പൈലറ്റ് സമരം: കേരളത്തിലേക്കുള്?? ? വിമാനനിരക്ക് കുത്തനെ കൂടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പൈലറ്റ് സമരം: കേരളത്തിലേക്കുള്?? ? വിമാനനിരക്ക് കുത്തനെ കൂടി


    മുംബൈ: എയര്* ഇന്ത്യാ പൈലറ്റുമാര്* പണിമുടക്ക് തുടരുന്നതുമൂലം മുംബൈയില്*നിന്ന്*കേരളത്തിലേക്കുള്ള വിമാനനിരക്ക് കുത്തനെ കൂടി. എയര്* ഇന്ത്യ വിമാനങ്ങള്* പറക്കാത്ത സാഹചര്യത്തില്* മറ്റ് വിമാനങ്ങളില്* ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥ കൂടിയായതോടെ കേരളത്തിലേക്കുള്ള യാത്രക്കാര്* നെട്ടോട്ടമോടുകയാണ്.

    ''കേരളത്തിലേക്ക് ഒരിടത്തേക്കും കറന്റ് ടിക്കറ്റുകള്* ലഭ്യമല്ല. എയര്*ഇന്ത്യ വിമാനങ്ങള്* പറക്കാതായതോടെ മറ്റു വിമാനങ്ങളിലെ ടിക്കറ്റുകള്*ക്ക് കുത്തനെ വില കൂടിയിരിക്കയാണ്. നിരവധിയാളുകള്* വിളിക്കുന്നുണ്ടെങ്കിലും ചെയ്യാന്*പറ്റാത്ത അവസ്ഥയിലാണ് ഇപ്പോള്*. എത്ര പണം വേണമെങ്കിലും തരാന്* തയ്യാറാണ് ചിലര്*. പക്ഷേ, ബിസിനസ്*ക്ലാസ്സില്* പോലും ടിക്കറ്റ് നല്*കാന്* കഴിയാത്ത അവസ്ഥയാണ്''-നഗരത്തിലെ ഒരു പ്രമുഖ ട്രാവല്* ഏജന്*സി ചൂണ്ടിക്കാട്ടുന്നു.

    എയര്* ഇന്ത്യയുടെ അഭാവത്തില്* ജെറ്റ്*ലൈറ്റ്, കിങ്ഫിഷര്*, ജെറ്റ് എയര്*വേസ് തുടങ്ങിയ വിമാനങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. എന്നാല്* എല്ലാ വിമാനക്കമ്പനികളും മാറിയ സാഹചര്യം മുതലെടുക്കുകയാണ്.
    കഴിഞ്ഞയാഴ്ചവരെ മുംബൈയില്* നിന്ന് കോഴിക്കോട്ടേക്ക് ജെറ്റ്*ലൈറ്റ് ഇക്കണോമി ക്ലാസ്സില്* ഈടാക്കിയിരുന്നത് 2585 രൂപയായിരുന്നു. ഇപ്പോഴത് 15,664 രൂപയിലേക്കുയര്*ന്നു കഴിഞ്ഞു. 15 ദിവസം കഴിഞ്ഞുള്ള ടിക്കറ്റ് വേണമെങ്കില്* 4900 രൂപയ്ക്ക് ലഭിക്കും.

    കൊച്ചിയിലേക്ക് 15 ദിവസം മുമ്പുവരെ കറന്റ് ടിക്കറ്റ് എകദേശം 6000 രൂപയ്ക്ക് ലഭിക്കുമായിരുന്നു. എന്നാല്* ഇപ്പോഴത്തെ നിരക്ക് 15,035 രൂപയാണ്. ഈ വിലയ്ക്കും ടിക്കറ്റ് കിട്ടാനില്ല. ബിസിനസ് ക്ലാസ്സില്* പോകാന്* 30,452 രൂപ കൊടുക്കണം.
    തിരുവനന്തപുരത്തേക്കുള്ള കിങ്ഫിഷര്* ഇക്കണോമി ടിക്കറ്റിന് 20,199 രൂപയാണ് വില. നേരത്തേ ഇത് 4784 രൂപയായിരുന്നു.
    സമരം നീളുകയാണെങ്കില്* ടിക്കറ്റ്*നിരക്ക് ഇനിയും ഉയരങ്ങളിലേക്ക് പറക്കുമെന്നാണ് എയര്*ലൈന്*സ് മേഖലയിലെ വിദഗ്ധര്* ചൂണ്ടിക്കാട്ടുന്നത്.
Working...
X