എന്ഡോസള്ഫാന് ആഗോള നിരോധനം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    എന്ഡോസള്ഫാന് ആഗോള നിരോധനം







    ഒട്ടേറെ ഇളവുകള്* ഉപയോഗം തത്കാലം തുടരും


    ' നിരോധനം ഒമ്പത് കീടനാശിനികള്*ക്ക്
    ' തീരുമാനം സ്റ്റോക്*ഹോം കണ്*വെന്*ഷന്റെ ജനീവ സമ്മേളനത്തില്*
    ' നിരോധനത്തിന് ഇന്ത്യന്* പാര്*ലമെന്റിന്റെ അംഗീകാരം ലഭിക്കണം


    ജനീവ:എന്*ഡോസള്*ഫാന്റെ വിഷവര്*ഷത്തില്* നിന്ന് ഭാവിതലമുറയ്ക്ക് മോചനം നല്കുന്നതിനായി ഈ മാരക കീടനാശിനിക്ക് ആഗോളതലത്തില്* നിരോധനം ഏര്*പ്പെടുത്താന്* തീരുമാനമായി. സ്റ്റോക്*ഹോം കണ്*വെന്*ഷന്റെ ഭാഗമായി സ്വിറ്റ്*സര്*ലന്*ഡിലെ ജനീവയില്* നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപന ദിവസമാണ് ലോകം കാത്തിരുന്ന തീരുമാനം പ്രഖ്യാപിച്ചത്. എന്*ഡോസള്*ഫാനുവേണ്ടി ആദ്യഘട്ടത്തില്* ശക്തമായി വാദിച്ച ഇന്ത്യയും ഒടുവില്* രാജ്യാന്തര സമൂഹത്തിന്റെ സമ്മര്*ദങ്ങള്*ക്ക് വഴങ്ങിയതോടെ നിരോധിക്കാനുള്ള തീരുമാനം സമ്മേളനം ഒറ്റക്കെട്ടായി അംഗീകരിക്കുകയാണുണ്ടായത്. ഇന്ത്യ ആവശ്യപ്പെട്ട മിക്ക ഇളവുകളും അനുവദിക്കപ്പെട്ട സാഹചര്യത്തില്* ഏതാനും വര്*ഷംകൂടി എന്*ഡോസള്*ഫാന്* ഉപയോഗം തുടരാനാവും. ഇന്ത്യയില്* അടിയന്തര നിരോധനം ഏര്*പ്പെടുത്തണമെങ്കില്* പുതിയ സമരങ്ങള്* ആവശ്യമായി വരികയും ചെയ്യും.

    പരിസ്ഥിതിക്കും ആരോഗ്യത്തിനും സ്ഥായിയായി നാശം വരുത്തുന്ന രാസവസ്തുക്കളുടെ നിയന്ത്രണം ലക്ഷ്യമിടുന്ന സ്റ്റോക്*ഹോം ഉടമ്പടിയില്* ഭാഗഭാക്കായരാജ്യങ്ങളുടെ അഞ്ചാമത് സമ്മേളനമാണ് എന്*ഡോസള്*ഫാന്* ഉള്*പ്പെടെ ഒമ്പതു കീടനാശിനികളെ നിരോധനം ആവശ്യമുള്ള രാസസംയുക്തങ്ങളുടെ പട്ടികയില്* പെടുത്തിയത്. നിരോധനം പ്രാവര്*ത്തികമാക്കണമെങ്കില്* അംഗരാജ്യങ്ങളുടെ പാര്*ലമെന്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. നടപടിക്രമങ്ങള്* പാലിച്ച് കരാര്* പ്രാബല്യത്തില്* വരാന്* ഒരു വര്*ഷം കഴിയും. ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് അനുവദിക്കപ്പെട്ട ഇളവുകള്* പ്രകാരം 22 വിളകളെ ബാധിക്കുന്ന 44 കീടങ്ങള്*ക്ക് ഈ കീടനാശിനി അഞ്ച് വര്*ഷത്തേക്കുകൂടി ഉപയോഗിക്കാനാവും. അതിനിടെ, ബദല്* മാര്*ഗങ്ങള്* കണ്ടുപിടിച്ചില്ലെങ്കില്* വീണ്ടും അഞ്ച് വര്*ഷത്തേക്ക് എന്*ഡോസള്*ഫാന്* ഉപയോഗം തുടരാനാവും. കശുവണ്ടി ഒഴികെ ഇന്ത്യയില്* ഇപ്പോള്* എന്*ഡോസള്*ഫാന്* ഉപയോഗിക്കുന്ന മിക്ക വിളകള്*ക്കും ഇളവ് ലഭിച്ചിട്ടുണ്ടെന്നതുകൊണ്ട് ഫലത്തില്* 11 വര്*ഷക്കാലം കൂടി ഈ മാരകവിഷം രാജ്യത്ത് വിറ്റഴിക്കുന്നതിലും പ്രയോഗിക്കുന്നതിലും കീടനാശിനിക്കമ്പനികള്*ക്കും തോട്ടങ്ങള്*ക്കും തടസ്സമുണ്ടാവില്ല. എന്നാല്* അഞ്ച് വര്*ഷത്തിനകംതന്നെ ബദല്* കണ്ടെത്താന്* കഴിയുമെന്നിരിക്കെ സമ്പൂര്*ണ നിരോധനത്തിനായി അതില്*കൂടുതല്* കാത്തിരിക്കേണ്ടിവരില്ലെന്ന് സമ്മേളനത്തില്* നിരീക്ഷകനായി പങ്കെടുക്കുന്ന തണല്* പരിസ്ഥിതി സംഘടനയുടെ പ്രവര്*ത്തകന്* സി. ജയകുമാര്* പറഞ്ഞു. കേരളത്തിലും പുറത്തുമുള്ള എന്*ഡോസള്*ഫാന്* വിരുദ്ധപ്രവര്*ത്തകരുടെ വിജയമാണ് നിരോധനമെന്ന് സ്വതന്ത്ര നിരീക്ഷകന്* ഡോ. മുഹമ്മദ് അഷീല്* അഭിപ്രായപ്പെട്ടു.

    തുടക്കം മുതല്* എന്*ഡോസള്*ഫാന്* അനുകൂല ലോബിക്കുവേണ്ടി നിലയുറപ്പിച്ചിരുന്ന ഇന്ത്യന്* പ്രതിനിധിസംഘം എന്*ഡോസള്*ഫാന്* ആരോഗ്യപ്രശ്*നങ്ങളുണ്ടാക്കുന്നതിന് തെളിവില്ലെന്നും നിരോധനം ആവശ്യമില്ലെന്നും കാണിച്ച് കരടുപ്രസ്താവന തയ്യാറാക്കിയിരുന്നു. ഇത് രാജ്യത്തിനകത്തെ പരിസ്ഥിതി പ്രവര്*ത്തകരുടെ കടുത്ത എതിര്*പ്പിനു കാരണമാവുകയും മറ്റൊരു രാജ്യത്തിന്റെയും പിന്തുണ കിട്ടില്ലെന്ന് ഉറപ്പാവുകയും ചെയ്തപ്പോള്* ഇളവുകളോടെ നിരോധനമാകാം എന്ന നിലപാടിലേക്ക് ഇന്ത്യന്* സംഘം മാറുകയാണുണ്ടായത്. എന്നാല്* ഇന്ത്യ ആവശ്യപ്പെട്ട എല്ലാ ഇളവുകളും നേടിയെടുക്കാന്* പ്രതിനിധികള്*ക്ക് കഴിഞ്ഞെന്ന് പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്* വ്യക്തമാക്കി. ഇന്ത്യയെക്കൂടാതെ ചൈനയും ഉഗാണ്ടയും ഇന്*ഡൊനീഷ്യയുമാണ് ഇളവ് വേണമെന്ന ആവശ്യമുന്നയിച്ചത്. ഇന്ത്യയുടെ കടുത്ത നിലപാടുമൂലം ആദ്യദിവസങ്ങളില്* അനിശ്ചിതത്വത്തിലായ നിരോധന ചര്*ച്ച ഖത്തറിന്റെ മുന്*കൈയിലാണ് പിന്നീടുള്ള ദിവസങ്ങളില്* മുന്നോട്ടുപോയത്. ഖത്തറിന്റെ നേതൃത്വത്തില്* പ്രത്യേക സമ്പര്*ക്ക ഗ്രൂപ്പ് രൂപവത്കരിച്ച ഒരുവിഭാഗം രാജ്യങ്ങള്* നിരോധനം സംബന്ധിച്ച കരടുരേഖ കഴിഞ്ഞ ദിവസം തയ്യാറാക്കിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് തുടങ്ങിയ പ്ലീനറി സമ്മേളനത്തില്* നിര്*ദേശിച്ച ഭേദഗതികളോടെയാണ് വെള്ളിയാഴ്ച രേഖയ്ക്ക് അന്തിമ രൂപം നല്കിയത്.

    എന്*ഡോസള്*ഫാന് നിരോധനം ഏര്*പ്പെടുത്തുന്നതു മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത വഹിക്കുന്നതിന് ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള പരിസ്ഥിതി സമിതി വികസ്വര രാജ്യങ്ങള്*ക്ക് സഹായം നല്കും. ബദല്*മാര്*ഗങ്ങള്* കണ്ടെത്താതെയുള്ള നിരോധനം കാര്*ഷികോത്പാദനത്തെ ബാധിക്കുമെന്ന ഇന്ത്യയുടെ വാദം സമ്മേളനം ശരിവെക്കുകയും ബദല്* സാധ്യതകളെ സംബന്ധിച്ച് കൂടിയാലോചനകള്* നടത്തി സമവായം കണ്ടെത്താന്* കണ്*വെന്*ഷന്റെ ഭാഗമായുള്ള പുനഃപരിശോധനാ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

    കരാറിന് ഇന്ത്യന്* പാര്*ലമെന്റ് അംഗീകാരം നല്കുന്നത് നീട്ടിക്കൊണ്ടുപോവാന്* കീടനാശിനി കമ്പനികള്* സമ്മര്*ദം ചെലുത്തുമെന്നതിനാല്* ഇന്ത്യയില്* ഇതുസംബന്ധിച്ച സംഘര്*ഷങ്ങള്* തുടരാനാണ് സാധ്യത. എന്*ഡോസള്*ഫാന് സമ്പൂര്*ണ നിരോധനം എന്ന ആവശ്യം നടപ്പാവാത്തിടത്തോളം ഫലപ്രദമായ നിയന്ത്രണം സാധ്യമല്ലെന്നാണ് പരിസ്ഥിതി പ്രവര്*ത്തകര്* ചൂണ്ടിക്കാണിക്കുന്നത്. ചില വിളകള്*ക്ക് ഇളവുണ്ടാകുകയാണെങ്കില്* ദുരുപയോഗം ചെയ്യപ്പെടാനും ഇടയുണ്ട്
Working...
X