നഴ്*സുമാരുടെ സര്*ട്ടിഫിക്കറ്റ് തടഞ്ഞുവെക്കലിനെത?? ?രെ ഡല്*ഹി ഹൈക്കോടതിയില്* ഹര്*ജി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    നഴ്*സുമാരുടെ സര്*ട്ടിഫിക്കറ്റ് തടഞ്ഞുവെക്കലിനെത?? ?രെ ഡല്*ഹി ഹൈക്കോടതിയില്* ഹര്*ജി

    നഴ്*സുമാരുടെ സര്*ട്ടിഫിക്കറ്റ് തടഞ്ഞുവെക്കലിനെതിരെ ഡല്*ഹി ഹൈക്കോടതിയില്* ഹര്*ജി


    ബോണ്ട് വ്യവസ്ഥ ഇപ്പോഴും തുടരുന്നു


    ന്യൂഡല്*ഹി: ആസ്പത്രി അധികൃതര്* നഴ്*സുമാരുടെ സര്*ട്ടിഫിക്കറ്റുകള്* തടഞ്ഞുവെക്കുന്നതിനെതിരെ ഡല്*ഹി ഹൈക്കോടതിയില്* വീണ്ടും ഹര്*ജി. ഇന്ദ്രപ്രസ്ഥ അപ്പോളോ ആസ്പത്രിയിലെ മലയാളി സ്റ്റാഫ് നഴ്*സ് എന്*. ആന്*സിയാണ് പ്രവാസി ലീഗല്* സെല്* സെക്രട്ടറി അഡ്വ. ജോസ് എബ്രഹാം മുഖേന ഹൈക്കോടതിയില്* ഹര്*ജി നല്കിയത്. ഒരുവര്*ഷം മുമ്പ് ഡല്*ഹിയിലെ സ്വകാര്യ ആസ്പത്രിയില്* ജോലി ചെയ്യുന്ന നഴ്*സുമാര്* നടത്തിയ സമരത്തിന്റെ ഫലമായി ബോണ്ടു വ്യവസ്ഥയും സര്*ട്ടിഫിക്കറ്റുകള്* പിടിച്ചുവെക്കലും അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്ക ആസ്പത്രികളിലും ഇത് തുടരുകയാണ്.
    അമ്മയ്ക്ക് രോഗം മൂര്*ച്ഛിച്ചതിനെ തുടര്*ന്ന് ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാന്* ആന്*സി ശ്രമിച്ചിരുന്നു. എന്നാല്* നിരന്തരം ആവശ്യപ്പെട്ടെങ്കിലും സര്*ട്ടിഫിക്കറ്റുകള്* നല്കാന്* ആസ്പത്രി അധികൃതര്* തയ്യാറായില്ല. ജോലിയില്* പ്രവേശിക്കുമ്പോള്* ബോണ്ടില്* ഒപ്പിട്ടതിനാല്* അതിന്*പ്രകാരമുള്ള 45,000 രൂപ കെട്ടിവെക്കണമെന്ന് അധികൃതര്* ആവശ്യപ്പെട്ടു. ഇതു നല്*കാതെ സര്*ട്ടിഫിക്കറ്റ് തിരിച്ചുതരില്ലെന്ന നിലപാടാണ് ആസ്പത്രി അധികാരികള്*ക്ക്.
    എന്നാല്* വിദ്യാഭ്യാസ വായ്പയെടുത്ത് പഠനം പൂര്*ത്തിയാക്കി ജോലിയില്* പ്രവേശിച്ച ആന്*സിക്ക് ഇതിനുള്ള പണമില്ലാത്തതിനെ തുടര്*ന്നാണ് ഹര്*ജി ഫയല്* ചെയ്യാന്* പ്രവാസി ലീഗല്* സെല്* തീരുമാനമെടുത്തത്.
    കഴിഞ്ഞവര്*ഷം ഡല്*ഹിയിലെ അഞ്ച് സ്വകാര്യ ആസ്പത്രികളിലെ നഴ്*സുമാര്* സേവന, വേതന വ്യവസ്ഥകള്* മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് ദിവസങ്ങളോളം സമരം നടത്തിയിരുന്നു. ജോലിക്കു ചേരുന്ന നഴ്*സുമാരില്* നിന്ന് ബോണ്ട് വാങ്ങുന്നതും സര്*ട്ടിഫിക്കറ്റുകള്* പിടിച്ചുവെക്കുന്നതും ഒഴിവാക്കണമെന്നതും ഇവര്* ഉന്നയിച്ച പ്രധാന ആവശ്യമാണ്. എം.പി.മാരും മന്ത്രിമാരും ഡല്*ഹി മുഖ്യമന്ത്രി ഷീലാദീക്ഷിതും വരെ പ്രശ്*നത്തില്* ഇടപെട്ടതിനെത്തുടര്*ന്ന് ഡല്*ഹിയിലെ സ്വകാര്യ ആസ്പത്രി അധികൃതര്* വ്യവസ്ഥകള്*ക്ക് മാറ്റം വരുത്തുമെന്ന് ഉറപ്പ് നല്*കിയിരുന്നു. ബോണ്ട് വ്യവസ്ഥ ഇല്ലാതാക്കുമെന്നാണ് മുഖ്യമന്ത്രി ഉറപ്പ് നല്*കിയത്. ഇതേത്തുടര്*ന്ന് പല ആസ്പത്രികളിലും ബോണ്ടു വ്യവസ്ഥ പിന്*വലിച്ചു. എന്നാല്* മിക്ക ആസ്പത്രികളിലും ഇത് വീണ്ടും ആരംഭിച്ചതായി നഴ്*സുമാര്* പറയുന്നു. ബോണ്ട് കാലാവധി കഴിയുംമുമ്പേ പിരിഞ്ഞുപോകുന്നവര്*ക്ക് അതിനാല്* വലിയ തുക ആസ്പത്രി അധികൃതര്*ക്ക് അടയ്*ക്കേണ്ടതായി വരും. മികച്ച അവസരം ലഭിച്ചാലും പോകാനാവാതെ ഇതുമൂലം നിരവധി നഴ്*സുമാര്* ബുദ്ധിമുട്ടുന്നുണ്ട്.
    ബോണ്ടില്* ഒപ്പിട്ടാലും സര്*ട്ടിഫിക്കറ്റുകള്* തടഞ്ഞുവെക്കാന്* ആസ്പത്രി അധികൃതര്*ക്ക് കഴിയുമോ എന്ന് ഹര്*ജിയിലെ വിധിയിലൂടെ തീരുമാനമാകുമെന്ന് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. ആഴ്ചകള്*ക്കു മുമ്പ് സാകേതിലെ മാക്*സ് സൂപ്പര്* സ്*പെഷ്യാലിറ്റി ആസ്പത്രിയിലെ സ്റ്റാഫ് നഴ്*സുമാര്* നല്കിയ ഹര്*ജിയില്* സര്*ട്ടിഫിക്കറ്റുകള്* തടഞ്ഞുവെക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. അതിന്റെ തുടര്*ച്ചയായി ഈ ഹര്*ജിയെ കണക്കാക്കാവുന്നതാണ്. ജസ്റ്റിസ് കൈലാഷ് ഗംഭീര്* തിങ്കളാഴ്ച ഹര്*ജി പരിഗണിക്കും.
Working...
X