ്റ്റില്* Posted on: 29 Apr 2011

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ദേശീയ പതാകയ്*ക്കൊപ്പം കരിങ്കൊടി; രണ്ട് ഡി.വൈ.എഫ്.ഐക്കാര്* അറസ്റ്റില്* Posted on: 29 Apr 2011

    ദേശീയ പതാകയ്*ക്കൊപ്പം കരിങ്കൊടി; രണ്ട് ഡി.വൈ.എഫ്.ഐക്കാര്* അറസ്റ്റില്*
    Posted on: 29 Apr 2011


    തിരുവനന്തപുരം: എന്*ഡോസള്*ഫാനെതിരെ ഏജീസ് ഓഫീസിനു മുന്നില്* പ്രതിഷേധിക്കാന്* എത്തിയ ഡി.വൈ.എഫ്.ഐ പ്രവര്*ത്തകര്* ദേശീയ പതാക കെട്ടിയ തൂണില്* കരിങ്കൊടി കെട്ടി. ദേശീയ പതാകയെ അപമാനിച്ചതിന് രണ്ടു ഡി.വൈ.എഫ്.ഐക്കാരെ കന്*േറാണ്*മെന്റ് പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്* ഓടിരക്ഷപ്പെട്ടു.

    ഡി.വൈ.എഫ്.ഐ പ്രവര്*ത്തകരായ, ജനറല്* ആസ്​പത്രിക്ക് സമീപം മീനഭവനില്* ബിനു (33), ഇടപ്പഴഞ്ഞി സി.എസ്.എം. നഗറില്* രാജേഷ്*കുമാര്* (30) എന്നിവരാണ് അറസ്റ്റിലായത്. ഇവര്*ക്കൊപ്പമുണ്ടായിരുന്ന ഒരാള്* ഓടി രക്ഷപ്പെട്ടു.

    എന്*ഡോസള്*ഫാന്* നിരോധിക്കണമെന്ന ആവശ്യവുമായാണ് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്* ഏജീസ് ഓഫീസിനു മുന്നില്* പ്രതിഷേധ സമരം നടത്തിയത്. സമരക്കാര്* എത്തുന്നതിനു മുമ്പുതന്നെ ഏജീസ് ഓഫീസിനു മുന്നില്* പോലീസ് നിലയുറപ്പിച്ചിരുന്നു. എന്നാല്*, പ്രതിഷേധക്കാര്* എത്തുന്നതിനു മുമ്പേ ഓഫീസിനുള്ളില്* കടന്ന മൂന്ന് ഡി.വൈ.എഫ്.ഐ. പ്രവര്*ത്തകരാണ് ദേശീയ പതാകയ്ക്ക് താഴെയായി കരിങ്കൊടി കെട്ടിയത്.

    കനത്ത സെക്യൂരിറ്റി സംവിധാനമുള്ള ഏജീസ് ഓഫീസിനുള്ളില്* സമരത്തിനു മുമ്പേ പ്രവര്*ത്തകര്* കരിങ്കൊടിയുമായി കയറിയത് സുരക്ഷാ വീഴ്ചയായി കണക്കാക്കുന്നു. സമരം തുടങ്ങിയതും ഓഫീസിനുള്ളില്* കടന്ന മൂവരും ചേര്*ന്ന് കരിങ്കൊടി ദേശീയ പതാക കെട്ടിയിരുന്ന ഇരുമ്പുതൂണില്* കെട്ടുകയായിരുന്നു. ഏജീസ് ഓഫീസില്* ദേശീയ പതാക കെട്ടുന്ന ഇരുമ്പ് തൂണാണിത്. കരിങ്കൊടി കെട്ടുന്നതു കണ്ട് പോലീസ് എത്തുന്നതിനിടെ പ്രതികള്* ഓടി രക്ഷപ്പെടാന്* ശ്രമിച്ചു. ഇവരെ ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയില്* എടുത്തത്.

    ഇതിനിടെ ഏജീസ് ഓഫീസിനു മുന്നില്* നിലയുറപ്പിച്ച മറ്റ് പ്രവര്*ത്തകര്* പ്രധാനമന്ത്രി മന്*മോഹന്*സിങ്, കൃഷിമന്ത്രി ശരദ്പവാര്*, പരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേശ് എന്നിവരുടെ കോലം കത്തിച്ചു. പ്രതിഷേധ സമരം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.പി. ദീപക് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബി.ബിജു, വിനോദ്, അമ്പിളി എന്നിവര്* പ്രസംഗിച്ചു.

    ദേശീയ പതാകയെ അപമാനിച്ചതിനാണ് ഡി.വൈ.എഫ്.ഐക്കാര്*ക്കെതിരെ കേസ് എടുത്തതെന്ന് കന്*േറാണ്*മെന്റ് പോലീസ് അറിയിച്ചു. കോടതിയില്* ഹാജരാക്കിയ പ്രതികളെ റിമാന്*ഡ് ചെയ്തു.
Working...
X