എയര്* ഇന്ത്യ കിങ്ഫിഷറിന്റെ സഹായം തേടി
Posted on: 01 May 2011
ന്യൂഡല്*ഹി: യാത്രക്കാരെ ദുരിതത്തിലാഴ്ത്തിക്കൊണ്ട് എയര്* ഇന്ത്യമാനേജ്*മെന്*റും പൈലറ്റുമാരും തമ്മിലുള്ള ശീതസമരം തുടരുന്നു. ഇരുകൂട്ടരും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ നിലപാടുകളില്* ഉറച്ചുനിന്ന ശനിയാഴ്ച എയര്* ഇന്ത്യയുടെ 320 വിമാനങ്ങളില്* 39 എണ്ണം മാത്രമാണ് സര്*വീസ് നടത്തിയത്. ഡല്*ഹി-കൊച്ചി സെക്ടറിലടക്കമുള്ള ഒട്ടേറെ സര്*വീസുകളാണ് ശനിയാഴ്ച റദ്ദാക്കിയത്. ഇതിനിടെ പ്രശ്*നപരിഹാരത്തിന് സ്വകാര്യ വിമാനക്കമ്പനികളുമായി താത്കാലിക കരാറുണ്ടാക്കാന്* എയര്* ഇന്ത്യ മാനേജ്*മെന്*റ് ശ്രമം തുടങ്ങി. കിങ്ഫിഷറിന്റെ ബോയിങ് വിമാനമാണ് ദിവസം ഒരു കോടി രൂപ നിരക്കില്* ജീവനക്കാരേയും പൈലറ്റുമാരേയും സഹിതം എയര്*ഇന്ത്യ വാടകയ്*ക്കെടുക്കുന്നത്. അതേസമയം സമരം അവസാനിപ്പിക്കുന്നതിനുള്ള യാതൊരു ശ്രമവും എയര്* ഇന്ത്യ മാനേജ്*മെന്*റിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെ ന്നാണ് പൈലറ്റ് അസോസിയേഷന്* പ്രസിഡന്*റ് എ.എസ്.ഭിന്തര്* പറയുന്നത്.
പൈലറ്റുകളില്ലാത്തതിനാല്* സമരത്തിന്റെ നാലാം ദിവസമായ ശനിയാഴ്ചയിലെ ഒട്ടുമിക്ക വിമാനങ്ങളും റദ്ദാക്കുകയാണെന്ന് രാവിലെ തന്നെ എയര്*ഇന്ത്യ മാനേജ്*മെന്*റ് അറിയിച്ചിരുന്നു. 120 ആഭ്യന്തര വിമാനങ്ങളാണ് ശനിയാഴ്ച എയര്*ഇന്ത്യ റദ്ദാക്കിയത്. ഡല്*ഹിയില്* നിന്നാകട്ടെ 12 വിമാനങ്ങള്* മാത്രമേ സര്*വീസ് നടത്തിയുള്ളൂ.
അതേസമയം എയര്* ഇന്ത്യ ചെയര്*മാനും മാനേജിങ് ഡയറക്ടറുമായ അരവിന്ദ് ജാധവ് ഭൂമി തട്ടിപ്പ് നടത്തിയതിന്റെ രേഖകള്* കൈവശമുണ്ടെന്ന് പൈലറ്റ് അസോസിയേഷന്* വാദിച്ചു. ജാധവിനെ മാറ്റുക, ശമ്പളം വര്*ധിപ്പിക്കുക, എയര്*ഇന്ത്യ മാനേജ്*മെന്*റിന്റെ അഴിമതികള്* സംബന്ധിച്ച് സി.ബി.ഐ. അന്വേഷണം നടത്തുക എന്നിവയാണ് സമരം നടത്തുന്ന പൈലറ്റുമാരുടെ പ്രധാന ആവശ്യങ്ങള്*.