പാസ്*പോര്*ട്ട് സ്വകാര്യവത്കരണം: നടപടികള്*ക്കെതിരെ ആഭ്യന്തര വകുപ്പ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പാസ്*പോര്*ട്ട് സ്വകാര്യവത്കരണം: നടപടികള്*ക്കെതിരെ ആഭ്യന്തര വകുപ്പ്*

    പാസ്*പോര്*ട്ട് സ്വകാര്യവത്കരണം: നടപടികള്*ക്കെതിരെ ആഭ്യന്തര വകുപ്പ്*



    തിരുവനന്തപുരം: പാസ്*പോര്*ട്ട് വിതരണ നടപടികള്* സ്വകാര്യവത്കരിക്കുന്നതിനുള്ള നടപടികള്* വിദേശകാര്യ മന്ത്രാലയം ത്വരപ്പെടുത്തിയതിനെതിരെ ആഭ്യന്തര വകുപ്പ് രംഗത്ത്. പാസ്*പോര്*ട്ട് ഓഫീസുകളുടെ പ്രവര്*ത്തനം കാര്യക്ഷമമാക്കാനെന്ന പേരില്* രൂപം നല്*കിയിരിക്കുന്ന പാസ്*പോര്*ട്ട് സേവനകേന്ദ്രങ്ങളാണ് തര്*ക്കത്തിനു വഴിതുറന്നിരിക്കുന്നത്. വിദേശകാര്യ വകുപ്പിന്റെ ഈ നടപടി രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയാകുമെന്ന് ആഭ്യന്തരവകുപ്പ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

    2011 അവസാനത്തോടെ രാജ്യത്തെ 77 കേന്ദ്രങ്ങളില്* പാസ്*പോര്*ട്ട് സേവനകേന്ദ്രങ്ങള്* സ്ഥാപിക്കാനാണ് വിദേശകാര്യവകുപ്പിന്റെ നീക്കം. കേരളത്തില്* തിരുവനന്തപുരമുള്*പ്പെടെ 13 സ്ഥലങ്ങളില്* പാസ്*പോര്*ട്ട് സേവനകേന്ദ്രങ്ങള്* തുറക്കാന്* തീരുമാനിച്ചിട്ടുണ്ട്. ഇതില്* ചില കേന്ദ്രങ്ങള്* ജൂലായില്* തന്നെ തുറന്നു പ്രവര്*ത്തിപ്പിക്കുന്നതിനുള്ള നടപടികള്* പുരോഗമിക്കുകയാണ്. ടാറ്റ കണ്*സള്*ട്ടന്*സി സര്*വീസിനാണ് പാസ്*പോര്*ട്ട് സേവനകേന്ദ്രങ്ങളുടെ നടത്തിപ്പുചുമതല. രാജ്യത്തെ 37 പാസ്*പോര്*ട്ട് ഓഫീസുകള്*ക്ക് പകരമാവുന്ന സേവന കേന്ദ്രങ്ങള്* സ്ഥാപിക്കാന്* 1000 കോടി രൂപയുടെ കരാറാണ് ടാറ്റയും കേന്ദ്ര സര്*ക്കാരും തമ്മിലുണ്ടാക്കിയിരിക്കുന്നത്.

    പരീക്ഷണാര്*ഥം ആരംഭിച്ച ഏഴു സേവന കേന്ദ്രങ്ങള്* ഇപ്പോള്* രാജ്യത്തു പ്രവര്*ത്തിക്കുന്നുണ്ട്. നാലെണ്ണം കര്*ണാടകത്തിലും മൂന്നെണ്ണം ഉത്തരേന്ത്യയിലുമാണുള്ളത്. ഇവയുടെ പ്രവര്*ത്തനം സംബന്ധിച്ച് ഒട്ടേറെ പരാതികള്* ഉയര്*ന്നതാണ് ആഭ്യന്തര വകുപ്പിന്റെ ആശങ്കയ്ക്കാധാരം. പുതിയ ഇലക്*ട്രോണിക് സംവിധാനം നിലവില്* വരുമ്പോള്* വിദേശത്തു തൊഴില്* തേടിപ്പോകുന്ന വ്യക്തിയുടെയും തൊഴിലുടമയുടെയും വിവരങ്ങള്* ഓണ്*ലൈനില്* ലഭ്യമാകുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. പാസ്*പോര്*ട്ടില്* ഉടമയുടെ ബയോമെട്രിക് അടയാളങ്ങളുമുണ്ടാവുമെന്നതിനാല്* തിരിമറി ഒഴിവാക്കാനാവുമെന്നും അവകാശവാദമുണ്ടായി. എന്നാല്*, സേവനകേന്ദ്രങ്ങളില്* നിന്നു നല്*കിയ പാസ്*പോര്*ട്ടുകളില്* പിഴവുകള്* കടന്നുകൂടിയത് പ്രശ്*നമായിട്ടുണ്ട്.

    ബാംഗ്ലൂരിലെ കേന്ദ്രത്തില്* പാസ്*പോര്*ട്ടിന് അപേക്ഷിച്ച തിരുവനന്തപുരം സ്വദേശിയായ ഒരാള്*ക്ക് ഒരേ ദിവസം രണ്ട് പാസ്*പോര്*ട്ടുകള്* അനുവദിക്കപ്പെട്ടു. കേരളത്തില്* ഒട്ടേറെ ക്രിമിനല്* കേസുകളില്* പ്രതിയായ ഒരാള്*ക്കും ബാംഗ്ലൂരില്* നിന്ന് പാസ്*പോര്*ട്ട് നേടാനായി. ഇത്തരം പിഴവുകള്* ശ്രദ്ധയില്*പ്പെട്ടതോടെ ആഭ്യന്തര വകുപ്പ് പദ്ധതിക്കെതിരായി. പോലീസ് വെരിഫിക്കേഷന്* നടത്തി മൂന്നു ദിവസത്തിനകം പാസ്*പോര്*ട്ട് നല്*കുമെന്നാണ് ടാറ്റയുടെ വാഗ്ദാനം. ഇത് എങ്ങനെ സാധ്യമാകും എന്നതിനെക്കുറിച്ച് ആഭ്യന്തര വകുപ്പിന് വ്യക്തതയില്ല. ബാംഗ്ലൂരില്* പാസ്*പോര്*ട്ട് വിതരണത്തിലുണ്ടായ പാളിച്ചകള്* പോലീസ് പരിശോധന കൃത്യമായി നടക്കാത്തതിനാലാണെന്നു വിലയിരുത്തപ്പെടുന്നു.

    പാസ്*പോര്*ട്ട് സേവന കേന്ദ്രങ്ങള്* വരുന്നതോടെ നിലവിലുള്ള പാസ്*പോര്*ട്ട് ഓഫീസുകള്* നോക്കുകുത്തികളായി മാറുന്ന അവസ്ഥയുണ്ട്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇപ്പോള്* കേരളത്തില്* പാസ്*പോര്*ട്ട് ഓഫീസുകള്* പ്രവര്*ത്തിക്കുന്നത്. സേവന കേന്ദ്രങ്ങള്* വരുന്നതോടെ പാസ്*പോര്*ട്ട് ഓഫീസുകളുടെ ചുമതലയില്* എമിഗ്രേഷന്*, പോലീസ് ക്ലിയറന്*സ് സര്*ട്ടിഫിക്കറ്റ് എന്നിവ മാത്രമാകും. പാസ്*പോര്*ട്ടിനുള്ള അപേക്ഷ സ്വീകരിക്കാനുള്ള അധികാരം പോലും പാസ്*പോര്*ട്ട് ഓഫീസുകള്*ക്കുണ്ടാവില്ല. സേവന കേന്ദ്രങ്ങളില്* ടാറ്റ നിയോഗിക്കുന്ന ജീവനക്കാര്*ക്കുപുറമെ പാസ്*പോര്*ട്ട് ഓഫീസില്* നിന്നുള്ള ഒരുദ്യോഗസ്ഥന്* ഉണ്ടാവും. ഔദ്യോഗിക രേഖകളില്* ഒപ്പിടുക എന്നതു മാത്രമാണ് ഇദ്ദേഹത്തിന്റെ ചുമതല.
Working...
X