അരുണാചല്* മുഖ്യമന്ത്രി കയറിയ കോപ്റ്റര്* കാണാതായി
ദുരൂഹത തുടരുന്നു
ഹെലിക്കോപ്റ്ററില്* മുഖ്യമന്ത്രി ദോര്*ജീ ഖണ്ഡു ഉള്*പ്പെടെ അഞ്ചുപേര്*
കാണാതായത് ഭൂട്ടാന്* അതിര്*ത്തിയിലെ മലനിരകളില്*
പ്രതികൂല കാലാവസ്ഥ; തിരച്ചില്* തത്കാലം നിര്*ത്തി
ഇറ്റാനഗര്*: അരുണാചല്* പ്രദേശ് മുഖ്യമന്ത്രി ദോര്*ജീ ഖണ്ഡു സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്* ശനിയാഴ്ച ചൈനാ അതിര്*ത്തിയിലെ തവാങ്ങിനടുത്ത് ദുരൂഹസാഹചര്യത്തില്* കാണാതായി. മൂന്നുമണിക്കൂറിനു ശേഷം ഹെലിക്കോപ്റ്റര്* കണ്ടെത്തിയെന്ന് സംസ്ഥാനസര്*ക്കാര്* അവകാശപ്പെട്ടെങ്കിലും പിന്നീട് നിഷേധിച്ചു. തവാങ്ങിലും പരിസരപ്രദേശങ്ങളിലും വ്യോമസേന നടത്തിയ തിരച്ചിലില്* ഹെലിക്കോപ്റ്റര്* കണ്ടെത്താനാകാഞ്ഞത് സംഭവത്തിന്റെ ദുരൂഹത ഏറ്റിയിരിക്കുകയാണ്. സര്*ക്കാര്* ഉടമസ്ഥതയിലുള്ള പവന്* ഹന്*സ് ഹെലിക്കോപ്*റ്റേഴ്*സ് ലിമിറ്റഡിന്റേതാണ് ഹെലിക്കോപ്റ്റര്*.
തവാങ്ങില്*നിന്ന് 200 കി.മീ അകലെയുള്ള ഇറ്റാനഗറിലേക്ക് രാവിലെ 9.56-ന് യാത്രപുറപ്പെട്ട ഖണ്ഡുവിനൊപ്പം അദ്ദേഹത്തിന്റെ അംഗരക്ഷകന്* ചോദക്, തവാങ് എം.എല്*.എ.യുടെ സഹോദരി ലാമു എന്നിവരും ഉണ്ടായിരുന്നു. ഇവരെക്കൂടാതെ പൈലറ്റുമാരായ ജെ.എസ്. ബബ്ബാര്*, കെ.എസ്. മാലിക് എന്നിവരാണ് ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത്. പറന്നുയര്*ന്ന് 20 മിനിറ്റിനു ശേഷം ഹെലിക്കോപ്റ്ററുമായുള്ള വാര്*ത്താവിനിമയബന്ധം മുറിഞ്ഞു. സമുദ്രനിരപ്പില്*നിന്ന് 4180 മീറ്റര്* ഉയരെയുള്ള സെല പാസ്സില്*വെച്ചാണ് അവസാനമായി ഹെലിക്കോപ്റ്ററുമായി ബന്ധപ്പെട്ടതെന്ന് പവന്* ഹന്*സ് കമ്പനി അധികൃതര്* അറിയിച്ചു.
ഇറ്റാനഗറില്* 11.30-ന് ഇറങ്ങേണ്ട ഹെലിക്കോപ്റ്റര്* കാണാതായതിനെത്തുടര്*ന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം വ്യാപകമായ തിരച്ചിലിന് ഉത്തരവിട്ടിരുന്നു. വ്യോമസേനയുടെ രണ്ട് ചീറ്റ ഹെലിക്കോപ്റ്ററുകള്* തിരച്ചില്* നടത്തുന്നതിനിടെ ഉച്ചതിരിഞ്ഞ് അപ്പര്* സുബന്*സിരി ജില്ലയിലെ ദപോരിജോയില്* ഹെലിക്കോപ്റ്റര്* ഇറങ്ങിയെന്ന് അരുണാചല്* ഗവര്*ണര്* ജനറല്* (റിട്ട.) ജെ.ജെ. സിങ്ങും മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിരോധ സെക്രട്ടറിയും അറിയിച്ചു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്* അറിയിച്ചു. എന്നാല്*, അയല്*രാജ്യമായ ഭൂട്ടാനില്* സുരക്ഷിതമായി ഇറങ്ങിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പിന്നീട് തിരുത്തി.
ഇക്കാര്യം ഭൂട്ടാന്* നിഷേധിച്ചു. മാധ്യമങ്ങളില്*നിന്നാണ് വിവരം അറിഞ്ഞതെന്നും തങ്ങളുടെ ഭൂപ്രദേശത്ത് ഇന്ത്യയില്*നിന്നുള്ള ഹെലിക്കോപ്റ്ററുകളൊന്നും കടന്നിട്ടില്ലെന്നും ഭൂട്ടാനിലെ ത്രാഷിയാങ്*സെ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്* എസ്. ദുബെ അറിയിച്ചു. ഹെലിക്കോപ്റ്റര്* കണ്ടെത്തിയെന്ന വിവരം വൈകുന്നേരത്തോടെ സംസ്ഥാനസര്*ക്കാര്* നിഷേധിച്ചു. കാണാതായ ഹെലിക്കോപ്റ്ററിനെപ്പറ്റി വിവരമൊന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള വൈകിട്ട് ഡല്*ഹിയില്* സ്ഥിരീകരിച്ചു.
കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്*ന്ന് വ്യോമസേന തിരച്ചില്* നിര്*ത്തിവെച്ചു. കരസേനയും വ്യോമസേനയും സംസ്ഥാന പോലീസും ചേര്*ന്ന്ഞായറാഴ്ച രാവിലെ കരമാര്*ഗവും വ്യോമമാര്*ഗവും വീണ്ടും തിരച്ചില്* തുടങ്ങുമെന്ന് അരുണാചല്* ഡെപ്യൂട്ടി ഇന്*സ്*പെക്ടര്* ജനറല്* റോബിന്* ഹിബു അറിയിച്ചു. തിരച്ചിലിന് ഐ.എസ്.ആര്*.ഒ.യുടെ സഹായം തേടിയിട്ടുണ്ട്.
ഹെലിക്കോപ്റ്റര്* കാണാതായ വിവരം ഉച്ചയ്ക്ക് 12.30-തോടെയാണ് സംസ്ഥാനം അറിയിച്ചതെന്നും 40 മിനിറ്റിനുള്ളില്* രണ്ട് ചീറ്റ ഹെലിക്കോപ്റ്ററുകള്* തിരച്ചിലിനായി അയച്ചെന്നും കൊല്*ക്കത്തയിലെ പ്രതിരോധമന്ത്രാലയ വക്താവ് അറിയിച്ചു. തവാങ്ങില്* നിന്ന് ഇറ്റാനഗറിലേക്കുള്ള പാതയില്* തിരച്ചില്* നടത്തിയ ഹെലിക്കോപ്റ്ററുകള്* കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്*ന്ന് രണ്ട് മണിക്കൂറിനു ശേഷം തിരച്ചില്* അവസാനിപ്പിച്ച് അസമിലെ തെസ്പുരിലേക്ക് മടങ്ങി. പൈലറ്റുമാരെയാരെയും ബന്ധപ്പെടാനാവാത്തതിനാല്* ഹെലിക്കോപ്റ്ററിന് എന്ത് സംഭവിച്ചുവെന്ന പറയാനാവില്ലെന്ന് പവന്* ഹന്*സ് അധികൃതര്* പറഞ്ഞു.
കരസേനയുടെ രഹസ്യാന്വേഷണ വിഭാഗത്തില്* സേവനമനുഷ്ഠിട്ടുള്ള അമ്പത്തിയാറുകാരനായ ഖണ്ഡു 2007 ഏപ്രില്* ഒമ്പതിനാണ് സംസ്ഥാനത്തെ അഞ്ചാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
രണ്ടാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് വടക്കുകിഴക്കന്* മേഖലയില്* ഹെലിക്കോപ്റ്റര്* അപകടത്തില്*പ്പെടുന്നത്. ഏപ്രില്* 19-ന് പവന്* ഹന്*സിന്റെ തന്നെ ഹെലിക്കോപ്റ്റര്* തവാങ്ങിലെ മലനിരകളില്* തകര്*ന്നുവീണ് 17 പേര്* മരിച്ചു. മറ്റൊരു സംഭവത്തില്* കരസേനയുടെ ഹെലിക്കോപ്റ്റര്* ഗാങ്*ടോക്കില്* തകര്*ന്നുവീണ് നാല് പേര്* മരിച്ചു. ഈ പശ്ചാത്തലത്തില്* അരുണാചല്*പ്രദേശില്* ഉപയോഗിക്കുന്നതിന് രണ്ട് പുതിയ ഹെലിക്കോപ്റ്ററുകള്* പവന്* ഹന്*സ് രംഗത്തിറക്കി.തുടര്*ച്ചയായി അപകടത്തില്*പ്പെട്ട സാഹചര്യത്തില്* പവന്* ഹന്*സ് ഹെലിക്കോപ്റ്ററിന്റെ സേവനം അരുണാചലും മേഘാലയയും നിര്*ത്തിവെച്ചു. ഗുവാഹാട്ടിയിലെ കമ്പനി ഓഫീസ് അടച്ചുപൂട്ടണമെന്നും പുതിയ ടിക്കറ്റുകള്* നല്*കരുതെന്നും നിര്*ദേശിച്ചതായി സംസ്ഥാന ഗതാഗതമന്ത്രി എ.ടി. മൊണ്ടാല്* പറഞ്ഞു.