കണ്ണൂരിന്റെ ചിത്രങ്ങളെടുത്ത് റിസോഴ്*സ് സാറ്റ്-2 ജോലിതുടങ്ങി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കണ്ണൂരിന്റെ ചിത്രങ്ങളെടുത്ത് റിസോഴ്*സ് സാറ്റ്-2 ജോലിതുടങ്ങി

    കണ്ണൂരിന്റെ ചിത്രങ്ങളെടുത്ത് റിസോഴ്*സ് സാറ്റ്-2 ജോലിതുടങ്ങി


    ബാംഗ്ലൂര്*: ബഹിരാകാശത്തുനിന്ന് കണ്ണുരിന്റെ വിഭവചിത്രമെടുത്ത് റിസോഴ്*സ് സാറ്റ് -2 ജോലിതുടങ്ങി. ഏപ്രില്* 20-ന് വിക്ഷേപിച്ച പ്രകൃതി വിഭവ നിരീക്ഷണ ഉപഗ്രഹമായ റിസോഴ്*സ് സാറ്റ്-2 ചിത്രങ്ങള്* അയച്ചുതുടങ്ങിയതായി ഐ.എസ്.ആര്*.ഒ. ബാംഗ്ലൂരില്* അറിയിച്ചു. ഭ്രമണപഥത്തില്* ഭൂമിയെ 115-ാമത്തെ വലംവെക്കുന്നതിനിടയിലാണ് ഉപഗ്രഹത്തിലെ മൂന്നു ക്യാമറകളും പ്രവര്*ത്തിപ്പിച്ചത്. ഇന്ത്യയുടെ മുകളിലൂടെ കടന്നുപോകവെ ഉത്തരാഖണ്ഡിലെ ജോഷിമഠം മുതല്* കേരളത്തിലെ കണ്ണൂര്* വരെയുള്ള പ്രദേശങ്ങളുടെ വ്യക്തമായ ചിത്രങ്ങള്* പകര്*ത്തി ഐ.എസ്.ആര്*.ഒ. യുടെ ഭൗമനിലയത്തിലേക്ക് അയച്ചു. ഉപഗ്രഹത്തിലുള്ള അഡ്വാന്*സ്ഡ് വൈഡ് ഫീല്*ഡ് സെന്*സര്*, ലീനിയര്* ഇമേജിങ് സെല്*ഫ് സ്*കാനിങ് സെന്*സര്*, ലിസ്-4 എന്നീ മുന്നുക്യാമറകളും മികച്ച രീതിയില്* പ്രവര്*ത്തിക്കുന്നതായി ഐ.എസ്.ആര്*.ഒ. അറിയിച്ചു.

    പ്രകൃതിവിഭവങ്ങളുടെ ഭൂപടനിര്*മാണം, വിഭവങ്ങളുടെ വിനിയോഗ ആസൂത്രണം, കാര്*ഷികോത്പാദനം, പ്രകൃതിദുരന്തം നേരിടുന്നതിനെ സഹായിക്കല്*, അടിസ്ഥാന സൗകര്യരംഗത്തെ ആസൂത്രണം എന്നിവയ്ക്ക് റിസോഴ്*സ് സാറ്റ്-2 നല്*കുന്ന ചിത്രങ്ങള്* വിനിയോഗിക്കും. 2003-ല്* വിക്ഷേപിച്ച റിസോഴ്*സ് സാറ്റ് -1 ന്റെ ജോലികള്* വരുംദിനങ്ങളില്* പുതിയ ഉപഗ്രഹം ഏറ്റെടുക്കുമെന്നും ഐ.എസ്.ആര്*.ഒ. അറിയിച്ചു
Working...
X