പത്രവ്യവസായത്തിന?? ?റെ പ്രതീക്ഷയായി ഡിജിറ്റല്* പത്രം - ദി ഡെയ്*ലി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പത്രവ്യവസായത്തിന?? ?റെ പ്രതീക്ഷയായി ഡിജിറ്റല്* പത്രം - ദി ഡെയ്*ലി


    പത്രവ്യവസായത്തിന്റെ പ്രതീക്ഷയായി ഡിജിറ്റല്* പത്രം - ദി ഡെയ്*ലി



    അച്ചടി മാധ്യമങ്ങള്*ക്ക് അനുകൂലമായ കാലാവസ്ഥയല്ല ഇന്നുള്ളത്. ലോകത്തെ മിക്ക പ്രമുഖ ദിനപത്രങ്ങളും സാമ്പത്തിക പ്രതിസന്ധിയില്* ഉലയുകയാണ്. വായനക്കാരുടെ മാറുന്ന അഭിരുചികളും, വിവരസാങ്കേതികരംഗത്തെ വിപ്ലവകരമായ മാറ്റങ്ങളും പത്രങ്ങളുടെ നിലനില്*പ്പ് തന്നെ സംശയത്തിലാക്കിയ സാഹചര്യത്തില്*, പരമ്പരാഗത അച്ചടി മാധ്യമ വ്യവസായത്തെ ഡിജിറ്റല്* രൂപാന്തരത്തിലൂടെ പുനര്*ജന്മം നല്*കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പത്രങ്ങള്* എത്താത്ത, ഇന്റര്*നെറ്റ് സൗകര്യങ്ങള്* അപ്രാപ്യമായ പ്രദേശങ്ങള്* ഉള്ള ഇന്ത്യ, ബ്രസീല്* പോലുള്ള രാജ്യങ്ങളില്* അച്ചടി മാധ്യമങ്ങള്* ഇപ്പോഴും വളര്*ച്ചയുടെ പ്രതീക്ഷ നിലനിര്*ത്തുന്നുണ്ട്.

    പക്ഷേ, അമേരിക്കയിലും യൂറോപ്യന്* രാജ്യങ്ങളിലും സ്ഥിതി വിപരീതമാണ്. ലോകത്തിലെ ഏറ്റവും വലിയ മാധ്യമ വിപണിയായ അമേരിക്കയില്* പത്രങ്ങളുടെ അവസ്ഥ ആശങ്കാജനകമായി തുടരുന്നു. ഓഡിറ്റ് ബ്യൂറോ ഓഫ് സര്*ക്കുലേഷന്റെ കഴിഞ്ഞ വര്*ഷത്തെ കണക്കുകളനുസരിച്ച് ഏറ്റവും പ്രചാരമുള്ള 25 പത്രങ്ങളില്* പത്തെണ്ണത്തിന്റെ പ്രചാരം ശരാശരി 12 ശതമാനം കുറഞ്ഞു. ന്യൂയോര്*ക്ക് ടൈംസിന്റെ സര്*ക്കുലേഷന്* 10 ലക്ഷത്തില്* നിന്ന് 9 ലക്ഷമായി ചുരുങ്ങിയപ്പോള്*, ലോസ് ആഞ്ചലിസ് ടൈംസ്, ചിക്കാഗോ ട്രിബ്യൂണ്*, വാഷിംഗ്ടണ്* പോസ്റ്റ് എന്നീ ദിനപത്രങ്ങളുടെ വായനക്കാരുടെ എണ്ണം കാര്യമായി കുറഞ്ഞു.
    അതുമൂലമുള്ള വരുമാനനഷ്ടം നികത്താന്* ജീവനക്കാരെ വെട്ടിക്കുറച്ചും ബ്യൂറോകള്* നിര്*ത്തലാക്കിയും പരസ്യങ്ങളുടെ ചാര്*ജ് കൂട്ടിയും പത്രങ്ങള്* നിലനില്*പ്പിനായി പൊരുതുകയാണ്. 1980 കളുടെ അവസാനത്തോടെ പത്രങ്ങളുടെ പ്രചാരത്തില്* കുറവ് പ്രകടമായിരുന്നു. എന്നാല്* ഇന്റര്*നെറ്റിന്റെ വളര്*ച്ചയോടെ ഇത് കൂടുതല്* വേഗതയാര്*ന്നു.

    അമേരിക്കന്* ജനസംഖ്യയില്* 13 ശതമാനം ആളുകളുടെ കൈകളിലേ ഇന്ന് പത്രങ്ങള്* എത്തുന്നുള്ളൂ. 1941 ല്* 31 ശതമാനം ആളുകളില്* പത്രങ്ങള്* എത്തിയിരുന്നു. ദിനപത്രങ്ങള്* ഒരു ബഹുജനമാധ്യമം അല്ലാതാവുകയാണ്.
    കഴിഞ്ഞ രണ്ട് വര്*ഷത്തിനുള്ളില്*, ചെറുതും വലുതുമായ നിരവധി പത്രങ്ങള്* അടച്ചുപൂട്ടേണ്ടിവന്നു. 146 വര്*ഷമായി പ്രസിദ്ധീകരിക്കുന്ന സിയാറ്റില്* പോസ്റ്റ് ഇന്റലിജന്*സര്*, റോക്കി മൗണ്ടന്* ന്യൂസ്, ക്രിസ്ത്യന്* സയന്*സ് മോണിറ്റര്* എന്നിവ ഇതില്* ഉള്*പ്പെടുന്നു. പലതും ഇന്റര്*നെറ്റ് പതിപ്പുകളില്* മാത്രമായി ഒതുങ്ങി. പ്രധാന നഗരങ്ങളിലെല്ലാം രണ്ട് പ്രമുഖ ദിനപത്രങ്ങള്* ഉണ്ടായിരുന്ന അമേരിക്കയില്* വായനക്കാര്*ക്ക് ഒരു പത്രം മാത്രം ലഭിക്കുന്ന സ്ഥിതിവിശേഷവും
    വന്നുകഴിഞ്ഞിരിക്കുന്നു. പരസ്യവരുമാനത്തിലും ഇടിവ് പ്രകടമാണ്. 2009 ല്* പത്രങ്ങളുടെ പരസ്യവരുമാനത്തില്* 24 ശതമാനത്തോളം കുറവ് ഉണ്ടായതിന്, സാമ്പത്തിക മാന്ദ്യം ഒരു കാരണമായി ചൂണ്ടിക്കാണിക്കാം. എന്നാല്*, അടുത്ത മൂന്നുവര്*ഷത്തിനുള്ളില്* പരസ്യവരുമാനം 8 ശതമാനത്തിലധികം കുറയുമെന്ന ന്യൂസ്*പേപ്പര്* അസോസിയേഷന്* ഓഫ് അമേരിക്കയുടെ കണക്കുകള്* മാനേജ്*മെന്റുകള്*ക്ക് തലവേദന സൃഷ്ടിക്കുന്നു.



    ഈ സ്ഥിതിവിശേഷം തുടര്*ന്നാല്*, അമേരിക്കയില്* നിന്ന് ഇന്ന് പ്രസിദ്ധീകരിക്കുന്ന 1400 ഓളം ദിനപത്രങ്ങളില്*, ഈ ദശകത്തിന്റെ അവസാനത്തോടെ പകുതിയോളം നിര്*ത്തലാക്കുകയോ, ഇന്റര്*നെറ്റ് എഡിഷനുകളുമായി മാത്രം അവശേഷിക്കുകയോ ചെയ്യുമെന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.

    ഇതിന് ഒരു നേരിയ അപവാദം റൂപെര്*ട്ട് മര്*ഡോക്കിന്റെ ഉടമസ്ഥതയിലുള്ള വാള്* സ്ട്രീറ്റ് ജേണല്* ആണ്. പത്രവ്യവസായത്തിന്റെ വളര്*ച്ച മൊത്തമായി മുരടിക്കുമ്പോളും ബിസിനസ്സ് വാര്*ത്തകള്*ക്ക് ഊന്നല്* നല്*കുന്നവ വളരുന്നു. വാര്*ത്തകള്*ക്ക്് ഇന്റര്*നെറ്റിനെ ആശ്രയിക്കുന്ന വായനക്കാരാണ് പൊതുവെ പത്രങ്ങളെ കൈവെടിയുന്നത്. 15 വര്*ഷങ്ങള്*ക്ക് മുമ്പ് ഇന്റര്*നെറ്റ് വിപ്ലവം കത്തിപടര്*ന്ന കാലത്താണ് പത്രങ്ങള്* അവയുടെ ഇലക്*ട്രോണിക് വകഭേദങ്ങള്* സൗജന്യമായി ലഭ്യമാക്കിത്തുടങ്ങിയത്. അതാണോ ഇന്നത്തെ ദുരവസ്ഥയിലേക്ക് നയിച്ചത് എന്ന് സംശയിക്കുന്നവരുണ്ട്. പത്രങ്ങള്* വളരെ കഷ്ടപ്പെട്ടും പണം മുടക്കിയ ഉണ്ടാക്കിയ അവരുടെ ഏറ്റവും വിലകൂടിയ സ്വത്താണ് സൗജന്യമായി വെബ്ബില്* വിതരണം ചെയ്തത്. പത്രവ്യവസായത്തിന്റെ പ്രധാന ഉല്*പ്പന്നം വാര്*ത്തകളാണ്. അത് സൗജന്യമായി ഇലക്*ട്രോണിക് മാധ്യമങ്ങളിലൂടെ വിതരണം ചെയ്യാനെടുത്ത തീരുമാനം ആത്മഹത്യാപരം തന്നെയായിരുന്നു. ഓണ്*ലൈനില്* പത്രങ്ങള്* സൗജന്യമായി ലഭ്യമാകുമ്പോള്*, കാശുകൊടുത്ത് പത്രങ്ങള്* എന്തിന് വാങ്ങണം എന്ന മനോഭാവമാണ് പത്രങ്ങളുടെ ഇന്റര്*നെറ്റ് പതിപ്പുകള്*ക്ക് ലാഭമുണ്ടാക്കാനുള്ള പ്രധാന വെല്ലുവിളി.

    കൂടുതല്* ഓണ്*ലൈന്* വായനക്കാരുണ്ടാകുമ്പോള്*, പരസ്യവരുമാനം അനുബന്ധമായി വര്*ധിക്കും എന്ന നിഗമനവും ഇതുവരെ ശരിയായിട്ടില്ല. പത്രപരസ്യങ്ങള്*ക്ക് നല്*കുന്ന പണം ഓണ്*ലൈന്* പരസ്യങ്ങള്*ക്ക് നല്*കാന്* കമ്പനികള്* തയ്യാറാകുന്നില്ല എന്നതാണ് പ്രശ്*നം. അതുകൊണ്ട്, പത്രങ്ങളുടെ ഇന്റര്*നെറ്റ് പതിപ്പുകള്*ക്ക് വായനക്കാര്* ഉണ്ടെങ്കിലും മിക്കതും ലാഭകരമല്ലാതെ തുടരുന്നു. ഈ പ്രശ്*നത്തിന് കടിഞ്ഞാണിടാന്*, ചില പത്രങ്ങള്* 'പേ വാള്*' എന്ന സമ്പ്രദായം പരീക്ഷിച്ചു. ഇന്റര്*നെറ്റ് എഡിഷനുകളിലെ ചില ലേഖനങ്ങള്*ക്കും, ഫീച്ചറുകള്*ക്കും (Premium content) മാത്രം ഫീസ് ഈടാക്കുന്ന രീതി പരീക്ഷിച്ച ലണ്ടനിലെ ദി ടൈംസ് പത്രത്തിന്റെ അനുഭവം മോശമായിരുന്നു. ദി ടൈംസിന്റെ ഇന്റര്*നെറ്റ് എഡിഷന് ഒരാഴ്ചക്ക് 2 പൗണ്ട് ഫീസ് ഏര്*പ്പെടുത്തിയപ്പോള്*, വായനക്കാരില്* 90 ശതമാനവും പിന്നെ ഓണ്*ലൈന്* എഡിഷനെ തിരിഞ്ഞുനോക്കിയില്ല.

    ഈ അടിയൊഴുക്കുകളിലെല്ലാം മാധ്യമങ്ങളുടെ അടിസ്ഥാന തത്ത്വങ്ങളില്* മാറ്റം വരുന്നില്ല. വാര്*ത്തകള്* ജനങ്ങള്*ക്ക് അനിവാര്യമാണ്. പക്ഷേ അത് ലഭിക്കാന്* ഇന്ന് ഏറെ സാധ്യതകള്* ഉണ്ട് എന്ന് മാത്രം. അതുകൊണ്ട് തന്നെ അച്ചടി മാധ്യമത്തോടും ഡിജിറ്റല്* പ്ലാറ്റ്*ഫോമുകളോടും സമന്വയിപ്പിച്ചുകൊണ്ടുള്ള ബിസിനസ് മാതൃകകളാണ് ഇന്ന് ആവശ്യം. അത്തരം ഒരു നൂതനമായ കാല്*വെപ്പ് ഈയിടെ ഉടലെടുത്തത് കമ്പ്യൂട്ടിംഗ് രംഗത്ത് നിന്നാണ്. പത്രങ്ങളുടെ രണ്ടാം ജന്മത്തിന് വഴിതെളിക്കുമെന്ന് കരുതപ്പെടുന്ന ടാബ്*ലെറ്റ് കമ്പ്യൂട്ടറുകള്* വിപണിയില്* ലഭ്യമായത് കഴിഞ്ഞവര്*ഷമാണ്.

    സ്മാര്*ട്ട് ഫോണിന്റെയും ലാപ്*ടോപ്പിന്റെയും ശേഷി സമന്വയിപ്പിച്ചുകൊണ്ട് ഒരു സങ്കര ഉല്പന്നമാണ് ഇന്ന് ഏറെ പ്രചാരം നേടികഴിഞ്ഞ ടാബ്*ലെറ്റുകള്*. അതിന്റെ ഉപജ്ഞാതാക്കളായ സ്റ്റീവ് ജോബ്*സിന്റെ നേതൃത്വത്തിലുള്ള ആപ്പിള്* സംഗീതം, പുസ്തകപ്രസാധനം, ടെലികോം, ഗെയ്മിങ്ങ്് എന്നീ മേഖലകളില്* നിലവിലുള്ള നിയമങ്ങളും സാധ്യതകളും അപ്പാടെ മാറ്റിയെഴുതുക കമ്പനിയാണ്. ഡിജിറ്റല്* യുഗത്തിന്റെ ഭാവി സാധ്യതകള്* മുന്നില്* കണ്ട് കൊണ്ട് ആപ്പിള്* പുറത്തിറക്കിയ ഐപ്പാഡിനെ പത്രലോകവും വന്* പ്രതീക്ഷയോടെയാണ് വരവേറ്റത്.

    കഴിഞ്ഞവര്*ഷം മാര്*ച്ചില്* അമേരിക്കന്* വിപണിയില്* എത്തിയ ഐപ്പാഡ് ആദ്യ 6 മാസത്തിനുള്ളില്* തന്നെ 75 ലക്ഷം വിറ്റഴിഞ്ഞു. ചെറിയ തുകയ്ക്ക് പോലും പത്രങ്ങള്* വാങ്ങാന്* മടിക്കുന്നവര്* 500 ഡോളര്* വരെ കൊടുത്ത് ഐപ്പാഡ് കരസ്ഥമാക്കാന്* ശ്രമിക്കുന്നത് വാക്ക്്, ദൃശ്യം, ശബ്ദം എന്നീ അനുഭവങ്ങളെ ടച്ച് സ്*ക്രീന്* സൗകര്യത്തോടെ ഉപയോക്താക്കള്*ക്ക് പകര്*ന്നുകൊടുക്കുവാന്* ശേഷിയുള്ള ഉല്പന്നമായതുകൊണ്ടാണ്. ആപ്പിളിന്റെ ചുവടുപിടിച്ച് കഴിഞ്ഞ 6 മാസത്തിനുള്ളില്* വന്*കിട കമ്പ്യൂട്ടര്* നിര്*മ്മാതാക്കളെല്ലാം ടാബ്*ലെറ്റുകളുമായി വിപണിയെ ലക്ഷ്യമിട്ട് കഴിഞ്ഞു. ബ്ലാക്ക്*ബെറിയുടെ പ്ലേബുക്ക്. സാംസങ്ങിന്റെ ഗാലക്*സി, എച്ച്.പി.യുടെ ടച്ച്*പ്രോ, മോട്ടോറോളയുടെ സൂം, എന്നീ ടാബ്*ലെറ്റുകളെല്ലാം കീബോര്*ഡും മൗസുമില്ലാതെ 3ജി വയര്*ലെസ്സ് കണക്ടിവിറ്റി ഉപയോഗപ്പെടുത്തി നവീനമായ രീതിയില്* ജനങ്ങളെ ആകര്*ഷിക്കുന്ന ഉല്*പ്പന്നങ്ങളാണ്.

    2012 ഓടെ ലോകത്ത് പത്ത് കോടി ടാബ്*ലെറ്റ് കമ്പ്യൂട്ടറുകള്* വില്*ക്കപ്പെടും എന്നാണ് സൂചന. നൂതനമായി ഉള്ളടക്കം അവതരിപ്പിക്കാനും, പുതിയ ബിസിനസ്സ് മാതൃകകളിലൂടെ ഉപയോക്താക്കളില്* നിന്ന് പ്രതിഫലം ഈടാക്കാനും ടാബ്*ലെറ്റ് കമ്പ്യൂട്ടറുകള്*ക്ക് സാധിക്കും എന്ന് ആപ്പിള്* തെളിയിച്ചുകഴിഞ്ഞു. ആപ്പിളിന്റെ ഐ ട്യൂണ്*സ് എന്ന ലൈബ്രറിയിലൂടെ ഓരു കോടിയോളം ആപ്ലിക്കേഷനുകള്* ലഭ്യമാണ്. മിക്ക പത്രങ്ങളും ഇപ്പോള്* ഐപ്പാഡിലൂടെ ലഭ്യമാണ്.
    പക്ഷേ, ഇവിടെയും വാര്*ത്തകള്* സൗജന്യമായി ജനങ്ങളിലെത്തിക്കാനാണ് പത്രങ്ങള്* ശ്രമിക്കുന്നത്. ഈ പ്രവണത മാറ്റിയെഴുതി ഐപ്പാഡ് അല്ലെങ്കില്* ടാബ്*ലെറ്റുകള്*ക്ക് മാത്രമായി ഒരു ഡിജിറ്റല്* ദിനപത്രം എന്ന ആശയം ഈയിടെ പ്രാവര്*ത്തികമാക്കിയത് മാധ്യമ രാജാവായ റൂപെര്*ട്ട് മര്*ഡോക്കാണ്. മര്*ഡോക്കിന്റെ ന്യൂസ് കോര്*പ്പറേഷന്റെ ഉടമസ്ഥതയില്* ലോകമെമ്പാടും പത്രങ്ങളും ചാനലുകളും ഉണ്ട്. അതുകൊണ്ടു തന്നെ മര്*ഡോക്കിന്റെ 'ദി ഡെയിലി' എന്ന പുതിയ ടാബ്*ലെറ്റ് പത്രം ഫിബ്രവരി രണ്ടിന് അമേരിക്കയില്* പ്രസിദ്ധീകരണം തുടങ്ങിയപ്പോള്* മാധ്യമലോകത്തിന്റെ ശ്രദ്ധ അതിലേക്ക് തിരിഞ്ഞത് ഈ പുതിയ പരീക്ഷണത്തിന്റെ സാധ്യത എന്ത് എന്ന് അറിയാനുള്ള വ്യഗ്രത കൊണ്ടാണ്.

    പുതിയ കാലം പുതിയ ജേര്*ണലിസം ആവശ്യപ്പെടുന്നു എന്ന മുന്നറിയിപ്പാണ് ന്യൂയോര്*ക്കില്* ദി ഡെയിലിയുടെ പ്രസിദ്ധീകരണവേളയില്* മര്*ഡോക്ക് മുന്നോട്ടുവെച്ചത്. 'വാര്*ത്താ ഉപഭോഗത്തിന്റെ പുതിയ ഒരു യുഗം പിറക്കുകയാണ്. ഭാവിയില്* എങ്ങനെയാണ് വാര്*ത്തകള്* വിതരണം ചെയ്യപ്പെടുകയും ഉപയോഗിക്കുകയും ചെയ്യപ്പെടുക എന്നതിന്റെ ഒരു മാതൃകയാണ് ഇത്- മര്*ഡോക് പറഞ്ഞു.

    ഇപ്പോള്* ഐപ്പാഡിലൂടെ മാത്രം വായിക്കാന്* സാധിക്കുന്ന അച്ചടിമഷി പുരളാത്ത പൂര്*ണ്ണ ഡിജിറ്റല്* പത്രമാണ് ദി ഡെയിലി. സാധാരണ ഓണ്*ലൈന്* പത്രങ്ങളില്* നിന്ന് ദി ഡെയിലിക്കുള്ള പ്രധാന വ്യത്യാസം, ടാബ്*ലെറ്റ് കമ്പ്യൂട്ടറുകളില്* മാത്രമേ ഇത് വായിക്കാനാകൂ എന്നതാണ്. എല്ലാ പ്രഭാതങ്ങളിലും ഡിജിറ്റല്* രൂപത്തില്* പുതിയ പത്രം ഐപ്പാഡില്* പ്രത്യക്ഷപ്പെടുന്നു. ദി ഡെയിലി വായനക്കാര്*ക്ക് ഒരു പ്രത്യേക അനുഭവം തരുന്നു. ദി ഡെയിലി ഒരു പത്രം മാത്രമല്ല - അതൊരു മാധ്യമമാണ്.അതൊരു പുതിയ വെബ്*സൈറ്റാണ്, പകിട്ടുള്ള മാഗസീനാണ്, ഹൈ ഡെഫനിഷന്* ടെലിവിഷനാണ്- ഒരു പത്രത്തില്* ഇതെല്ലാം ഒന്നിച്ച് നല്*കുകാണ് ദ ഡെയ്*ലി. 100 പേജ് ആണ് ഒരു ദിവസത്തെ ദി ഡെയിലി. വാക്കുകളും ദൃശ്യങ്ങളും ശബ്ദവും സമന്വയിപ്പിച്ച് വാര്*ത്തകള്* അവതരിപ്പിക്കുന്നതില്* ദി ഡെയിലി വിജയിക്കുന്നു എന്ന് നിസ്സംശയം പറയാം.

    മൂന്നുകോടി ഡോളര്* മുടക്കിയാണ് മര്*ഡോക്ക് ദി ഡെയിലി പുറത്തിറക്കിയത്. അണിയറ പ്രവര്*ത്തകരായി പ്രമുഖ ദിനപത്രങ്ങളില്* നിന്ന് വന്ന മാധ്യമ പ്രവര്*ത്തകരുള്*പ്പെട്ട സംഘവുമുണ്ട്. റൂപെര്*ട്ട് മര്*ഡോക്കിന് ദി ഡെയിലി ഒരു ഇന്റര്*നെറ്റ് പരീക്ഷണം മാത്രമല്ല. ഇത് പത്രവ്യവസായത്തിന്റെ നിര്*ണായക കാല്*വെപ്പ് ആണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നതുകൊണ്ടാണ് പ്രതിമാസം 2 മില്ല്യന്* ഡോളര്* ചിലവ് കണക്കാക്കിക്കൊണ്ട് ദി ഡെയിലിയുമായി അദ്ദേഹം മുന്നോട്ടുപോകുന്നത്. പത്രം സൗജന്യമല്ല. ഓരോ ആഴ്ചയിലും ഉപയോക്താക്കളുടെ ക്രെഡിറ്റ് കാര്*ഡുകളില്* നിന്ന് 99 സെന്റ് (ഏകദേശം 44 രൂപ) ചിലവിട്ടാലെ പത്രം ലഭിക്കൂ. വാര്*ഷിക വരിസംഖ്യ 40 ഡോളര്*. അനേകം പത്രങ്ങള്* ഓണ്*ലൈനില്* സൗജന്യമായി വരുമ്പോള്* ദി ഡെയിലിക്ക് വേണ്ടി വായനക്കാര്* കാശ് മുടക്കുമോ എന്നത് കാലം തെളിയിക്കും. ഒന്നര കോടി ഐ പാഡ് ഉപയോക്താക്കള്* ഇപ്പോള്*തന്നെ ഉള്ളതില്* നല്ലൊരു പങ്ക് കാശുമുടക്കി ദ ഡെയ്*ലി എന്ന അത്യപൂര്*വമായ അനുഭവം ആസ്വദിക്കുമെന്നാണ് മര്*ഡോക് വിശ്വസിക്കുന്നത്. ഇത്രയും വലിയ നിക്ഷേപത്തോടെ ആരംഭിച്ച ദി ഡെയിലി ലാഭകരമാക്കാന്* ചുരുങ്ങിയത് അഞ്ചുലക്ഷം വരിക്കാരെങ്കിലും ആവശ്യമാണ്. വരിസംഖ്യ തന്നെയാണ് പ്രധാന വരുമാനലക്ഷ്യം. പരസ്യങ്ങള്* കുറവാണ്.
    എന്തിനാണ് മര്*ഡോക്ക് ദി ഡെയിലി പുറത്തിറക്കിയത്? ഒരു വശത്ത്, പത്രങ്ങളുടെ സര്*ക്കുലേഷനിലും പരസ്യവരുമാനത്തിലും കുറേ വര്*ഷങ്ങളായി കണ്ടുവരുന്ന ഇടിവ്. മറുവശത്ത് ഓണ്*ലൈന്* പത്രങ്ങളുടെ ലാഭകരമല്ലാത്ത അവസ്ഥ. ഈ രണ്ട് പ്രശ്*നങ്ങളും പരിഹരിക്കാന്*, ആപ്പിളിന്റെ അഭൂതപൂര്*വ്വമായ വിജയഗാഥ മുതലെടുത്ത് ടാബ്*ലെറ്റുകളിലൂടെ പുതിയ ബിസിനസ് മാതൃകയാണ് മര്*ഡോക്ക് ലക്ഷ്യമിടുന്നത്.



    ദി ഡെയിലിക്ക് ഇപ്പോള്* എത്ര വരിക്കാരുണ്ട് എന്ന് ആപ്പിള്* വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, ആപ്പിളിന്റെ ഐട്യൂണണ്*സ് ലൈബ്രറിയിലെ 'ടോപ് ടെന്* ' അപ്ലിക്കേഷനുകളില്* ഡി ഡെയിലി ഇടം നേടിക്കഴിഞ്ഞു എന്നത് ശുഭകരമായ തുടക്കം തന്നെയാണ്.
    ദി ഡെയിലി ഒരു തുടക്കം മാത്രമാണ്. മാധ്യമലോകത്തിന്റെ ഭാവി പുനര്*രചിക്കുന്ന ഒരു ചെറിയ കാല്*വെപ്പ്. ഐ പാഡില്* മാത്രമല്ല എല്ലാ ടാബ്ലെറ്റുകളിലും ദ ഡെയ്*ലി ലഭ്യമാക്കേണ്ടതുണ്ട്. ആന്*ഡ്രോയിഡ് ഫോണുകളിലും ഇത് ലഭിച്ചേ തീരൂ.ഇതില്* ഇപ്പോള്* ദേശീയ അന്തര്*ദേശീയ വാര്*ത്തകളേ ലഭ്യമാക്കിയിട്ടുള്ളൂ. ഇത് ഹൈപ്പര്* ലോക്കല്* വാര്*ത്തകളുടെ കാലമാണ്. അതുപോലെ ഇപ്പോള്* അമേരിക്കയില്* മാത്രം ലഭിക്കുന്ന ഡെയ്*ലി ലോകത്തെന്നും എത്തിക്കേണ്ടതുമുണ്ട്.
    മറ്റ് ദിനപത്രങ്ങളും മര്*ഡോക്കിന്റെ പാത പിന്*തുടരാനുള്ള ശ്രമങ്ങള്* ആരംഭിച്ചുകഴിഞ്ഞു. ന്യൂയോര്*ക്ക് ടൈംസ് 30 ഡോളര്* വാര്*ഷിക വരിസംഖ്യയുമായി ഒരു പുതിയ ടാബ്*ലെറ്റ് ന്യൂസ്*പേപ്പറിനുള്ള ശ്രമം അണിയറയില്* തുടങ്ങിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ, ദി ഡെയിലി പത്രലോകത്ത് പുതിയ പ്രചോദനം നല്*കുമെന്ന് തീര്*ച്ച.
Working...
X